Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിംബാബ്‌വെയെ എറിഞ്ഞൊതുക്കി... തിരിച്ചടിയില്‍ വിറച്ചു, പൊരുതി, 5 വിക്കറ്റ് ജയവുമായി ദക്ഷിണാഫ്രിക്ക

കിംബെര്‍ലെ: ബൗളര്‍മാരുടെ ആധിപത്യം കണ്ട മല്‍സരത്തില്‍ സിംബാബ്‌വെയ്‌ക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റ് ജയം. ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ 143 പന്തും അഞ്ച് വിക്കറ്റും ബാക്കിനില്‍ക്കേയാണ് ദക്ഷിണാഫ്രിക്ക സിംബാബ്‌വെയെ തകര്‍ത്തത്.

വിജയത്തോടെ മൂന്ന് മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മല്‍സരം ഈ മാസം മൂന്നിന് നടക്കും.

സിംബാബ്‌വെ 117ന് പുറത്ത്

സിംബാബ്‌വെ 117ന് പുറത്ത്

ടോസ് നേടിയ ദക്ഷിണാഫ്രിക്ക സന്ദര്‍ശകരായ സിംബാബ്‌വെയെ ബാറ്റിങിനയക്കുകയായിരുന്നു. എന്നാല്‍, ദക്ഷിണാഫ്രിക്കന്‍ ബൗളിങ് ആക്രമണത്തിനു മുന്നില്‍ 34.1 ഓവറില്‍ 117 റണ്‍സിന് സിംബാബ്‌വെ കൂടാരം കയറുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സിംബാബ്‌വെയുടെ എക്കാലത്തെയും മോശം ടീം സ്‌കോര്‍ കൂടിയാണിത്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ലുന്‍ഗി എന്‍ഗിഡി മൂന്നും കാഗിസോ റബാണ്ട, ഇംറാന്‍ താഹിര്‍, ആന്‍ഡിലെ പെഹ്‌ലുക്‌വായോ എന്നിവര്‍ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി തിളങ്ങി.

എല്‍ട്ടന്‍ ചിഗുംബുര (27), ക്യാപ്റ്റന്‍ ഹാമില്‍റ്റണ്‍ മസ്‌കഡാസ (25) എന്നിവര്‍ക്കു മാത്രമാണ് സിംബാബ്‌വെ ബാറ്റിങ് നിരയില്‍ 20ന് മുകളില്‍ സ്‌കോര്‍ നേടാനായത്.

ആതിഥേയരുടെ തുടക്കവും പാളി

ആതിഥേയരുടെ തുടക്കവും പാളി

ചെറിയ വിജയലക്ഷ്യം തേടി മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചു കൊണ്ടാണ് സിംബാബ്‌വെയും തുടങ്ങിയത്. ബൗളര്‍മാര്‍ക്ക് മുന്‍തൂക്കം നല്‍കിയ പിച്ചില്‍ സിംബാബ്‌വെയും മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ ഒരുഘട്ടത്തില്‍ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റിന് 58 റണ്‍സെന്ന നിലയിലേക്ക് വീണു.

ഡീന്‍ എല്‍ഗര്‍ (2), റീസ ഹെന്‍ഡ്രിക്‌സ് (5), എയ്ഡന്‍ മാര്‍ക്രാം (27), ക്രിസ്റ്റിയാന്‍ ജോണ്‍കര്‍ (6) എന്നിവരുടെ വിക്കറ്റുകളാണ് യഥാക്രമം ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.

ക്ലാസെന്റെ ക്ലാസ് ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക

ക്ലാസെന്റെ ക്ലാസ് ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക

എന്നാല്‍, ഹെയ്ന്റിച്ച് ക്ലാസെന്റെയും (44) ക്യാപ്റ്റന്‍ ജെപി ഡുമിനിയുടെയും (16*) വിലെം മുള്‍ഡറിന്റെയും (14*) മികവില്‍ കൂടുതല്‍ പരിക്കുകളില്ലാതെ 26.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക വിജയത്തീരത്തണിയുകയായിരുന്നു.

59 പന്തില്‍ അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് ക്ലാസെന്റെ ഇന്നിങ്‌സ്. സിംബാബ്‌വെയ്ക്കായി തെന്‍ഡയ് ചറ്റാര, വെല്ലിങ്ടണ്‍ മസ്‌കഡാസ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുന്‍ഗി എന്‍ഗിഡിയാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Monday, October 1, 2018, 11:14 [IST]
Other articles published on Oct 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+