Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇത് താന്‍ ദക്ഷിണാഫ്രിക്ക... ടെസ്റ്റിലെ നാണക്കേടിന് ആദ്യ തിരിച്ചടി നല്‍കി; ലങ്ക തകര്‍ന്നു

ധാംബുല്ല: ടെസ്റ്റ് പരമ്പരയിലെ നാണക്കേടിന് ആദ്യ തിരിച്ചടി നല്‍കി ദക്ഷിണാഫ്രിക്ക. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിന ക്രിക്കറ്റ് മല്‍സരത്തില്‍ തകര്‍പ്പന്‍ വിജയം നേടിയാണ് ദക്ഷിണാഫ്രിക്കയുടെ തിരിച്ചുവരവ്. ഓള്‍റൗണ്ട് മികവില്‍ 114 പന്ത് ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് സന്ദര്‍ശകര്‍ നേടിയത്.

വിജയത്തോടെ അഞ്ച് മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ന്റെ ലീഡ് നേടി. പരമ്പരയിലെ രണ്ടാം ഏകദിനം ബുധനാഴ്ച ഇതേ വേദിയില്‍ തന്നെ അരങ്ങേറും.

ലങ്കന്‍ ബാറ്റിങ് നിരയെ തകര്‍ത്ത് റബാണ്ടയും ഷംസിയും

ലങ്കന്‍ ബാറ്റിങ് നിരയെ തകര്‍ത്ത് റബാണ്ടയും ഷംസിയും

ടോസ് നേടിയ ശ്രീലങ്ക ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍, ആ തീരുമാനം തെറ്റാണെന്ന് ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസിന് തുടക്കം മുതല്‍ തന്നെ മനസ്സിലായി. കാഗിസോ റബാണ്ടയുടെ പേസും ടബറയ്‌സ് ഷംസിയുടെ ചൈനമാന്‍ സ്പിന്നും ലങ്കന്‍ ബാറ്റിങ് നിരയെ അക്ഷരാര്‍ഥത്തില്‍ വെള്ളം കുടിപ്പിച്ചു.

ഒരുഘട്ടത്തില്‍ നാണക്കേടിന്റെ വക്കിലായിരുന്നു ആതിഥേയരായ ലങ്ക. 8.5 ഓവറില്‍ അഞ്ച് വിക്കറ്റിന് 36 റണ്‍സെന്ന നിലയിലേക്ക് ലങ്ക കൂപ്പുകുത്തിയിരുന്നു. എന്നാല്‍, കുശാല്‍ പെരേരയുടെയും (81) തിസേര പെരേരയുടെയും (49) ചെറുത്ത് നില്‍പ്പ് ലങ്കയെ നാണക്കേടില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. ഇരുവരുടെയും മികവില്‍ 34.3 ഓവറില്‍ 193 റണ്‍സിന് ലങ്ക ഓള്‍ഔട്ടാവുകയായിരുന്നു.

നാല് വിക്കറ്റ് വീതം വീഴ്ത്തിയ റബാണ്ടയും ഷംസിയുമാണ് ലങ്കന്‍ ബാറ്റിങ് നിരയുടെ അന്തകരായത്. 8.3 ഓവറില്‍ 33 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ഷംസിയുടെ നാല് വിക്കറ്റ് പ്രകടനം. എട്ട് ഓവറില്‍ നാല് വിക്കറ്റ് പിഴുത റബാണ്ട 41 റണ്‍സാണ് വിട്ടുകൊടുത്തത്. ലുന്‍ഗി എന്‍ഗിഡി ഒരു വിക്കറ്റ് വീഴ്ത്തി.

72 പന്തില്‍ 11 ബൗണ്ടറിയും ഒരു സിക്‌സറും അടിച്ചാണ് കുശാല്‍ പെരേര ലങ്കയുടെ ടോപ്‌സ്‌കോററായത്. 30 പന്തില്‍ എട്ട് ബൗണ്ടറിയാണ് തിസേര പെരേരയുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്. അഖില ധനഞ്ജയ (11), ഉപുല്‍ തരംഗ (10) എന്നിവരാണ് ലങ്കന്‍ നിരയിലെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

ലക്ഷ്യം 194... കത്തികയറി ഡുമിനി.. അനായാസ വിജയം

ലക്ഷ്യം 194... കത്തികയറി ഡുമിനി.. അനായാസ വിജയം

194 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തില്‍ നേരിയ തിരിച്ചടി നേരിട്ടു. ലങ്കന്‍ മണ്ണില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ഓപ്പണര്‍ ഹാഷിം അംലയും (19) എയ്‌ഡെന്‍ മാര്‍ക്രാമും (0) തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്ടപ്പെടുത്തി. ഇതോടെ 4.4 ഓവറില്‍ രണ്ട് വിക്കറ്റിന് 31 റണ്‍സെന്ന നിലയിലായി സന്ദര്‍ശകര്‍.

എന്നാല്‍, മൂന്നാം വിക്കറ്റില്‍ ക്വിന്റണ്‍ ഡികോക്കിനൊപ്പം (47) ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിസും (4ക്ഷ ശ്രദ്ധയോടെ കളിച്ചതോടെ മല്‍സരം ലങ്കയില്‍ നിന്ന് പൂര്‍ണമായി ദക്ഷിണാഫ്രിക്ക തട്ടിയെടുത്തു. പിന്നീട് വന്ന ജെപി ഡുമിനി (53*) അര്‍ധസെഞ്ച്വറിയുമായി തകര്‍ത്തടിച്ചതോടെ 31 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു.

പുറത്താവാതെ 32 പന്തില്‍ ആറ് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് ഡുമിനിയുടെ ഇന്നിങ്‌സ്. 59 പന്ത് നേരിട്ട ഡികോക്ക് നാല് ബൗണ്ടറിയും ഒരു സിക്‌സറും കണ്ടെത്തി. 56 പന്തില്‍ 10 ബൗണ്ടറിയുള്‍പ്പെടുന്നതാണ് ഡുപ്ലെസിസിന്റെ ഇന്നിങ്‌സ്.

ശ്രീലങ്കയ്ക്കു വേണ്ടി അഖില ധനഞ്ജയ മൂന്ന് വിക്കറ്റ് വീഴ്ത്തി. സുരങ്ക ലക്മല്‍, ലക്ഷാന്‍ സാന്‍ഡാകന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ടബറയ്‌സ് ഷംസിയാണ് മാന്‍ ഓഫ് ദി മാച്ച്.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ..

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ..

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Sunday, July 29, 2018, 17:15 [IST]
Other articles published on Jul 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+