Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തിരിച്ചടിച്ച് പാകിസ്താന്‍; ഒന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തു, കേമനായി ഹഫീസ്

പോര്‍ട്ട് എലിസബത്ത്: ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ്ണ തോല്‍വിയേറ്റുവാങ്ങിയ പാകിസ്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ തിരിച്ചടി നല്‍കി. അഞ്ച് മല്‍സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ തന്നെ പാകിസ്താന്‍ വിജയക്കൊടി നാട്ടി ആതിഥേയര്‍ക്ക് തിരിച്ചടി നല്‍കുകയായിരുന്നു. മുഹമ്മദ് ഹഫീസിന്റേയും ഇമാമുല്‍ ഹഖിന്റേയും പോരാട്ട മികവില്‍ അഞ്ച് പന്ത്ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് സന്ദര്‍ശകരായ പാകിസ്താന്‍ കൈക്കലാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഓപ്പണര്‍ ഹാഷിം അംലയുടേയും (108*) റാസ്സി വാന്‍ഡെര്‍ ഡുസ്സെന്‍ (93) എന്നിവരുടെ ബാറ്റിങ് മികവില്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റിന് 266 റണ്‍സെടുത്തു. എന്നാല്‍, മറുപടിയില്‍ ഇമാമുല്‍ ഹഖും (86) മുഹമ്മദ് ഹഫീസും (71*) അര്‍ധസെഞ്ച്വറിയുമായി പൊരുതിയപ്പോള്‍ 49.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി പാകിസ്താന്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. 63 പന്തില്‍ എട്ട് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് ഹഫീസിന്റെ ഇന്നിങ്‌സ്. 101 പന്തില്‍ അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറും ഇമാമുല്‍ ഹഖിന്റെ ഇന്നിങ്‌സില്‍ ഉള്‍പ്പെട്ടിരുന്നു. ബാബര്‍ അസമും (49), ഷദാബ് ഖാനും (18*) ഫഖ്ഹര്‍ സമാനും (25) പാക് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

sf

നേരത്തെ, 120 പന്തില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്‌സറും അടിച്ചാണ് അംല മല്‍സരത്തിലെ ടോപ്‌സ്‌കോററായത്. 101 പന്തില്‍ ആറ് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതാണ് ഡുസ്സെനിന്റെ ഇന്നിങ്‌സ്. റീസ ഹെന്‍ഡ്രിക്‌സ് (45), ഡേവിഡ് മില്ലര്‍ (16*) എന്നിവരാണ് ആതിഥേയര്‍ക്കു വേണ്ടി ബാറ്റിങിനിറങ്ങിയ മറ്റു താരങ്ങള്‍. മുഹമ്മദ ഹഫീസാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Sunday, January 20, 2019, 10:25 [IST]
Other articles published on Jan 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+