നേപ്പാളിന്റെ ഏകദിന അരങ്ങേറ്റം തോല്‍വിയോടെ... ജയം ഹോളണ്ടിനൊപ്പം
അംസ്റ്റെല്‍വീന്‍ (ഹോളണ്ട്): ഏകദിന ക്രിക്കറ്റില്‍ നേപ്പാളിന്റെ അരങ്ങേറ്റം തോല്‍വിയോടെ. ആതിഥേയരായ ഹോളണ്ടിനു മുന്നിലാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ ഏകദിന മല്‍സരം കളിക്കുന്ന നേപ്പാള്‍ തോല്‍വി വഴങ്ങിയത്. 55 റണ്‍സിനായിരുന്നു നേപ്പാളിന്റെ തോല്‍വി. ജയത്തോടെ രണ്ട് മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഹോളണ്ട് 1-0ന്റെ ലീഡ് നേടി.
ആദ്യം ബാറ്റ് ചെയ്ത ഹോളണ്ട് 47.4 ഓവറില്‍ 189 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. 51 റണ്‍സെടുത്ത മൈക്കല്‍ റിപ്പോണാണ് ഹോളണ്ടിന്റെ ടോപ്‌സ്‌കോറര്‍. നേപ്പാളിനു വേണ്ടി പരാസ് കാദിക നാലും സോംപാല്‍ കാമി മൂന്നും വിക്കറ്റ് വീഴ്ത്തി തിളങ്ങി.

മറുപടിയില്‍ ഓപ്പണര്‍ ഗയാനേന്ദ്ര മല്ലയും (51) ദിപേന്ദ്ര സിങ് അയ്‌റീയും (33) പൊരുതി നോക്കിയെങ്കിലും 41.5 ഓവറില്‍ 134 റണ്‍സിന് നേപ്പാളിന്റെ പോരാട്ടം അവസാനിക്കുകയായിരുന്നു. ഹോളണ്ടിനു വേണ്ടി ഫ്രെഡ് ക്ലാസെനും മൈക്കല്‍ റിപ്പോണും പീറ്റര്‍ സീലാറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി തിളങ്ങി. ഓള്‍റൗണ്ട് പ്രകടനം കാഴ്ചവച്ച റിപ്പോണാണ് മാന്‍ ഓഫ് ദി മാച്ച്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications