Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലിക്ക് സെഞ്ച്വറി, ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം

ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് വിജയം | Oneindia Malayalam
ViralKohili

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. 270 എന്ന വിജയലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ ഇന്ത്യ 45.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

119 ബോളില്‍ നിന്നും പത്തു ഫോറുകളുടെ അകമ്പടിയോടെ 112 റണ്‍സ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പ്രകടനമാണ് വിജയത്തില്‍ നിര്‍ണായകമായത്. കോലി തന്നെയാണ് മാന്‍ ഓഫ് ദി മാച്ചും. നാലാമനായി ഇറങ്ങിയ അജിങ്ക്യ രഹാനെ 79 റണ്‍സെടുത്തു. രോഹിത് ശര്‍മ(20), ശിഖര്‍ ധവാന്‍(35), ഹര്‍ദിക് പാണ്ഡ്യ(3 നോട്ടൗട്ട്), എംഎസ് ധോണി(4 നോട്ടൗട്ട്) എന്നിങ്ങനെയാണ് ബാക്കിയുള്ളവരുടെ സ്‌കോര്‍. രണ്ടു വിക്കറ്റ് നേടിയ ആന്‍ഡിലെ ഫെലുക്യാവോയാണ് ദക്ഷിണാഫ്രിക്കന്‍ ബൗളിങില്‍ തിളങ്ങിയത്. മോണി മോര്‍ക്കല്‍ ഒരു വിക്കറ്റ് നേടി. ശിഖന്‍ ധവാനെ ഐഡന്‍ മക്രാം റണ്ണൗട്ടാക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നായകന്‍ ഫാഫ് ഡൂപ്ലിസി തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യക്കെതിരേയുള്ള ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക എട്ടുവിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സ് റണ്‍സാണ് നേടിയത്. 112 ബോളില്‍ നിന്ന് 11 ഫോറുകളുടെയും രണ്ട് സിക്‌സറിന്റെയും മികവില്‍ ഡുപ്ലിസി നേടിയ 120 റണ്‍സാണ് സ്‌കോറിന്റെ നട്ടെല്ല്.

ടോട്ടല്‍ സ്‌കോര്‍ 30ല്‍ എത്തി നില്‍ക്കെ ഹാഷിം അംലയെ(16) നഷ്ടപ്പെട്ടു. ക്വിന്റന്‍ ഡി കോക്ക്(37), ഐഡന്‍ മക്രാം(9). ജെ പി ഡുമിനി(12), ഡേവിഡ് മില്ലര്‍(7), ക്രിസ് മോറിസ്(37), ആന്‍ഡിലെ ഫെലുക്യാവോ(25 നോട്ടൗട്ട്), കഗീസോ റബാദ(1 നോട്ടൗട്ട) എന്നിങ്ങനെയായിരുന്നു ബാറ്റിങ് നില. പത്തോവറില്‍ 34 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് ഇന്ത്യന്‍ ബൗളിങ് നിരയില്‍ തിളങ്ങിയത്. യുവേന്ദ്ര ചാഹല്‍ രണ്ടും ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ഭുമ്ര എന്നിവര്‍ ഒരോ വീക്കറ്റും വീഴ്ത്തി.

ഇരുടീമിന്റെയും പ്ലെയിങ് ഇലവന്‍
ഇന്ത്യ : വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, എംഎസ് ധോണി, കേദാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹാല്‍.
ദക്ഷിണാഫ്രിക്ക: ഫഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക്, ഹാഷിം അംല, എയ്ഡന്‍ മര്‍ക്രാം, ജെപി ഡുമിനി, ഡേവിഡ് മില്ലര്‍, ക്രിസ് മോറിസ്, ആന്‍ഡില്‍ ഫെലുക്കായോ, കാഗിസോ റബാദ, മോര്‍നെ മോര്‍ക്കല്‍, ഇമ്രാന്‍ താഹിര്‍.

Story first published: Friday, February 2, 2018, 9:46 [IST]
Other articles published on Feb 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+