Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അയര്‍ലാന്‍ഡിന് രക്ഷയില്ല... ട്വന്റി-ട്വന്റിക്കു പിന്നാലെ ഏകദിനത്തിലും അഫ്ഗാന്‍ വിജയഗാഥ

ബെല്‍ഫാസ്റ്റ്: ട്വന്റി-ട്വന്റി പരമ്പര നേട്ടത്തിനു പിന്നാലെ ഏകദിന ക്രിക്കറ്റിലും അഫ്ഗാനിസ്താന് വിജയത്തുടക്കം. ആതിഥേയരായ അയര്‍ലാന്‍ഡിനെതിരേയാണ് അഫ്ഗാന്‍ വിജയഗാഥ തുടരുന്നത്.

ഒന്നാം ഏകദിനത്തില്‍ 29 റണ്‍സിന്റെ മികച്ച വിജയമാണ് അഫ്ഗാനിസ്താന്‍ സ്വന്തമാക്കിയത്. വിജയത്തോടെ മൂന്ന് മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ അഫ്ഗാന്‍ 1-0ന് മുന്നിലെത്തി. നേരത്തെ, മൂന്ന് മല്‍സരങ്ങളുടെ ട്വന്റി-ട്വന്റി പരമ്പര 2-0ന് അഫ്ഗാന്‍ കൈക്കലാക്കിയിരുന്നു. മൂന്നാം ടി-ട്വന്റി മഴയെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.

പൊരുതാവുന്ന സ്‌കോര്‍ നേടി അഫ്ഗാന്‍

പൊരുതാവുന്ന സ്‌കോര്‍ നേടി അഫ്ഗാന്‍

ടോസ് നേടിയ അയര്‍ലാന്‍ഡ് അഫ്ഗാനെ ബാറ്റിങിനയക്കുകയായിരുന്നു. എന്നാല്‍, നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 227 റണ്‍സെന്ന പൊരുതാവുന്ന സ്‌കോര്‍ അഫ്ഗാന്‍ നേടി.

അയര്‍ലാന്‍ഡിനു വേണ്ടി ടിം മുര്‍ത്താഗ് നാലും ബോയ്ഡ് റാന്‍കിന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി തിളങ്ങി.

അര്‍ധസെഞ്ച്വറിയുമായി നയ്ബും ഷാഹിദിയും

അര്‍ധസെഞ്ച്വറിയുമായി നയ്ബും ഷാഹിദിയും

അര്‍ധസെഞ്ച്വറി നേടിയ ഗുല്‍ബാദിന്‍ നയ്ബും (64) ഹാഷ്മത്തുല്ല ഷാഹിദിയുമാണ് (54) അഫ്ഗാന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 98 പന്തില്‍ ആറ് ബൗണ്ടറി അടിച്ചാണ് നയ്ബ് അഫ്ഗാന്റെ ടോപ്‌സ്‌കോററായത്. 82 പന്തില്‍ മൂന്ന് ബൗണ്ടറിയുള്‍പ്പെടുന്നതാണ് ഷാഹിദിയുടെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാന്‍ 25 റണ്‍സെടുത്തു.

അയര്‍ലാന്‍ഡ് 198 റണ്‍സിന് പുറത്ത്

അയര്‍ലാന്‍ഡ് 198 റണ്‍സിന് പുറത്ത്

മറുപടിയില്‍ അയര്‍ലാന്‍ഡ് 48.3 ഓവറില്‍ 198 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. 55 റണ്‍സെടുത്ത ആന്‍ഡി ബാല്‍ബിര്‍നിയാണ് ആതിഥേയരുടെ ടോപ്‌സ്‌കോറര്‍. 82 പന്തില്‍ ആറ് ബൗണ്ടറിയുള്‍പ്പെടുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.

വിജയത്തിന് ചുക്കാന്‍ പിടിച്ച് റാഷിദും സംഘവും

വിജയത്തിന് ചുക്കാന്‍ പിടിച്ച് റാഷിദും സംഘവും

രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ റാഷിദ് ഖാന്‍, അഫ്താബ് അലാം, മുഹമ്മദ് നബി എന്നിവരാണ് അഫ്ഗാന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. മുജീബ് റഹ്മാനും ഗുല്‍ബാദിന്‍ നയ്ബും ഓരോ വിക്കറ്റ് വീതം വീഴ്ത്തി അഫ്ഗാന്‍ വിജയം എളുപ്പമാക്കി.

Story first published: Tuesday, August 28, 2018, 12:41 [IST]
Other articles published on Aug 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+