വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ആദ്യം ബാബര്‍ 20000 റണ്‍സ് പൂര്‍ത്തിയാക്കട്ടെ എന്നിട്ട് വിരാട് കോലിയുമായി താരതമ്യം ചെയ്യാം'- അക്തര്‍

കറാച്ചി: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാരെന്ന ചോദ്യത്തിനുള്ള ഉത്തരം ഓരോ ആരാധകരെയും ആശ്രയിച്ചിരിക്കും. എങ്കിലും ഫാബുലസ് ഫോര്‍ എന്നതിലേക്കാവും കൂടുതല്‍ ആരാധകരുടെയും ഉത്തരം എത്തുക. വിരാട് കോലി,കെയ്ന്‍ വില്യംസണ്‍,ജോ റൂട്ട്,സ്റ്റീവ് സ്മിത്ത് എന്നിവരാണ് ഫാബുലസ് ഫോറില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ സമീപകാലത്തായി പാകിസ്താന്‍ നായകന്‍ ബാബര്‍ അസാമും ഈ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

സ്ഥിരതയോടെ കളിക്കുന്ന ബാബര്‍ വിരാട് കോലിയേക്കാള്‍ മികച്ച ബാറ്റ്‌സ്മാനാണെന്നാണ് പാകിസ്താന്‍ ആരാധകര്‍ വാദിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ കോലി-ബാബര്‍ ആരാധക പോരാട്ടം മിക്കപ്പോഴും സജീവമാണ്. സത്യത്തില്‍ ഇവരിലാരാണ് മികച്ച ബാറ്റ്‌സ്മാന്‍. മൂന്ന് ഫോര്‍മാറ്റിലും 50ലധികം ശരാശരിയില്‍ കളിക്കുന്ന കോലിയോ പാകിസ്താന്റെ പ്രതീക്ഷയായ ബാബറോ മികച്ച താരം? മുന്‍ പാക് പേസര്‍ ഷുഹൈബ് അക്തര്‍ പ്രതികരിച്ചിരിക്കുകയാണ്.

സന്നാഹം: വീണ്ടും നിരാശപ്പെടുത്തി പുജാര, അര്‍ധ സെഞ്ച്വറിയോടെ മിന്നി ജഡേജ, മത്സരം സമനിലയില്‍സന്നാഹം: വീണ്ടും നിരാശപ്പെടുത്തി പുജാര, അര്‍ധ സെഞ്ച്വറിയോടെ മിന്നി ജഡേജ, മത്സരം സമനിലയില്‍

ബാബര്‍ അസാം 20000 റണ്‍സെങ്കിലും നേടിയ ശേഷം കോലിയുമായി താരതമ്യം ചെയ്യാമെന്നാണ് അക്തര്‍ അഭിപ്രായപ്പെട്ടത്. 'മികച്ച ഫാസ്റ്റ് ബൗളര്‍മാരുടെ ക്ഷാമം ഉള്ള കാലത്താണ് ബാബര്‍ അസാം കളിച്ച് മുന്നേറുന്നത്. കൂടാതെ അവന്‍ വളര്‍ന്ന് വരുന്നതേയുള്ളു. എന്നാല്‍ വിരാട് കോലിയുമായി താരതമ്യപ്പെടുത്തുന്നതിന് മുമ്പ് കോലി നേടിയപോലെ 20000 അല്ലെങ്കില്‍ 30000 റണ്‍സ് അവന്‍ ആദ്യം നേടട്ടെ,എന്നിട്ട് താരതമ്യപ്പെടുത്താം.

shoaibakhtar-

ഏകദിനത്തില്‍ അവന്‍ മികച്ച താരമാണെങ്കിലും ടി20യില്‍ മികച്ച താരമെന്ന് വിളിക്കാനാവില്ല. എന്നാല്‍ സമീപകാലത്തായി ഈ ഫോര്‍മാറ്റില്‍ തിളങ്ങുന്നുണ്ട്. ഒരു ദിവസംകൊണ്ട് ഒന്നും മാറി മറിയില്ല. കോലി വന്നു മത്സരത്തിന്റെ വേഗം കൂട്ടി,കഠിനാധ്വാനം ചെയ്തു കായിക ക്ഷമത നിലനിര്‍ത്തി. അതിനാല്‍ എല്ലാ അംഗീകാരങ്ങള്‍ക്കും അവന്‍ അര്‍ഹനായി'-അക്തര്‍ പറഞ്ഞു.

ഭാവിയില്‍ കോലിയുടെ റെക്കോഡുകള്‍ തകര്‍ക്കാന്‍ കെല്‍പ്പുള്ള താരമാണ് ബാബര്‍ അസാം. എന്നാല്‍ നിലവിലെ കണക്കുകള്‍ പ്രകാരം കോലി തന്നെയാണ് കേമന്‍. 32കാരനായ കോലി 92 ടെസ്റ്റില്‍ നിന്ന് 7547 റണ്‍സും 254 ഏകദിനത്തില്‍ നിന്ന് 12169 റണ്‍സും 89 ടി20കളില്‍ നിന്ന് 3159 റണ്‍സും കോലി നേടിയിട്ടുണ്ട്. ബാബര്‍ 33 ടെസ്റ്റില്‍ നിന്ന് 2169 റണ്‍സും 83 ഏകദിനത്തില്‍ നിന്ന് 3985 റണ്‍സും 57 ടി20യില്‍ നിന്ന് 2153 റണ്‍സുമാണ് നേടിയിട്ടുള്ളത്.

Story first published: Friday, July 23, 2021, 12:00 [IST]
Other articles published on Jul 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X