Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യം ശ്രീശാന്ത്, പിന്നെ കോലി — ക്രിക്കറ്റില്‍ നൈക്കി പിടിമുറുക്കിയത് ഇങ്ങനെ

ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയാണ് ഇപ്പോള്‍ രാജ്യത്തെ ഏറ്റവും ധനികനായ സ്‌പോര്‍ട്‌സ് താരം. 2020 -ലെ ഫോര്‍ബ്‌സ് പട്ടികയില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്ന 100 സ്‌പോര്‍ട്‌സ് താരങ്ങളില്‍ ഒരാളായും കോലി ഉയര്‍ന്നു. 2008 -ല്‍ ഇന്ത്യയ്ക്കായി കളിക്കാന്‍ തുടങ്ങിയത് മുതല്‍ കളത്തിനകത്തും പുറത്തും കോലിക്ക് തിരിഞ്ഞുനോക്കേണ്ടതായി വന്നിട്ടില്ല.

ബ്രാൻഡുകളുടെ മത്സരം

ബാറ്റിങ് മികവും പ്രചാരവും മുന്‍നിര്‍ത്തി കോലിയെക്കൊണ്ട് പരസ്യം ചെയ്യിക്കാനുള്ള മത്സരത്തിലാണ് ബ്രാന്‍ഡുകളെല്ലാം. ഒരുകാലത്ത് ബ്രയാന്‍ ലാറ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എബി ഡിവില്ലേഴ്‌സ് തുടങ്ങിയ ഇതിഹാസങ്ങള്‍ പ്രതിനിധീകരിച്ച വിഖ്യാത എംആര്‍എഫ് (മദ്രാസ് റബര്‍ ഫാക്ടറി) ലോഗോ ഇപ്പോള്‍ കോലിയുടെ ബാറ്റിലും കാണാം. എന്നാല്‍ എംആര്‍എഫിന് മുന്‍പ് അമേരിക്കന്‍ സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ നൈക്കിയുടെ ലോഗോയായിരുന്നു കോലിയുടെ ബാറ്റില്‍ ദീര്‍ഘകാലം തുടര്‍ന്നത്.

നൈക്കി ബാറ്റ്

പക്ഷെ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് കോലിയുമായുള്ള ഇടപാട് നൈക്കി അവസാനിപ്പിച്ചു. എന്തായാലും കോലിയെക്കൊണ്ട് നൈക്കിക്ക് ഗുണങ്ങള്‍ ഏറെയുണ്ടായി എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 'നൈക്കി ബാറ്റ്' എന്ന സങ്കല്‍പ്പംതന്നെ ബ്രാന്‍ഡ് ആദ്യമായി പരീക്ഷിച്ചത് കോലിയിലാണ്. അതുവരെ ക്രിക്കറ്റ് ഷൂസുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതിലായിരുന്നു അമേരിക്കന്‍ കമ്പനി ശ്രദ്ധിച്ചത്.

അണ്ടർ 19 ലോകകപ്പ്

അക്കാലത്ത് മലയാളി താരം എസ് ശ്രീശാന്ത് മാത്രമായിരുന്നു നൈക്കി സ്‌പോണ്‍സര്‍ ചെയ്ത ഏക ക്രിക്കറ്റ് താരം. ശ്രീശാന്തിന് ശേഷം കോലിയെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള സാഹചര്യം വെളിപ്പെടുത്തുകയാണ് മുന്‍ നൈക്കി സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിങ് തലവന്‍ ജതിന്‍ പരഞ്ജപെ.

2008 അണ്ടര്‍ 19 ലോകകപ്പാണ് വിരാട് കോലിയെന്ന യുവപ്രതിഭയുടെ തലവര നിശ്ചയിച്ചത്. അന്ന് ഇന്ത്യയുടെ നായകനായിരുന്നു കോലി. താരത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ യുവനിര ലോകകപ്പ് കിരീടം ചൂടുകയും ചെയ്തു.

ആദ്യം ശ്രീശാന്ത്

എന്നാല്‍ 2008 -ലെ അണ്ടര്‍ 19 ലോകകപ്പിന് മുന്‍പുതന്നെ കോലിയുമായി നൈക്കി കരാര്‍ ഒപ്പിട്ടിരുന്നു. 'തുടക്കകാലത്ത് ശ്രീശാന്ത് മാത്രമായിരുന്നു നൈക്കി സ്‌പോണ്‍സര്‍ ചെയ്ത ഏക ക്രിക്കറ്റ് താരം. ബാറ്റില്‍ നൈക്കി ലോഗോ പതിപ്പിക്കാമെന്ന ചിന്ത പോലും ഇക്കാലത്ത് കമ്പനിക്കുണ്ടായില്ല. പ്രധാനമായും ക്രിക്കറ്റ് ഷൂസുകളിലായിരുന്നു നൈക്കി ശ്രദ്ധചെലുത്തിയത്. 'എസ് ശ്രീശാന്ത്' എന്ന് കുറിച്ച പ്രത്യേക റോസ്റ്റര്‍ പോലും കമ്പനി പുറത്തിറക്കിയിരുന്നു. ശ്രീശാന്തിനെ സ്‌പോണ്‍സര്‍ ചെയ്തിരുന്ന കാലത്ത് കമ്പനിയുടെ പ്രതിച്ഛായ കളങ്കപ്പെടുമോയെന്ന് ഞാനേറെ ഭയപ്പെട്ടു', ഗൗരവ് കപൂറിന്റെ 22 യാര്‍ണ്‍സ് എപ്പിസോഡില്‍ പരാഞ്ജപെ വെളിപ്പെടുത്തി.

കൂടുതൽ താരങ്ങൾ

'തുടര്‍ന്നാണ് കൂടുതല്‍ യുവ ക്രിക്കറ്റ് താരങ്ങളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കമ്പനി തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഞാന്‍ ഒട്ടേറെ ആഭ്യന്തര മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. അവിടെ വെച്ചാണ് ആദ്യമായി വിരാട് കോലിയെ ഞാന്‍ കാണുന്നത്. കൃത്യമായി പറഞ്ഞാല്‍ 2017-18 സീസണില്‍. അണ്ടര്‍ 19 ലോകകപ്പിന് മുന്‍പ്. കോലിയുടെ കണ്ണുകളിലെ തിളക്കവും ക്രിക്കറ്റിലുള്ള ആത്മതര്‍പ്പണവും എന്നെ ആകര്‍ഷിച്ചു. തുടര്‍ന്ന് കോലിയുമായി കരാര്‍ ഒപ്പിടാന്‍ ഏറെ വൈകിയില്ല. കോലിക്ക് ശേഷം തന്‍മയ് ശ്രീവാസ്തവയുമായും കമ്പനി കരാറിലെത്തി', പരാഞ്ജപെ അറിയിച്ചു.

Story first published: Monday, July 20, 2020, 10:20 [IST]
Other articles published on Jul 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+