Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്മിത്തിന് സെന്‍ഡ് ഓഫും സ്ലെഡ്ജിങും.. വിരാട് കോലിക്ക് തെറ്റ് പറ്റിയോ?

അഡലെയ്ഡ്: ഓസ്‌ട്രേലിയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ ഒരു 90 റണ്‍സടിച്ചു വിരാട് കോലി. ഫീല്‍ഡില്‍ എത്തിയപ്പോഴാകട്ടെ, എണ്ണം പറഞ്ഞ ഒരു പിടി ക്യാച്ചുകളും. തകര്‍പ്പന്‍ ഗ്രൗണ്ട് ഫീല്‍ഡിങുമായി കളം നിറഞ്ഞു കോലി. ഇതില്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയത് സംഭവബഹുലമായിരുന്നു. ക്യാച്ചെടുത്ത ശേഷം രണ്ട് ഡയലോഗ് കൂടി പറഞ്ഞാണ് കോലി സ്മിത്തിനെ പറഞ്ഞുവിട്ടത്.

വെറുതെ പറയുക മാത്രമല്ല, സ്മിത്തിന് നേരെ കൈകൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്തു കോലി. ബാറ്റ് ചെയ്യുന്നതിനിടെ സ്റ്റീവ് സ്മിത്ത് തുടര്‍ച്ചയായി ചുണ്ടനക്കിയതാണത്രെ കോലിയെ പ്രകോപിപ്പിച്ചത്. എന്നാല്‍ ബൗളര്‍മാരെയോ ഫീല്‍ഡര്‍മാരെയോ നോക്കിയായിരുന്നില്ല സ്മിത്ത് പിറുപിറുത്തിരുന്നത് എന്നതാണ് സത്യം. ചാനല്‍ 9ന് വേണ്ടി കമന്ററി പറയുകയായിരുന്നു സ്മിത്ത്.

viratkohli-catch

കമന്ററി ബോക്‌സിലിരുന്നവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും കളിയെക്കുറിച്ച് തന്റെ വീക്ഷണങ്ങള്‍ നല്‍കുകയുമായിരുന്നു സ്മിത്ത്. 14 പന്തുകളില്‍ 3 ഫോര്‍ അടക്കം 21 റണ്‍സെടുത്താണ് സ്മിത്ത് പുറത്തായത്. സ്പിന്നര്‍ രവീന്ദ്ര ജഡേജയുടെ പന്തില്‍ കോലി പിടിച്ചാണ് സ്മിത്ത് പുറത്തായത്. സ്മിത്ത് പോയതോടെ ഇന്ത്യ കളിയില്‍ പിടിമുറുക്കുകയും 37 റണ്‍സിന് ജയിക്കുകയും ചെയ്തു.

കോലിയുടെ പ്രകടനം കുറച്ച് കൂടുതലായിപ്പോയി എന്ന് അപ്പോള്‍ തന്നെ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. എന്തായാലും സ്മിത്ത് ഇതിനോട് പ്രതികരിക്കാന്‍ നിന്നില്ല. കളിക്ക് ശേഷം ക്യാപ്റ്റന്‍ ധോണിയോട് പത്രക്കാര്‍ ഇക്കാര്യം എടുത്തു ചോദിച്ചു. എന്നാല്‍ കളിക്കാര്‍ വളരെ ഭംഗിയായി രംഗം കൈകാര്യം ചെയ്തു കൂടുതലൊന്നും പറയാന്‍ ഇല്ല എന്നായിരുന്നു ധോണിയുടെ പ്രതികരണം.

Story first published: Wednesday, January 27, 2016, 14:57 [IST]
Other articles published on Jan 27, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+