Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്വന്റി20 റാങ്കിങ്: ബാറ്റ്‌സ്മാന്‍മാരില്‍ ആരോണ്‍ ഫിഞ്ച് തലപ്പത്ത്, ലോകേഷ് രാഹുലിനും മുന്നേറ്റം

ട്വന്റി20 റാങ്കിങ് | ഇന്ത്യയുടെ സ്ഥാനം ഇവിടെ | Oneindia Malayalam

ദുബയ്: ബാറ്റ്‌സ്മാന്‍മാരുടെ ഐസിസി ട്വന്റി20 റാങില്‍ ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് തലപ്പത്ത്. ത്രിരാഷ്ട്ര ട്വന്റി-ട്വന്റി പരമ്പരയില്‍ ഓസീസിനു വേണ്ടി കാഴ്ചവച്ച മിന്നുന്ന പ്രകനമാണ് നാലാം സ്ഥാനത്തുനിന്ന് ഫിഞ്ചിനെ റാങ്കിങില്‍ തലപ്പത്തെത്തിച്ചത്. 891 റേറ്റിങ് പോയിന്റാണ് ഫിഞ്ചിനുള്ളത്.

പാകിസ്താന്‍ ബാറ്റ്‌സ്മാന്‍ ഫഖ്ഹര്‍ സമാനാണ് റാങ്കിങില്‍ ഏറ്റവും കുടുതല്‍ നേട്ടമുണ്ടാക്കിയത്. 44ാം റാങ്കിങില്‍ നിന്ന് സമാന്‍ ഫിഞ്ചിനു തൊട്ടുപിറകിലായി രണ്ടാം സ്ഥാനത്താണ് ഇടംപിടിച്ചത്. ത്രിരാഷ്ട്ര ട്വന്റി-ട്വന്റി പരമ്പരയില്‍ പാകിസ്താനു വേണ്ടി കാഴ്ചവച്ച തകര്‍പ്പന്‍ പ്രകടനമാണ് 842 പോയിന്റോടെ സമാനെ രണ്ടാം റാങ്കിലെത്തിച്ചത്.

aaron

സമാനു പിറകിലായി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുലാണ് മൂന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി-ട്വന്റി പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയതാണ് രാഹുലിന് നേട്ടമായത്. ഒമ്പതാം റാങ്കിലായിരുന്ന രാഹുല്‍ 812 റേറ്റിങ് പോയിന്റോടെയാണ് മൂന്നാം സ്ഥാനത്തേക്ക് കയറിയത്. ബാറ്റ്‌സ്മാന്‍മാരില്‍ ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരം കൂടിയാണ് രാഹുല്‍.

ബൗളര്‍മാരില്‍ അഫ്ഗാനിസ്താന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ ഒന്നാംസ്ഥാനം നിലനിര്ത്തി. പാകിസ്താന്റെ ഷദാബ് ഖാന്‍ രണ്ടാം സ്ഥാനം നിലനിര്ത്തിയപ്പോള്‍ ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ വംശജനായ ഇഷ് സോധി മൂന്നാം റാങ്കിലേക്ക് കയറി. ഇന്ത്യന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹാല്‍ നാലാം സ്ഥാനത്തേക്കിറങ്ങി.

Story first published: Monday, July 9, 2018, 18:22 [IST]
Other articles published on Jul 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+