വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വനിതാ ക്രിക്കറ്റും ഇന്ത്യയില്‍ തിരിച്ചെത്തുന്നു; ദക്ഷിണാഫ്രിക്കയുമായി പരിമിത ഓവര്‍ പരമ്പര കളിക്കും

മുംബൈ: കോവിഡിനെത്തുടര്‍ന്നുണ്ടായ 11 മാസത്തെ ഇടവേളയ്ക്ക് ശേഷം വനിതാ ക്രിക്കറ്റും ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു. ദക്ഷിണാഫ്രിക്കന്‍ ടീമുമായി ടി20 പരമ്പര കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ വനിതാ ടീം. 2020ലെ ടി20 ലോകകപ്പ് ഫൈനലിന് ശേഷം ഇന്ത്യന്‍ വനിതാ ടീം ഒരു മത്സരം പോലും കളിച്ചിട്ടില്ല. അതിനാലാണ് കോവിഡ് ചട്ടങ്ങള്‍ പാലിച്ച് വനിതാ ടൂര്‍ണമെന്റുകളും തിരികെ എത്തിക്കാന്‍ ബിസിസി ഐ തീരുമാനിച്ചത്. അഞ്ച് ഏകദിനവും മൂന്ന് ടി20യും ഉള്‍പ്പെടുന്ന പരമ്പര കളിക്കാനാണ് നിലവില്‍ ആലോചിക്കുന്നത്. എന്നാല്‍ വേദി സംബന്ധിച്ച് തീരുമാനകാത്തതാണ് ഔദ്യോഗിക പ്രഖ്യാപനം വൈകാന്‍ കാരണമെന്നാണ് വിവരം.

ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയുടെ ഷെഡ്യൂള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബിസിസി ഐയുടെ മുതിര്‍ന്ന വൃത്തത്തത്തെ ഉദ്ധരിച്ച് ക്രിക്ക് ബസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എല്ലാ മത്സരങ്ങളും ഒരു വേദിയില്‍ നടത്താനാണ് പദ്ധതിയിടുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒന്നിലധികം വേദികളില്‍ ടൂര്‍ണമെന്റ് നടത്തുന്നത് പ്രയാസമുള്ള കാര്യമാണ്. താരങ്ങള്‍ക്ക് ബയോ ബബിള്‍ സുരക്ഷയൊരുക്കിയാവും ടൂര്‍ണമെന്റ് നടത്തുക.

indianwomenscricket

എന്നാല്‍ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര അഞ്ചാം തീയ്യതി ആരംഭിക്കാനിരിക്കുകയാണ്. ഇതിന് പിന്നാലെ തന്നെ ഐപിഎല്ലും എത്തും. ഏപ്രില്‍ 11ന് ഐപിഎല്‍ ആരംഭിക്കുമെന്നാണ് വിവരം. ഇതിനിടെ വിജയ് ഹസാരെ ട്രോഫി നടത്താനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ വനിതാ ക്രിക്കറ്റ് നടത്താന്‍ അനുയോജ്യമായ മൈതാനം കണ്ടെത്തുക എന്നതാണ് ബിസിസി ഐക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.

എന്നാല്‍ ഇന്ത്യയുമായി പരമ്പര കളിക്കുന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക പുറത്തുവിട്ടിട്ടില്ല. നിലവില്‍ പാകിസ്താനെതിരേ നാട്ടില്‍ പരമ്പര കളിക്കുകയാണ് ദക്ഷിണാഫ്രിക്ക. നാളെയാണ് പരമ്പര അവസാനിക്കുന്നത്. നേരത്തെ നവംബറില്‍ വുമണ്‍സ് ടി20 ചലഞ്ച് ടൂര്‍ണമെന്റ് ബിസിസി ഐ സംഘടിപ്പിച്ചിരുന്നു. ഹര്‍മന്‍പ്രീത് കൗര്‍,സ്മൃതി മന്ദാന,മിതാലി രാജ് തുടങ്ങിയ ഇന്ത്യയുടെ പ്രമുഖ വനിതാ താരങ്ങളെല്ലാം ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നു.

ഇത്തവണ രഞ്ജി ട്രോഫി നടത്തേണ്ടെന്ന തീരുമാനം കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിജയ് ഹസാരെ ട്രോഫി നടത്തും. ഈ വര്‍ഷം നിരവധി പരമ്പരകളും ടൂര്‍ണമെന്റുകളുമാണ് ഇന്ത്യയില്‍ നടക്കുന്നത്. ഒക്ടോബറില്‍ ടി20 ലോകകപ്പ് ഇന്ത്യയില്‍ നടക്കുന്നുണ്ട്. അതിനിടെയില്‍ വനിതാ ടൂര്‍ണമെന്റും നടത്താനാണ് ബിസിസി ഐയുടെ ശ്രമം.

Story first published: Tuesday, February 2, 2021, 13:52 [IST]
Other articles published on Feb 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X