Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ കോഴ: 2 വര്‍ഷത്തിന് ശേഷം ധോണി വാ തുറന്നു

രണ്ടുവര്‍ഷത്തോളമായി ഇന്ത്യന്‍ ക്രിക്കറ്റില്‍ ഐ പി എല്‍ കോഴക്കേസ് ചര്‍ച്ചാ വിഷയമായിട്ട്. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ ധോണി ഇതുവരെ ഇക്കാര്യത്തില്‍ ഒരക്ഷരം മിണ്ടിയിട്ടില്ല. കോഴക്കളിയില്‍ ധോണിക്ക് പങ്കുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ധോണി വാ തുറന്നില്ല. എന്നാല്‍ ഇപ്പോള്‍ ധോണി തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയാണ്. ഐ പി എല്‍ കോഴയില്‍ തനിക്ക് എന്താണ് സംഭവിച്ചത് എന്ന് ധോണി തന്നെ പറയുന്നത് കേള്‍ക്കൂ.

ചുറ്റും എന്തൊക്കെ സംഭവിച്ചാലും എനിക്ക് ഒരു കാര്യം വ്യക്തമാണ്. ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചയെങ്കില്‍ എന്റെ പേര് എങ്ങനെയെങ്കിലും ഉയര്‍ന്നുവരും. ഒരു വിഷയം എങ്ങനെയെങ്കിലും സെറ്റിലായാല്‍ ഉടന്‍ തന്നെ അടുത്ത വിഷയം ഉയര്‍ന്നുവരും. ഇതിങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും. ഞാനിപ്പോള്‍ ഇതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു.

dhoni

ഒരു കാര്യവുമില്ലാതെ തന്നെ കുറേ കഥകള്‍ ഉയര്‍ന്നുവരും. എല്ലാം ഊഹാപോഹങ്ങള്‍. ചെറുതും വലുതുമായി കഥകള്‍ വന്നുകൊണ്ടേയിരിക്കും. കുറേക്കാലമായി ഞാന്‍ ഇത്തരം വാര്‍ത്തകളോട് ഇടപെട്ടുകൊണ്ടിരിക്കുന്നു. ഇതിപ്പോള്‍ ഒതുങ്ങി എന്ന് വെച്ചോ, കുറച്ച് ദിവസങ്ങള്‍ക്കകം മറ്റൊരു വാര്‍ത്ത വരും. എല്ലാം ഉടന്‍ തന്നെ കലങ്ങിത്തെളിയും എന്നാണ് ധോണിയുടെ പ്രതീക്ഷ.

ഇന്ത്യയുടെ മാത്രമല്ല, കോഴയുടെ നിഴലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെയും ക്യാപ്റ്റന്‍ ധോണിയാണ്. കൂടാതെ എന്‍ ശ്രീനിവാസന്റെ ഇന്ത്യ സിമന്റ്‌സിന്റെ വൈസ് പ്രസിഡണ്ടും കൂടിയാണ് ധോണി. എന്‍ ശ്രീനിവാസനെ ബി സി സി ഐ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ നിന്നും കോടതി വിലക്കിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങളോട് ധോണി പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല.

Story first published: Tuesday, January 27, 2015, 9:55 [IST]
Other articles published on Jan 27, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+