വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിരമിക്കല്‍ ദിനത്തില്‍ ബ്രയാന്‍ ലാറ നല്‍കിയ സമ്മാനമെന്ത്? വെളിപ്പെടുത്തി സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ട് ഏഴ് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. 2013 നവംബര്‍ 16ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ് സച്ചിന്‍ പാഡഴിച്ചത്. ക്രിക്കറ്റ് ലോകം ഒന്നടങ്കം കണ്ണീരണിഞ്ഞ ആ ദിനത്തിന്റെ ഏഴാം വാര്‍ഷികം സാമൂഹ്യ മാധ്യമങ്ങളില്‍ ട്രിബ്യൂട്ട് ഒരുക്കി ആരാധകര്‍ സച്ചിന് ആദരവ് അര്‍പ്പിച്ചിരുന്നു. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ സച്ചിന്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലെ ഓരോ വാക്കും ഇന്നും ആരാധകര്‍ മറക്കാതെ ഓര്‍ത്തിരിക്കുന്നു.

ഇപ്പോഴിതാ തന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം തന്റെ ഉറ്റ സുഹൃത്തും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസവുമായ ബ്രയാന്‍ ലാറയും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റും തനിക്ക് നല്‍കിയ സമ്മാനം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സച്ചിന്‍. ട്വിറ്ററിലൂടെ പങ്കുവെച്ച വീഡിയോയിലാണ് സച്ചിന്‍ ലാറ നല്‍കിയ സര്‍പ്രൈസ് സമ്മാനം ആരാധകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. സ്റ്റീലിന്റെ ഒരു ഡ്രംസ്സാണ് ലാറയും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും ചേര്‍ന്ന് സച്ചിന് നല്‍കിയത്.

sachinandbrianlara

അവരുടെ ബഹുമാനത്തിന്റെയും സ്‌നേഹത്തിന്റെയും അടയാളമാണെന്നാണ് സച്ചിന്‍ ഡ്രമ്മിനെ വിശേഷിപ്പിച്ചത്. ഇത്തരമൊരു സമ്മാനം ലഭിച്ചതില്‍ വളരെ സന്തോഷവാനാണെന്നും ഇത്തരമൊരു സമ്മാനം നല്‍കിയതിന് നന്ദിയുണ്ടെന്നും സച്ചിന്‍ പറഞ്ഞു. 'ബ്രയാന്‍ ലാറ വീട്ടിലേക്ക് വന്നത് ഞാന്‍ ഓര്‍ക്കുന്നു. ഇത് അവന്‍ വായിച്ചപ്പോള്‍ മനോഹരമായിരുന്നു ശബ്ദം.ഞാനത് ഇപ്പോള്‍ വായിക്കാന്‍ ശ്രമിക്കുന്നു. ലാറ വായിച്ചപോലെ ശബ്ദം ഞാന്‍ വായിച്ചാല്‍ വരില്ലെന്ന് എനിക്കറിയാം. എന്നാല്‍ എല്ലാവര്‍ക്കുമുള്ള എന്റെ ആദരവാണിത്'-സച്ചിന്‍ പറഞ്ഞു.

മനോഹരമായിത്തന്നെ സച്ചിന്‍ ഡ്രംസ്സ് വായിക്കുകയും ചെയ്തു. വെസ്റ്റ് ഇന്‍ഡീസിലെ തനത് ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ഡ്രംസ്സില്‍ നിന്നും മനോഹരമായ ശബ്ദമാണ് പുറത്തുവരുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ രണ്ട് ഇതിഹാസങ്ങളായാണ് സച്ചിനെയും ലാറയേയും വിശേഷിപ്പിക്കപ്പെടുന്നത്. ഒരേ കാലഘട്ടത്തില്‍ കളിച്ചവരാണെങ്കിലും തങ്ങളുടേതായ പ്രതിഭകൊണ്ട് വ്യത്യസ്തപ്പെട്ട് നില്‍ക്കാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നു.

ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് ഇപ്പോഴും ബ്രയാന്‍ ലാറയുടെ പേരില്‍ത്തന്നെയാണ്. ടെസ്റ്റില്‍ ഒരു ഇന്നിങ്‌സില്‍ 400ന് മുകളില്‍ സ്‌കോര്‍ നേടിയ ഏക താരവും ലാറയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡ് സച്ചിന്റെ കൈകളില്‍ ഭദ്രം. നിലവിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി മാത്രമാണ് സച്ചിന്റെ ഏകദിന റെക്കോഡുകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന നിലവിലെ ഏക താരം.

Story first published: Wednesday, November 18, 2020, 15:01 [IST]
Other articles published on Nov 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X