വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവരുമെത്തി... ടി20 ലോകകപ്പ് അന്തിമ ഫിക്‌സ്ചര്‍ തയ്യാര്‍, ലങ്ക-അയര്‍ലാന്‍ഡ് കന്നിയങ്കം

ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് അരങ്ങേറുന്നത്

Final fixtures for ICC Men's T20 World Cup announced | Oneindia Malayalam

ദുബായ്: ഓസ്‌ട്രേലിയയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനല്‍ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു. യോഗ്യതാ ടൂര്‍ണമെന്റില്‍ നിന്ന് ആറു ടീമുകള്‍ കൂടി ടിക്കറ്റെടുത്തതോടെയാണ് ലോകകപ്പിന്റെ അന്തിമ മല്‍സരക്രമം തയ്യാറായത്. പപ്പുവ ന്യൂ ഗ്വിനി, നെതര്‍ലാന്‍ഡ്‌സ്, സ്‌കോട്ട്‌ലാന്‍ഡ്, അയര്‍ലാന്‍ഡ്, നമീബിയ, ഒമാന്‍ എന്നിവരാണ് യോഗ്യതാ ടൂര്‍ണമെന്റ് വഴി ലോകകപ്പിന് അര്‍ഹത നേടിയ ടീമുകള്‍.

ഇന്ത്യ vs ബംഗ്ലാദേശ് ടി20: ഹിറ്റ് ഉടന്‍ സൂപ്പര്‍ ഹിറ്റാവും.. റെക്കോര്‍ഡിനരികെ രോഹിത്, ധോണി തെറിക്കുംഇന്ത്യ vs ബംഗ്ലാദേശ് ടി20: ഹിറ്റ് ഉടന്‍ സൂപ്പര്‍ ഹിറ്റാവും.. റെക്കോര്‍ഡിനരികെ രോഹിത്, ധോണി തെറിക്കും

ആദ്യ റൗണ്ടില്‍ ശ്രീലങ്കയുള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് പപ്പുവ ന്യു ഗ്വിനി, അയര്‍ലാന്‍ഡ്, ഒമാന്‍ എന്നിവര്‍ മാറ്റുരയ്ക്കുക. ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശിനൊപ്പമാണ് നെതര്‍ലാന്‍ഡ്‌സ്, നമീബിയ, സ്‌കോട്ട്‌ലാന്‍ഡ് എന്നിവര്‍. ഗ്രൂപ്പ് എ മല്‍സരങ്ങള്‍ 18 മുതല്‍ 22 വരെയും ഗ്രൂപ്പ് ബി മല്‍സരങ്ങള്‍ 19 മുതല്‍ 23 വരെയും നടക്കും.

ലങ്ക- അയര്‍ലാന്‍ഡ് ഉദ്ഘാടന മല്‍സരം

ലങ്ക- അയര്‍ലാന്‍ഡ് ഉദ്ഘാടന മല്‍സരം

2020 ഒക്ടോബര്‍ 18ന് മുന്‍ ഏകദിന ലോക ചാംപ്യന്‍മാരായ ശ്രീലങ്കയും അട്ടിമറിയിലൂടെ ശ്രദ്ധിക്കപ്പെട്ട അയര്‍ലാന്‍ഡും തമ്മിലാണ് ലോകകപ്പിലെ ഉദ്ഘാടന മല്‍സരം.
യോഗ്യതാ ടൂര്‍ണമെന്റ് വഴിയെത്തിയ ആറു ടീമുകളെ ആവേശത്തോടെയാണ് ലോകകപ്പിലേക്കു ക്ഷണിക്കുന്നതെന്നു സംഘാടക സമിതി സിഇഒ നിക്ക് ഹോക്ക്‌ലി പറഞ്ഞു. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 16 ടീമുകള്‍ക്കും ഓസ്‌ട്രേലിയില്‍ താമസക്കാരായ ആരാധകരുടെയും സ്വന്തം രാജ്യത്തു നിന്നെത്തുന്ന ആരാധകരുടെയും ഊഷ്മളമായ പിന്തുണ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാലു ടീമുകള്‍ സൂപ്പര്‍ 12ല്‍

നാലു ടീമുകള്‍ സൂപ്പര്‍ 12ല്‍

ഗ്രൂപ്പ് എ, ബി എന്നിവയില്‍ നിന്നു നാലു ടീമുകളാണ് സൂപ്പര്‍ 12ലേക്കു യോഗ്യത നേടുക. ഗ്രൂപ്പ് എയിലെ ഒന്നാംസ്ഥാനക്കാരും ഗ്രൂപ്പ് ബിയിലെ രണ്ടാംസ്ഥാനക്കാരും സൂപ്പര്‍ 12ലെ ഗ്രൂപ്പ് ഒന്നില്‍ ആതിഥേയരായ ഓസ്‌ട്രേലിയ, മുന്‍ ചാംപ്യന്‍മാരായ പാകിസ്താന്‍, ന്യൂസിലാന്‍ഡ്, നിലവിലെ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസ് എന്നിവരുമായി ഏറ്റുമുട്ടും.
അതേസമയം, ഗ്രൂപ്പ് ബി ജേതാക്കളും ഗ്രൂപ്പ് എയിലെ രണ്ടാംസ്ഥാനക്കാരും സൂപ്പര്‍ 12ല്‍ ഗ്രൂപ്പ് രണ്ടിലാണ്. ഇന്ത്യ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്താന്‍ എന്നിവരാണ് ഗ്രൂപ്പ് 2വിലുള്ളത്.

രണ്ടു ടൂര്‍ണമെന്റുകളും ഓസ്‌ട്രേലിയയില്‍

രണ്ടു ടൂര്‍ണമെന്റുകളും ഓസ്‌ട്രേലിയയില്‍

പുരുഷന്‍മാരുടെ ടി20 ലോകകപ്പ് മാത്രമല്ല വനിതകളുടെ ടി20 ലോകകപ്പിനും വേദിയാവുന്നത് ഓസ്‌ട്രേലിയയാണ്. എന്നാല്‍ പുരുഷ ലോകകപ്പിനു മുമ്പ് തന്നെ വനിതാ ലോകകപ്പ് സമാപിക്കും. 2020 ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് എട്ടു വരെയാണ് വനിതകളുടെ ലോകകപ്പ് അരങ്ങേറുന്നത്.
അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ അരങ്ങേറുന്നത് എന്നൊരു പ്രത്യേകത കൂടിയുണ്ട്. നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മില്‍ ഫെബ്രുവരി 21നാണ് ഉദ്ഘാടന മല്‍സരം.

Story first published: Sunday, November 3, 2019, 18:10 [IST]
Other articles published on Nov 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X