ധോണിയെക്കുറിച്ച് സിനിമ; വാർത്ത തെറ്റെന്ന് ഭാര്യ സാക്ഷി!
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തല എം എസ് ധോണിയെക്കുറിച്ച് സിനിമ വരുന്നു. സുശാന്ത് സിംഗ് രജ്പുത് ധോണിയുടെ ജേഴ്‌സിയണിഞ്ഞ് പോസ്റ്ററുകള്‍ പ്രചരിച്ചതോടെയാണ് ധോണി സിനിമയെക്കുറിച്ചുള്ള കഥ പുറത്തായത്. ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയില്‍ ധോണി എന്നെഴുതി ക്യാപ്റ്റന്‍ കൂളിന്റെ ജേഴ്‌സി നമ്പറായ ഏഴ് അടക്കമാണ് പോസ്റ്റര്‍.
എന്നാല്‍ ധോണിയുടെ ഭാര്യ സാക്ഷി ധോണി മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെ ഈ വാര്‍ത്ത നിഷേധിച്ചു. ധോണിയുടെ പേരില്‍ സിനിമ ഇറങ്ങുന്നു എന്ന് കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ് എന്നാണ് സാക്ഷി ട്വിറ്ററില്‍ കുറിച്ചത്. മഹിയുടെ പേരില്‍ ഇറങ്ങുന്നു എന്ന് പറയപ്പെടുന്ന സിനിമയുടെ കൂടുതല്‍ വിശേഷങ്ങളിലേക്ക്.

ധോണി - ആരും പറയാത്ത കഥ
എം എസ് ധോണി - ആരും പറയാത്ത കഥ എന്നാണ് സിനിമയുടെ പേര്. സിനിമ അടുത്ത വര്‍ഷം പുറത്തിറങ്ങും എന്നാണ് പറയപ്പെടുന്നത്.

ആരാണ് ധോണി
സുശാന്ത് സിംഗ് രജ്പുത് ആസ് എം എസ് ധോണി എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. എ നീരജ് പാണ്ഡെ ഫിലിം എന്നാണ് ധോണിയുടെ കഥ പറയുന്ന ചിത്രത്തിന് വിശേഷണം.

ഇറങ്ങും മുമ്പേ തടഞ്ഞു
ധോണി റിട്ടയര്‍ ചെയ്യുന്നത് വരെ സിനിമ ഇറക്കാന്‍ പാടില്ലെന്ന് പറഞ്ഞ് ബി സി സി ഐ തടഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു

ധോണിക്ക് നാല്‍പത് കോടി
തന്റെ കഥ സിനിമയാക്കുന്നതിന് ധോണി 40 കോടി രൂപ ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍

ധോണി വിരമിക്കുന്നോ
ചിത്രം 2015 ല്‍ പുറത്തിറങ്ങും എന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ ധോണി അതിന് മുമ്പേ വിരമിക്കുമോ. ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications