വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പോരാട്ടം ഒറ്റക്കെട്ടായി, ദുരിതാശ്വാസനിധിയിലേക്ക് കയ്യയച്ചു സഹായിച്ച് കായിക ലോകം

രാജ്യം ഒറ്റക്കെട്ടായി കൊറോണ മഹാമാരിയെ എതിരിടുകയാണ്. കേന്ദ്ര സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് സിനിമാ - കായിക താരങ്ങളെല്ലാം രംഗത്തുണ്ട്. 21 ദിവസം അടച്ചുപൂട്ടുമ്പോള്‍ ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുകയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന ലക്ഷ്യം. ഈ അവസരത്തില്‍ വിവിധ സര്‍ക്കാരുകളുടെ ദുരിതാശ്വാസനിധിയിലേക്ക് കയ്യയച്ചു സഹായിക്കുകയാണ് താരങ്ങളും കായിക സംഘടനകളും. ഞായറാഴ്ച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കി.

സംഭാവന

കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 50 ലക്ഷം രൂപയും സുരേഷ് റെയ്‌ന 52 ലക്ഷം രൂപയും സംഭാവന ചെയ്തിരുന്നു. 25 ലക്ഷം രൂപ വീതം പ്രധാനമന്ത്രിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധികളിലേക്ക് സച്ചിന്‍ നല്‍കി. 31 ലക്ഷം രൂപയാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് റെയ്‌ന സമര്‍പ്പിച്ചത്. 21 ലക്ഷം രൂപ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും താരം നല്‍കി.

മറ്റു താരങ്ങളും രംഗത്ത്

രാജ്യം കൊറോണ പ്രതിസന്ധിക്ക് എതിരെ പോരാടുമ്പോള്‍ ബിസിസിഐയും തങ്ങളാല്‍ കഴിയുന്നത് ചെയ്തു. 51 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് നല്‍കിയത്.
നേരത്തെ, യൂസഫ് പഠാനും ഇര്‍ഫാന്‍ പഠാനും ചേര്‍ന്ന് നാലായിരം മാസ്‌ക്കുകള്‍ ബറോഡ പൊലീസിനും ആരോഗ്യ വകുപ്പിനുമായി വാങ്ങിച്ചുകൊടുത്തിരുന്നു.

ധോണിയുടെ സംഭാവന

ഗുസ്തി താരം ബജ്‌റംഗ് പൂനിയയും സ്പ്രിന്റ് താരം ഹിമാ ദാസും തങ്ങളുടെ മാസശമ്പളം ദുരിതാശ്വാസനിധിയിലേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുടെ ദേശീയ ബാഡ്മിന്റണ്‍ താരം പിവി സിന്ധു തെലങ്കാന, ആന്ധ്രാ പ്രദേശ് സര്‍ക്കാരുകള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതമാണ് ധനസഹായം നല്‍കിയത്. ഇതിനിടെ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി ഒരു ലക്ഷം രൂപ ധനസഹായം നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

പ്രതികരണം

800 കോടിയോളം രൂപ ആസ്തിയുള്ള ധോണി കൊറോണയ്ക്ക് എതിരെയുള്ള പോരാട്ടത്തിന് നല്‍കിയ സംഭാവന തീരെ കുറഞ്ഞുപോയെന്ന ആക്ഷേപം പിന്നാലെ ഉയരുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം ധോണിയുടെ ഭാര്യ സാക്ഷി ധോണി തള്ളി. ഇതു പോലെയുള്ള വൈകാരികമായ സമയത്തു തെറ്റായ വാര്‍ത്തകള്‍ നല്‍കാതിരിക്കാന്‍ എല്ലാ മീഡിയ ഹൗസുകളോടും അഭ്യര്‍ഥിക്കുകയാണ്. നിങ്ങളെക്കുറിച്ച് നാണക്കേട് തോന്നുന്നു. ഉത്തരവാദിത്വത്തോടെയുള്ള ജേര്‍ണലിസം എവിടെ അപ്രത്യക്ഷമായിപ്പോയെന്ന് തനിക്കു അദ്ഭുതം തോന്നുന്നുവെന്നും സാക്ഷി ട്വിറ്റര്‍ പേജില്‍ കുറിക്കുകയായിരുന്നു.

ചിത്രം ഇങ്ങനെ

ഇതേസമയം, തെറ്റായ വാര്‍ത്തകള്‍ എന്തെന്നു സാക്ഷി ധോണി വ്യക്തമാക്കിയിട്ടില്ല. പൂനെ കേന്ദ്രീകരിച്ചുള്ള മുകുള്‍ മാധവ് ഫൗണ്ടേഷനാണ് വെബ്സൈറ്റ് വഴി കൊറോണ വൈറസ് ബാധിതരെ സഹായിക്കുന്നതായി ധനശേഖരണം നടത്തിയത്. ഇതിലേക്കു ധോണി ഒരു ലക്ഷം രൂപ സംഭാവന ചെയ്തുവെന്നായിരുന്നു വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 12.5 ലക്ഷം സമാഹരിക്കുകയായിരുന്നു ട്രസ്റ്റ് ലക്ഷ്യമിട്ടത്. ഇതു തികച്ച ശേഷം ഇന്‍സ്റ്റഗ്രാം വഴി അവര്‍ അതിന്റെ കണക്കുകള്‍ പുറത്തുവിടുകയും മറ്റുള്ളവരോടും സംഭാവന നല്‍കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.

Story first published: Sunday, March 29, 2020, 15:11 [IST]
Other articles published on Mar 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X