Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അരസെഞ്ച്വറി നേടിയാല്‍ ബാറ്റുകൊണ്ട് അഭ്യാസം; ജഡേജ അടിച്ചാല്‍ ഇന്ത്യ ജയിക്കും

ധര്‍മശാല: ബാറ്റസ്മാന്‍ എന്നനിലയില്‍ പേരെടുത്തശേഷം ഇന്ത്യയിലെ മികച്ച ഇടങ്കയ്യന്‍ സ്പിന്നറായി മാറിയ രവീന്ദ്ര ജഡേജ കൂട്ടുകാര്‍ക്കിടയില്‍ സര്‍ ജഡേജ എന്നാണ് അറിയപ്പെടുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ വമ്പന്‍ സ്‌കോറുകള്‍ക്ക് ഉടമയായിട്ടുള്ള ഈ സൗരാഷ്ട്രക്കാരന് പക്ഷേ അന്താരാഷ്ട്ര ക്രിക്കറ്റ് ബാറ്റിങ്ങിള്‍ അത്ര ശോഭിക്കാനായിട്ടില്ല.

എന്നാല്‍, നിര്‍ണായക സമയങ്ങളില്‍ ഇന്ത്യയ്ക്കുവേണ്ടി അര്‍ധസെഞ്ച്വറി നേടിയപ്പോഴെല്ലാം ജഡേജ ഇന്ത്യയെ വിജയതീരത്തെത്തിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ധര്‍മശാലയില്‍ ഓസ്ട്രലിയയ്‌ക്കെതിരെ നടക്കുന്ന അവസാന ടെസ്റ്റിലും ജഡേജ അവസരത്തിനൊത്ത് ഉയര്‍ന്നു. 63 റണ്‍സ് നേടിയ ജഡേജ ഏഴാം വിക്കറ്റില്‍ സാഹയുമൊത്ത് 96 റണ്‍സ് കൂട്ടുകെട്ടുമുയര്‍ത്തി.

ravindra-jadeja

ആദ്യ ഇന്നിങ്‌സില്‍ നിര്‍ണായക ലീഡ് നേടാന്‍ ഇന്ത്യയെ സഹായിച്ചത് ജഡേജയുടെ ആക്രമണോത്സുകമായ ബാറ്റിങ്ങാണ്. കളിയുടെ നാലാംദിവസം 10 വിക്കറ്റ് ശേഷിക്കെ ഇന്ത്യയ്ക്ക് ജയിക്കാന്‍ 87 റണ്‍സ് മതിയാകും. ബാറ്റിങ് ദുഷ്‌കരമാണെങ്കിലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ടീമിന് പരമ്പര വിജയം സമ്മാനിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

നേരത്തെ ഇംഗ്ലണ്ടില്‍ വെച്ച് ജഡേജ നേടിയ അര്‍ധ സെഞ്ച്വറി 28 വര്‍ഷത്തിനുശേഷം ഇന്ത്യയ്ക്ക് ലോര്‍ഡിസില്‍ വിജയം നല്‍കിയിരുന്നു. നാട്ടില്‍ ന്യൂസിലന്‍ഡിനെതിരെയും ജഡേജ തന്റെ ബാറ്റിങ് പ്രകടനം പുറത്തെടുത്തു. ആറാമനും ഏഴാമനും ആയി ക്രീസിലെത്തുമ്പോള്‍ അര്‍ധ സെഞ്ച്വറി നേടുക എളുപ്പമല്ല. എന്നാല്‍ കൂറ്റനടിക്ക് കെല്‍പ്പുള്ള ജഡേജ നിര്‍ണായ അവസരങ്ങളില്‍ കളിച്ചപ്പോഴെല്ലാം ഇന്ത്യ വിജയിച്ച ചരിത്രമാണുള്ളത്.

Story first published: Tuesday, March 28, 2017, 7:30 [IST]
Other articles published on Mar 28, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+