വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ വിലക്കി ഫിഫ, വലിയ തിരിച്ചടി, നടപടിക്ക് കാരണമറിയാം

ഒക്ടോബറില്‍ ഇന്ത്യയില്‍വെച്ച് അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപ്പ് നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വിലക്കിലേക്കെത്തിയതോടെ ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമായിരിക്കുകയാണ്

1

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) വലിയ തിരിച്ചടി നല്‍കി ഫിഫയുടെ വിലക്ക്. ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ കാര്യങ്ങളില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടലുകള്‍ ഉണ്ടാകുന്നുണ്ടെന്നും ഫിഫയുടെ ചട്ടങ്ങളുടെ ലംഘനങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഫിഫ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് വലിയ നാണക്കേടുണ്ടാക്കുന്ന സംഭവമായി ഇത് മാറിയിരിക്കുകയാണ്.

ASIA CUP: ഇന്ത്യ vs പാകിസ്താന്‍, നിര്‍ണ്ണായകമാവുക ഈ താരപോരാട്ടങ്ങള്‍, ഏതൊക്കെയെന്നറിയാംASIA CUP: ഇന്ത്യ vs പാകിസ്താന്‍, നിര്‍ണ്ണായകമാവുക ഈ താരപോരാട്ടങ്ങള്‍, ഏതൊക്കെയെന്നറിയാം

ഒക്ടോബറില്‍ ഇന്ത്യയില്‍വെച്ച് അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപ്പ് നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വിലക്കിലേക്കെത്തിയതോടെ ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമായിരിക്കുകയാണ്. ഇന്ത്യയിലെ ഫുട്‌ബോള്‍ പതിയെ വളര്‍ച്ചയിലേക്ക് ഉയരവെയാണ് തിരിച്ചടിയായി ഫിഫയുടെ വിലക്ക് എത്തിയിരിക്കുന്നത്. എഐഎഫ്എഫ് ഉള്‍പ്പെടെ എല്ലാ ഫുട്‌ബോള്‍ അസോസിയേഷനുകളും ഫെഡറേഷനുകളും ഫിഫയുടെ ചട്ടത്തില്‍ നിന്നുകൊണ്ടാണ് പ്രവര്‍ത്തിക്കേണ്ടത്.

ASIA CUP: കാത്തിരിക്കുന്ന മൂന്ന് വമ്പന്‍ റെക്കോഡുകളറിയാം, ചരിത്ര നേട്ടത്തിലേക്ക് ഹിറ്റ്മാനുംASIA CUP: കാത്തിരിക്കുന്ന മൂന്ന് വമ്പന്‍ റെക്കോഡുകളറിയാം, ചരിത്ര നേട്ടത്തിലേക്ക് ഹിറ്റ്മാനും

1

എന്നാല്‍ ഫിഫയുടെ ചട്ടങ്ങളെയെല്ലാം കാറ്റില്‍ പറത്തി ബാഹ്യമായ ഇടപെടലുകളും തീരുമാനങ്ങളുമാണ് എഐഎഫ്എഫില്‍ നടക്കുന്നതെന്നാണ് ഫിഫ കണ്ടെത്തിയിരിക്കുന്നത്. ഈ വിലക്ക് നീക്കണമെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാവില്ല. സംഘടന ചട്ടപ്രകാരം പ്രവര്‍ത്തിക്കുന്നുവെന്ന് ഫിഫക്ക് ബോധ്യപ്പെട്ടാല്‍ മാത്രമെ ഫിഫ വിലക്ക് നീക്കുകയുള്ളു. നിലവില്‍ എഐഎഫ്എഫിന്റെ ഭരണസമിതിയുടെ പിടിപ്പുകേടാണ് ഈ വിലക്കിലേക്ക് കാര്യങ്ങളെ എത്തിച്ചതെന്ന് പറയാം.

1

എഐഎഫ്എഫ് തലവനായി കാലാവധി കഴിഞ്ഞിട്ടും പ്രഫുല്‍ പട്ടേല്‍ തുടരുകയാണ്. നിയമപ്രകാരം തിരഞ്ഞെടുപ്പ് നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്നാല്‍ പ്രഫുല്‍ പട്ടേല്‍ ഇപ്പോഴും അധികാരം വിട്ടുകൊടുക്കാതെ തിരഞ്ഞെടുപ്പടക്കം നടത്താതെ ഏകാധിപത്യ ഭരണം നടത്തുകയാണ്. ഇതിനേതിരേ നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. കോടതിയടക്കം പ്രഫുല്‍ പട്ടേല്‍ കാലാവധി കഴിഞ്ഞിട്ടും തുടരുന്നതിനെതിരേ ഇടപെട്ടിരുന്നു.

 ധവാനും രാഹുലും വേണ്ട!, ഏകദിന ലോകകപ്പില്‍ ഓപ്പണറായി അവന്‍ മതി, നിര്‍ദേശിച്ച് ദാസ്ഗുപ്ത ധവാനും രാഹുലും വേണ്ട!, ഏകദിന ലോകകപ്പില്‍ ഓപ്പണറായി അവന്‍ മതി, നിര്‍ദേശിച്ച് ദാസ്ഗുപ്ത

1

അണ്ടര്‍ 17 വനിതാ ലോകകപ്പിനായുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്കെത്തി നില്‍ക്കവെ ഇത്തരമൊരു അപ്രതീക്ഷിത വിലക്ക് വലിയ സാമ്പത്തിക ബാധ്യത എഐഎഫ്എഫിനുണ്ടാക്കും. വിലക്ക് പെട്ടെന്ന് നീങ്ങാനുള്ള സാധ്യത കുറവാണെന്നാണ് വിവരം. ഇതിനെതിരേ എഐഎഫ്എഫ് എന്ത് നിലപാട് സ്വീകരിക്കുമെന്നത് കണ്ടറിയേണ്ടതാണ്.

Story first published: Tuesday, August 16, 2022, 7:47 [IST]
Other articles published on Aug 16, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X