Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താനെതിരെ തോല്‍ക്കാന്‍ ഒരേയൊരു കാരണം.... വെളിപ്പെടുത്തി ഓയിന്‍ മോര്‍ഗന്‍

നോട്ടിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ ഇത്തവണ ഫേവറിറ്റുകളായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം പാകിസ്താനോട് അപ്രതീക്ഷിതമായി പരാജയപ്പെട്ടിരുന്നു ഇംഗ്ലണ്ട്. ടീമിന്റെ കരുത്ത് എത്രത്തോളമുണ്ടെന്ന് ഇതോടെ സംശയങ്ങള്‍ വന്ന് കഴിഞ്ഞു. അതേസമയം തോല്‍വിക്ക് ഒരേയൊരു കാരണമാണ് ഉള്ളതെന്ന് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ പറയുന്നു. നിലവാരം കുറഞ്ഞ ഫീല്‍ഡിംഗാണ് ടീമിനെ തോല്‍വിയിലേക്ക് നയിച്ചതെന്ന് മോര്‍ഗന്‍ പറഞ്ഞു.

1

മത്സരത്തില്‍ പാകിസ്താന്‍ 348 റണ്‍സാണ് ഇംഗ്ലണ്ടിനെതിരെ അടിച്ച് കൂട്ടിയത്. ഇതിന് സഹായിച്ചത് മോശം ഫീല്‍ഡിംഗ് കൂടിയാണെന്ന് മോര്‍ഗന്‍ പറയുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച വിജയം നേടിയ ഇംഗ്ലണ്ട് പക്ഷേ പാകിസ്താനെതിരെ അത് ആവര്‍ത്തിക്കാനായില്ല. മത്സരത്തില്‍ നിര്‍ണായകമായ ക്യാച്ച് ജേസന്‍ റോയ് കൈവിട്ടത് മത്സരഫലത്തെ മൊത്തത്തില്‍ ബാധിക്കുകയും ചെയ്തു.

മത്സരത്തില്‍ മോശം ഫീല്‍ഡിംഗ് കാരണം നിരവധി ബൗണ്ടറികളും ഇംഗ്ലണ്ട് വഴങ്ങിയിരുന്നു. അതേസമയം മത്സരത്തില്‍ ഇംഗ്ലണ്ട് മോശം പ്രകടനമല്ല കാഴ്ച്ചവെച്ചത്. പക്ഷേ ഫീല്‍ഡിംഗിലെ പിഴവ് കാരണം 20 റണ്‍സിലേറെ വഴങ്ങേണ്ടി വന്നു. ഏകദിന ക്രിക്കറ്റില്‍ അത് വലിയ കാര്യമാണെന്നും മോര്‍ഗന്‍ പറയുന്നു. ഫീല്‍ഡിംഗ് ഒരു മത്സരത്തില്‍ നിര്‍ണായകമാണ്. അടുത്ത മത്സരത്തില്‍ പോസിറ്റീവ് രീതി പിന്തുടരുമെന്നം മോര്‍ഗന്‍ വ്യക്തമക്കി.

ഇംഗ്ലണ്ട് ബാറ്റിംഗ് മികച്ച രീതിയില്‍ തന്നെയാണ് കളിച്ചത്. ജോ റൂട്ടും ജോസ് ബട്‌ലറും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. പക്ഷേ പാകിസ്താന്‍ 40 ഓവറുകള്‍ക്ക് വിക്കറ്റുകള്‍ നേടി കളി മാറ്റിയെന്നും മോര്‍ഗന്‍ പറയുന്നു. ലോകകപ്പിലെ ഓരോ മത്സരവും നിര്‍ണായകമാണ്. അതുകൊണ്ട് ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചാല്‍ മാത്രമേ വിജയിക്കാന്‍ സാധിക്കൂ എന്നും മോര്‍ഗന്‍ പറഞ്ഞു.

Story first published: Tuesday, June 4, 2019, 20:22 [IST]
Other articles published on Jun 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+