വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പേരു മാറി, ഇനി ഫിറോസ് ഷാ കോട്‌ല അല്ല, അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയം

Feroz Shah Kotla Stadium Renamed After Arun Jaitley | Oneindia Malayalam

ദില്ലി: ഫിറോസ് ഷാ കോട്‌ല ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ പേരു ഔദ്യോഗികമായി മാറി. ഇനി മുതല്‍ അരുണ്‍ ജെയ്റ്റ്‌ലി ക്രിക്കറ്റ് സ്‌റ്റേഡിയമെന്ന് ഫിറോസ് ഷാ കോട്‌ല അറിയപ്പെടും. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോടുള്ള ആദരസൂചകമായാണ് ദില്ലി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം പുനര്‍നാമകരണം ചെയ്തത്.

അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം

വ്യാഴാഴ്ച്ച വൈകീട്ട് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന പുനര്‍നാമകരണ ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര കായികമന്ത്രി കിരണ്‍ റിജ്ജു, മുന്‍ കായികമന്ത്രി രാജ്യവര്‍ധന്‍ റാത്തോര്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. മുന്‍പ് പ്രഖ്യാപിച്ചതുപോലെ സ്‌റ്റേഡിയത്തിലെ ഒരു സ്റ്റാന്‍ഡിന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പേരും ഡിഡിസിഎ നല്‍കി. പരിപാടിക്കിടെ അണ്ടര്‍ 19 ടീമില്‍ നിന്നും ഇന്ത്യന്‍ ടീമിന്റെ നായകനായി മാറിയ കോലിയുടെ പ്രയാണം ചെറു ആനിമേഷന്‍ വീഡിയോ രൂപത്തില്‍ സംഘാടകര്‍ പ്രദര്‍ശിപ്പിച്ചു.

ഇന്ത്യൻ സംഘം

വിരാട് കോലിയുടെ പേരില്‍ ഫിറോസ് ഷാ സ്റ്റേഡിയത്തിലെ ഒരു സ്റ്റാന്‍ഡ് നാമകരണം ചെയ്യണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചപ്പോള്‍ അരുണ്‍ ജെയ്റ്റ്‌ലി പൂര്‍ണ പിന്തുണ നല്‍കിയിരുന്നെന്ന് ചടങ്ങില്‍ ഡിഡിസിഎ പ്രസിഡന്റ് രജത് ശര്‍മ്മ പറഞ്ഞു. അരുണ്‍ ജെയ്റ്റ്‌ലിക്ക് ക്രിക്കറ്റ് ഏറെ പ്രിയമായിരുന്നു. 13 വര്‍ഷം ഡിഡിസിഎയുടെ തലപ്പത്ത് അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം

വിരാട് കോലി, റിഷഭ് പന്ത്, ശിഖര്‍ ധവാന്‍, ആശിഷ് നെഹ്‌റ, വിരേന്ദര്‍ സെവാഗ് തുടങ്ങിയ താരങ്ങളെ വളര്‍ത്തിയെടുത്തതില്‍ അരുണ്‍ ജെയ്റ്റ്‌ലിക്ക് നിര്‍ണായക പങ്കുണ്ടെന്ന് രജത് ശര്‍മ്മ സൂചിപ്പിച്ചു. വിരാട് കോലി, കെഎല്‍ രാഹുല്‍, ക്രുണാല്‍ പാണ്ഡ്യ തുടങ്ങിയ താരങ്ങളെല്ലാം വേദിയില്‍ സന്നിഹിതരായിരുന്നു. ഇവര്‍ക്ക് പുറമെ മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവും മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ചേതന്‍ ചൗഹാനും ചടങ്ങില്‍ സാക്ഷികളായി.

Story first published: Thursday, September 12, 2019, 22:35 [IST]
Other articles published on Sep 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X