വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അരുണ്‍ ജെയ്റ്റ്‌ലി ക്രിക്കറ്റ് സ്റ്റേഡിയം — ഫിറോസ് ഷാ കോട്ട്‌ലയുടെ പേരുമാറ്റാന്‍ ഡിഡിസിഎ

ദില്ലി: ഫിറോസ് ഷാ കോട്ട്‌ല ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ പേരുമാറ്റാന്‍ ദില്ലി ക്രിക്കറ്റ് അസോസിയേഷന്‍. അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ സ്മരണാര്‍ത്ഥം 'അരുണ്‍ ജെയ്റ്റ്‌ലി ക്രിക്കറ്റ് സ്റ്റേഡിയ'മെന്ന് ഫിറോസ് ഷാ കോട്ട്‌ല വൈകാതെ അറിയപ്പെടും.

സെപ്തംബര്‍ 12 -ന് നിശ്ചയിച്ചിരിക്കുന്ന പ്രത്യേക ചടങ്ങിലാണ് സ്റ്റേഡിയം അരുണ്‍ ജെയ്റ്റ്‌ലിയുടെ പേരില്‍ ഔദ്യോഗികമായി നാമകരണം ചെയ്യുപ്പെടുക. ഇതുസംബന്ധിച്ച പ്രഖ്യാപനം ട്വിറ്ററില്‍ക്കൂടി ഡിഡിസിഎ അറിയിച്ചുകഴിഞ്ഞു. സെപ്തംബര്‍ 12 -ന് നടക്കുന്ന ചടങ്ങില്‍ത്തന്നെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പേരിലുള്ള സ്റ്റാന്‍ഡും ഡിഡിസിഎ ഉദ്ഘാടനം ചെയ്യും.

കോട്ട്ല സ്റ്റേഡിയം

1999 മുതല്‍ 2013 വരെ ഡിഡിസിഎ പ്രസിഡന്റായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി. ഇതിന് പുറമെ ബിസിസിഐ വൈസ് പ്രസിഡന്റ്, ഐപിഎല്‍ ഭരണസമിതി പദവികളും ജെയ്റ്റ്‌ലി വഹിച്ചിട്ടുണ്ട്.

<strong>ടെസ്റ്റ് റാങ്കിങിലും ബുംറ ഇഫക്ട്... രഹാനെയ്ക്കും മുന്നേറ്റം, ഒറ്റയടിക്ക് കയറിയത് 10 സ്ഥാനം</strong>ടെസ്റ്റ് റാങ്കിങിലും ബുംറ ഇഫക്ട്... രഹാനെയ്ക്കും മുന്നേറ്റം, ഒറ്റയടിക്ക് കയറിയത് 10 സ്ഥാനം

അരുണ്‍ ജെയ്റ്റ്‌ലിയുടെ പിന്തുണയും പ്രോത്സാഹനവും കൊണ്ടാണ് വിരാട് കോലി, വിരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, ആശിഷ് നെഹ്‌റ, റിഷഭ് പന്ത് തുടങ്ങിയ താരങ്ങള്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായത്. ജെയ്റ്റ്‌ലിക്ക് കീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റ് സുവര്‍ണ കാലഘട്ടത്തിലൂടെയാണ് കടന്നുപോയതും. കോട്ട്‌ല സ്‌റ്റേഡിയം അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയമായി പേരുമാറുന്നതോടെ അദ്ദേഹത്തിന്റെ ഓര്‍മ്മകളെന്നും മായാതെ കിടക്കുമെന്ന് ഡിഡിസിഎ പ്രസിഡന്റ് രജത് ശര്‍മ്മ പറഞ്ഞു.

കോട്ട്ല സ്റ്റേഡിയം

നേരത്തെ ബിജെപി പാര്‍ലമെന്റ് അംഗവും മുന്‍ ഇന്ത്യന്‍ താരവുമായ ഗൗതം ഗംഭീര്‍, യമുന സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ പേരു ജെയ്റ്റ്‌ലി സ്‌പോര്‍ട്‌സ് കോംപ്ലക്‌സായി മാറ്റണമെന്ന് ആവശ്യപ്പെട്ട് ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബായിജാലിന് കത്തയച്ചിരുന്നു. ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്നു അരുണ്‍ ജെയ്റ്റ്ലി. ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണ് 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജെയ്റ്റ്ലി മത്സരിക്കാതിരുന്നത്.

Story first published: Tuesday, August 27, 2019, 18:00 [IST]
Other articles published on Aug 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X