Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അശ്ലീല കമന്റ്; ക്രിസ് ഗെയ്‌ലിനെതിരെ കൂടുതല്‍ വനിതാ റിപ്പോര്‍ട്ടര്‍മാര്‍

സിഡ്‌നി: ചാനല്‍ 10 വനിതാ റിപ്പോര്‍ട്ടറായ മല്‍മക്‌ലാഗ്‌ലിനോട് അശ്ലീല കമന്റ് പറഞ്ഞ ക്രിസ് ഗെയ്‌ലിനെതിരെ കൂടുതല്‍ വനിതാ റിപ്പോര്‍ട്ടര്‍മാര്‍ രംഗത്തെത്തി. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബിഗ്ബാഷ് ടൂര്‍ണമെന്റിനിടെയാണ് ക്രിസ് ഗെയ്ല്‍ വനിതാ റിപ്പോര്‍ട്ടറോട് അശ്ലീല രീതിയില്‍ സംസാരിച്ചത്. സംഭവത്തില്‍ ഗെയ്ല്‍ മാപ്പു പറഞ്ഞതിന് പിന്നാലെ മറ്റുചില റിപ്പോര്‍ട്ടര്‍മാരും ആരോപണം ഉന്നയിക്കുകയായിരുന്നു.

ഗെയ്‌ലിന്റെ അശ്ലീല ഭാഷണവും ദ്രോഹവും ഒരു തുടര്‍ക്കഥയാണെന്ന് കാന്‍ബറ ടൈസ് റിപ്പോര്‍ട്ടര്‍ ഫ് ളെത പേജ് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രിസ് ഗെയ്‌ലിനടുത്ത് ഇന്റര്‍വ്യൂവിനായി ചെന്ന തനിക്ക് ഇതേ അനുഭവമുണ്ടായെന്ന് ഫ് ളെത പറയുന്നു. ഗെയ്‌ലിന്റെ പുതിയ വാര്‍ത്തയില്‍ തനിക്ക് പുതുമയില്ല. ഇന്റര്‍വ്യൂവിനായി ഗെയ്‌ലിനോട് സമയം ചോദിച്ച തന്നോട് നോട്ട് പാഡും റെക്കോര്‍ഡറും ഇല്ലാതെ വരാനാണ് ആവശ്യപ്പെട്ടത്. ഒപ്പം മദ്യപിക്കാമെന്ന് പറയുകയും ചെയ്‌തെന്ന് ഫ് ലെത പറഞ്ഞു.

chris-gayle

ഇഎസ്പിഎന്‍ റിപ്പോര്‍ട്ടറായ മെലിന്‍ഡ ഫാരേലും സമാന അനുഭവമാണ് പങ്കുവെക്കുന്നത്. ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് സിഡ്‌നിയില്‍ വെച്ച് ഗെയ്ല്‍ തന്നോട് മോശമായി പെരുമാറിയെന്ന് മെലിന്‍ഡ ഓര്‍ത്തെടുക്കുന്നു. ഒരു പ്രസ് കോണ്‍ഫറന്‍സിനിടയില്‍ നമുക്ക് എപ്പോഴാണ് ഒരു സ്മാളടിക്കാന്‍ പോകുന്നതെന്നായിരുന്നു ഗെയ്‌ലിന്റെ ചോദ്യമെന്ന് അവര്‍ പറഞ്ഞു.

ക്രിസ് ഗെയ്‌ലിനെക്കുറിച്ച് നല്ലതുപറയാനൊന്നുമില്ലെന്നാണ് നരോലി മിഡോസ് എന്ന മാധ്യമ പ്രവര്‍ത്തക പറയുന്നത്. ഗെയ്ല്‍ അങ്ങിനെത്തന്നെയാണ്. അയാള്‍ എന്താണ് പറയാന്‍ പോകുന്നതെന്ന തനിക്കറിയാം. വര്‍ഷങ്ങളായി ഗെയ്‌ലിന്റെ സ്വഭാവം ഇതുതന്നെയാണ്. തന്നോടുമാത്രമല്ല, ഒട്ടേറെ സ്ത്രീകളോട് ഗെയ്ല്‍ ഈ രീതിയില്‍ പെരുമാറിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

Story first published: Wednesday, January 6, 2016, 8:56 [IST]
Other articles published on Jan 6, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+