വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സമപ്രായം, എന്നിട്ടും... കോലി അന്നു ചെയ്തിരുന്നത് കണ്ടപ്പോള്‍ നാണക്കേട് തോന്നി- തമീം ഇഖ്ബാല്‍

ബംഗ്ലാദേശ് ഏകദിന ടീമിന്റെ നായകനാണ് അദ്ദേഹം

ധാക്ക: ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫിറ്റ്‌നസുള്ള കായിക താരങ്ങളുടെ നിരയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെ സ്ഥാനം. ഫിറ്റ്‌നസിന് ഇപ്പോഴും പ്രഥമ പരിഗണന നല്‍കുന്ന അദ്ദേഹം സഹതാരങ്ങള്‍ക്കു മാത്രമല്ല ലോകത്തിലെ മറ്റു ക്രിക്കറ്റര്‍മാര്‍ക്കു മാതൃകയാണ്. ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ് ബംഗ്ലാദേശ് ഏകദിന ടീമിന്റെ ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ തമീം ഇഖ്ബാല്‍. കോലി ഫിറ്റ്‌നസിന്റെ കാര്യത്തിലെ ആത്മസമര്‍പ്പണവും അതോടൊപ്പം ജീവിതശൈലിയുമെല്ലാം തന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോലി ചെയ്യുന്നതിന്റെ പകുതി പോലും സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തതില്‍ നാണക്കേട് തോന്നിയിട്ടുണ്ടെന്നും തമീം വ്യക്തമാക്കി.

1

2007ലാണ് തമീം ബംഗ്ലാദേശിനു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. തൊട്ടടുത്ത വര്‍ഷമായിരുന്നു കോലിയുടെ അരങ്ങേറ്റം. ഇരുവരും സമപ്രായക്കാര്‍ കൂടിയാണ് (31 വയസ്സ്). എന്നാല്‍ കരിയറില്‍ കോലി കൈവരിച്ചിട്ടുള്ള നേട്ടങ്ങളുടെ ഏഴയലത്തു പോലുമെത്താന്‍ തമീമിന് സാധിച്ചിട്ടില്ലെന്നു കാണാം.

IPL 2020: ധോണിയുടെ തയ്യാറെടുപ്പ് പഴയത് പോലെ ആയിരുന്നില്ല! എല്ലാത്തിലും മാറ്റം- റെയ്‌ന പറയുന്നുIPL 2020: ധോണിയുടെ തയ്യാറെടുപ്പ് പഴയത് പോലെ ആയിരുന്നില്ല! എല്ലാത്തിലും മാറ്റം- റെയ്‌ന പറയുന്നു

കോലിയുണ്ട്, പക്ഷെ ക്യാപ്റ്റനല്ല! മികച്ച ഏകദിന ഇലവനെ തിരഞ്ഞെടുത്ത് ചോപ്രകോലിയുണ്ട്, പക്ഷെ ക്യാപ്റ്റനല്ല! മികച്ച ഏകദിന ഇലവനെ തിരഞ്ഞെടുത്ത് ചോപ്ര

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ വന്ന മാറ്റം ബംഗ്ലാദേശ് ക്രിക്കറ്റിനെയും വളരെയധികം സ്വാധീനിച്ചതായി തമീം വ്യക്തമാക്കി. ഇക്കാര്യം തുറന്നു പറയുന്നതില്‍ ഒരു നാണക്കേടും തനിക്കു തോന്നുന്നില്ല. ഇത് എല്ലാവരും അറിയേണ്ടത് തന്നെയാണെന്നും സഞ്ജയ് മഞ്ജരേക്കറുമായുള്ള ലൈവില്‍ തമീം വിശദമാക്കി. രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് വിരാട് കോലി ജിമ്മില്‍ പരിശീലനം നടത്തുകയും വര്‍ക്കൗട്ട് ചെയ്യുകയും മറ്റും ചെയ്യുന്ന ചില വീഡിയോകള്‍ താന്‍ കണ്ടിരുന്നു. അന്നു യഥാര്‍ഥത്തില്‍ തന്നെക്കുറിച്ചോര്‍ത്ത് സ്വയം നാണക്കേടാണ് തോന്നിയത്. തന്റെ അതേ പ്രായമുള്ള താരം ഇത്രയേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും വീണ്ടും അത് ഇനിയും മെച്ചപ്പെടുത്തുന്നതിന് കഠിനമായി പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ കോലി ചെയ്യുന്നതിന്റെ പാതി പോലും താന്‍ ചെയ്യുന്നില്ലെന്നും ബോധ്യമായതായി തമീം കൂട്ടിച്ചേര്‍ത്തു.

2

ബംഗ്ലാദേശ് ബാറ്റിങ് നിരയിലെ നിര്‍ണായക താരം തന്നെയാണ് തമീം. ടീമിനു വേണ്ടി നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ ബംഗ്ലാദേശന്റെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനും കൂടിയാണ് തമീം. 207 മല്‍സരങ്ങളില്‍ നിന്നും 7202 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഈ വര്‍ഷമാദ്യമാണ് വെറ്ററന്‍ താരം മഷ്‌റഫെ മൊര്‍ത്തസയ്ക്കു പകരം തമീമിനെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചത്.

Story first published: Tuesday, June 2, 2020, 18:20 [IST]
Other articles published on Jun 2, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X