വോളിബോളിന്റെ വളര്‍ച്ചയ്ക്ക് ബെയ്‌സ് ലൈന്‍ വെഞ്ച്വേസുമായി കരാര്‍ ഒപ്പിട്ട് ഫെഡറേഷന്‍
കോഴിക്കോട്: വോളിബോൾ പരിപോഷിപ്പിക്കുന്നതിന് സ്പോർട്സ് മാര്‍ക്കറ്റിങ് ആന്‍ഡ് ബ്രാൻഡിംഗ് സ്ഥാപനമായ ബെയ്‌സ് ലൈന്‍ വെഞ്ച്വേസുമായി വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ പത്തു വർഷത്തെ കരാർ ഒപ്പിട്ടു. കോഴിക്കോട് നടക്കുന്ന 66-ാമത് സീനിയർ ദേശീയ വോളിബോൾ പ്രതിനിധികളുടെ പങ്കാളിത്തത്തോടെ വി.എഫ്.ഐയുടെ കോർ കമ്മിറ്റിയാണ് കരാർ ഒപ്പിട്ടത്. ഈ വര്‍ഷം ഒക്‌റ്റോബറില്‍ പ്രധാനനഗരങ്ങളില്‍ ഫ്രാഞ്ചൈസികളുടെ സഹായത്തോടെ നഗരങ്ങളില്‍ ഫ്രാഞ്ചൈസികളുടെ സഹായത്തോടെ നടത്തപ്പെടുന്ന പ്രൊഫഷണല്‍ വോളിബോള്‍ ലീഗാണ് ബെയ്‌സ് ലൈന്‍ വെഞ്ചേസുമായി ചേര്‍ന്നുള്ള ആദ്യ പദ്ധതി. ഇന്ത്യയില് ആദ്യമായി പുരുഷ-വനിതാ ടീമുകളെ ഫ്രാഞ്ചൈസികളുടെ കീഴില്‍ അണിനിരത്തിയായിരിക്കും മത്സരങ്ങള്‍.
2018 ഏപ്രിൽ മാസം മുതൽ ഫ്രാഞ്ചൈസികൾക്കുള്ള ബിഡ് രേഖകൾ പുറത്തിറക്കുമെന്ന് വിഎഫ്‌ഐ ജനറല്‍ സെക്രട്ടറി രാമാത്വർ സിങ് ജഖർ പറഞ്ഞു. വോളിബോൾ രാജ്യത്ത് വളരെ പ്രചാരമുള്ള ഒരു കായിക വിനോദമാണ്. ഏഷ്യയില്‍ ഇപ്പോഴും ഇന്ത്യ മുന്‍നിരയില്‍ തുടരുകയാണ്. ഇന്ത്യയിൽ അടുത്ത ഘട്ടത്തിലേക്ക് കളി നടത്താൻ പ്രൊഫഷണലുകളെ പങ്കാളികളാക്കാനും പുതിയ തലമുറയെ പങ്കാളികളാക്കാനും ശരിയായ നീക്കമാണ് ഞങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യൻ വോളിബോളിന്റെ സാധ്യതകളെക്കുറിച്ച് ബെയ്‌സ് ലൈന്‍ വെൻച്വേഴ്സ് മാനേജിങ് ഡയറക്ടർ ധിൻ മിശ്ര സൂചിപ്പിച്ചു. സ്പോൺസർഷിപ്പിനും മാർക്കറ്റിംഗിനും വേണ്ടി ഫിഫയും എ ടി പിയും ഉൾപ്പെട്ട മുൻനിര കായിക ബ്രാന്‍ഡുകളെ ഞങ്ങള്‍ ഇതിനകം സമീപിച്ചിട്ടുണ്ട്. ലോകത്തിലെ ആറാമത്തെ ഏറ്റവും വലിയ കായികവിനോദമായ വോളിബോള്‍ ലോകമാകെ 90 കോടി ജനങ്ങളാണ് കളിക്കുന്നത്. വോളിബോൾ ഇന്ത്യയ്ക്ക് വൻ സാധ്യതയാണ്. വോളിബോൾ യഥാർഥത്തിൽ വളർത്തിയെടുക്കാൻ സഹായിക്കുന്ന ഒരു അവസരമായാണ് ഞങ്ങള്‍ ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications