വിരാട് കോലി വീണു, യുവരാജ് രാജാവായി
38 പന്തില്‍ ഏഴ് സിക്‌സറും അത്ര തന്നെ ഫോറും പറത്തി 83 റണ്‍സും നാലോവറില്‍ നാല് വിക്കറ്റും എടുത്തിട്ടും ബാംഗ്ലൂര്‍ തോറ്റുപോയാല്‍ യുവരാജ് എന്ത് ചെയ്യാനാണ്. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് മിക്കവാറും അസാധ്യമായ ഒരു വിജയം പിടിച്ചുവാങ്ങിയപ്പോള്‍ ഏറ്റവും നിരാശ തോന്നിയിട്ടുണ്ടാകുക യുവരാജിന് തന്നെയാകും.
ഫോം കണ്ടെത്താന്‍ വിഷമിച്ചിരുന്ന യുവിയുടെ ബാറ്റിംഗ് വിസ്‌ഫോടനമായിരുന്നു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ കണ്ടത്. എന്നാല്‍ 21 പന്തില്‍ 48 റണ്‍സോടെ സ്മിത്തും 17 പന്തില്‍ 41 റണ്‍സോടെ ഫോക്‌നറും ചേര്‍ന്ന് എട്ടോവറില്‍ 110 റണ്‍സോളമടിച്ചാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചു.
ആദ്യത്തെ കളിയില്‍ ശക്തരായ പഞ്ചാബിനെ ഒമ്പത് വിക്കറ്റിന് തോല്‍പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ട് പോയിന്റ് നേടി. പഞ്ചാബിന് വേണ്ടി സേവാഗ് 72 ഉം കൊല്‍ക്കത്തയ്ക്ക് വേണ്ടി ഗംഭീര്‍ 63 ഉം റണ്‍സെടുത്തു. ഞായറാഴ്ചത്തെ ഐ പി എല്‍ കാഴ്ചകളിലേക്ക്.

വീരോചിതം വീരു
പഞ്ചാബ് കിംഗ്‌സിന് വേണ്ടി 72 റണ്‍സെടുത്ത വീരേന്ദര്‍ സേവാഗ്. ആരാധകരുടെ പ്രിയപ്പെട്ട സേവാഗിനെയാണ് ഞായറാഴ്ച കളത്തില്‍ കണ്ടത്.

മറുപടിയും ഗംഭീരം
സേവാഗിന്റെ പഴയ ഓപ്പണിംഗ് പാര്‍ട്ണര്‍ ഗംഭീറും മോശമാക്കിയില്ല. 63 റണ്‍സോടെ മാന്‍ ഓഫ് ദ മാച്ചായ ഗംഭീര്‍ പ്രിതി സിന്റയില്‍ നിന്നും അവാര്‍ഡ് വാങ്ങുന്നു.

യുവരാജെന്താ മോശമോ
ഇന്ത്യയുടെ പഴയ പടക്കുതിരകള്‍ രണ്ടും കല്‍പിച്ചായിരുന്നു ഇന്നലെ, സേവാഗിനും ഗംഭീറിനും പുറമേ യുവരാജായിരുന്നു അടിച്ചുതകര്‍ത്ത മറ്റൊരാള്‍

വിശ്വാസം കാത്തു
ഒടുവില്‍ യുവരാജ് ക്യാപ്റ്റന്‍ കോലിയുടെ വിശ്വാസം കാത്തു. പക്ഷേ നിര്‍ഭാഗ്യവശാല്‍ കളി കൈവിട്ടുപോയി എന്ന് മാത്രം

കോലി വീണ്ടും വീണു
ഓപ്പണിംഗില്‍ ഭാഗ്യം പരീക്ഷിച്ചിട്ടും ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് തിളങ്ങാനായില്ല. 9 പന്തില്‍ വെറും നാല് റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം.

ഇതെന്തൊരടി
ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ രാജസ്ഥാന്റെ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവന്‍ സ്മിത്ത്. 21 പന്തില്‍ 48 റണ്‍സാണ് സ്മിത്ത് അടിച്ചത്.

ഫോക്‌നറെ കണ്ട്ക്കാ..
വെറും 17 പന്തിലാണ് ഫോക്‌നര്‍ 41 റണ്‍സെടുത്തത്. മൂന്ന് വീതം ഫോറും സിക്‌സും പറത്തിയാണ് ഫോക്‌നര്‍ മാന്‍ ഓഫ്ദ മാച്ചായത്.

നീ കലക്കീട്ടാ...
രാജസ്ഥാനെ വിജയത്തിലെത്തിച്ച ശേഷം ജയിംസ് ഫോക്‌നറും സ്റ്റീവന്‍ സ്മിത്തും ആഘോഷിക്കുന്നു.

കരുണയില്ലാതെ കരുണ്‍
39 പന്തില്‍ 56 റണ്‍സോടെ മലയാളി താരം കരുണ്‍ നായരാണ് രാജസ്ഥാന് മികച്ച തുടക്കം നല്‍കിയത്

സലാം സഞ്ജു
കീപ്പിംഗില്‍ തിളങ്ങിയെങ്കിലും ബാറ്റിംഗില്‍ മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിന് കഴിഞ്ഞില്ല. എട്ട് പന്തില്‍ ഓരോ ഫോറും സിക്‌സും പറത്തി 13 റണ്‍സായിരുന്നു സഞ്ജുവിന്റെ നേട്ടം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications