Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഖുറാന്‍ വായിച്ചിട്ടില്ല, വീട്ടില്‍ ബുര്‍ഖയും ധരിക്കാറില്ല,വിമര്‍ശകരുടെ 'തുണിയുരിഞ്ഞ്' ഷമിയുടെപിതാവ്

ദില്ലി: മകനും ഇന്ത്യന്‍ ക്രിക്കറ്ററുമായ മുഹമ്മദ് ഷമിക്കെതിരേ സദാചാരവാദികള്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ആക്രമണം ആരും മറന്നിട്ടില്ല. ഷമി കഴിഞ്ഞ ദിവസം ഇതിന് അര്‍ഹിച്ച മറുപടിയും നല്‍കിയിരുന്നു. അതിനേക്കാള്‍ അല്‍പ്പം കടന്ന തരത്തില്‍ ഷമിയുടെ പിതാവ് തിരിച്ചടിച്ചിരിക്കുകയാണ്.

താന്‍ ഖുറാന്‍ വായിച്ചിട്ടില്ലെന്നും വീട്ടില്‍ ആരും ബുര്‍ഖ ധരിക്കാറില്ലെന്നും മരുമകളുടെ വസ്ത്രധാരണത്തില്‍ ഒരു കുഴപ്പവുമില്ലെന്നും ഷമിയുടെ പിതാവ് തൗഫീഖ് അഹ്മദ് വ്യക്തമാക്കി.

ഭാര്യ ഹസിന്‍ ജഹാനും മകനുമൊപ്പമുള്ള ചിത്രം ഷമി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാദങ്ങളുടെ തുടക്കം. ചിത്രത്തില്‍ ഷമിയുടെ ഭാര്യ സ്ലീവ്‌ലെസ് ആയ വസ്ത്രം ധരിച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പത്. കുറച്ചു പേര്‍ ഇതിനെ അനുകൂലിച്ചും രംഗത്തുവന്നതോടെ സംഭവം ഗുരുതരമായി. ഒടുവില്‍ ഷമിക്കു തന്നെ മറുപടിയുമായി രംഗത്തു വരേണ്ടിവന്നു.

ഹസിന് പൂര്‍ണ പിന്തുണ

ഹസിന് തന്‍റെയും കുടുംബത്തിന്‍റെയും പൂര്‍ണ പിന്തുണയുണ്ടെന്ന് തൗഫീഖ് വ്യക്തമാക്കി. അവള്‍ ധരിച്ച വസ്ത്രത്തിലൂടെ ഏതെങ്കിലും ശരീരഭാഗം നിങ്ങള്‍ കാണുന്നുണ്ടോ. എന്റെ മരുമകളെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ല. അവള്‍ എനിക്കു സ്വന്തം മകളെപ്പോലെയാണ്.

സ്ലീവ്‌ലെസ് വസ്ത്രം ധരിക്കരുതെന്ന് ആരു പറഞ്ഞു

ഞാന്‍ ഖുറാന്‍ വായിച്ചിട്ടില്ല. എങ്കിലും അതിലെ കാര്യങ്ങളെല്ലാം മറ്റുള്ളവരില്‍ നിന്ന് ഞാന്‍ മനസ്സിവാക്കിയിട്ടുണ്ട്. മുസ്‌ലിം സ്ത്രീകള്‍ സ്ലീവ്‌ലെസ് ആയ വസ്ത്രം ധരിക്കരുതെന്ന് ഖുറാനില്‍ എവിടെയാണ് പറഞ്ഞിട്ടുള്ളതെന്നും തൗഫീഖ് ചോദിച്ചു. വീട്ടില്‍ എന്‍റെ ഭാര്യ അഞ്ജും അറയോ മറ്റൊരു മകനായ അസീബിന്‍റെ ഭാര്യയോ ബുര്‍ഖ ധരിക്കാറില്ല.

വിമര്‍ശിക്കുന്നവര്‍ക്ക് ഇതിനു ധൈര്യമുണ്ടോ

തന്‍റെ മരുമകളെ വിമര്‍ശിക്കുന്നവര്‍ക്ക് രാജ്യത്തെ രാഷ്ട്രീയ, സിനിമാ, കായികരംഗത്തുള്ള സ്ത്രീകളെക്കൊണ്ട് ബുര്‍ഖ ധരിപ്പിക്കാന്‍ ധൈര്യമുണ്ടോയെന്ന് തൗഫീഖ് ചോദിച്ചു. പാകിസ്താന്‍, ഇന്തോനീസ്യ, ഇറാന്‍, ഇറാഖ് തുടങ്ങിയ മുസ്‌ലിം രാജ്യങ്ങളില്‍പ്പോലും ഇതു നടപ്പില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.

കിടപ്പുമുറിയില്‍ എത്തിനോക്കാന്‍ ആര്‍ക്കും അവകാശമില്ല

ഷമി അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ്. അതുകൊണ്ടു തന്നെ പൊതുവേദികളിലെത്തുമ്പോള്‍ അവനു ഇതിന്‍റെ നിലവാരം കാണിക്കേണ്ടിവരും. അവന്‍റെ കിടപ്പുമുറിയിലേക്ക് എത്തിനോക്കാന്‍ ആര്‍ക്കും അവകാശമില്ല.

ഷമിക്ക് പിന്തുണയേറുന്നു

വിവാദത്തിനുശേഷം രാഷ്ട്രീയ, കായിക, ചലച്ചിത്രരംഗത്തെ പല പ്രമുഖരും ഷമിക്ക് പിന്തുണയുമായി രംഗത്തെത്തി. ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട, ഗാനരചയിതാവ് ജാവേദ് അക്തര്‍, സിനിമാനടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തര്‍, മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് എന്നിവര്‍ ഷമിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Story first published: Wednesday, December 28, 2016, 15:54 [IST]
Other articles published on Dec 28, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+