വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ 10,000 റണ്‍സ്; ടോപ് ഫൈവില്‍ ഇവര്‍, പട്ടികയില്‍ ദ്രാവിഡും

ടെസ്റ്റ് ക്രിക്കറ്റ് എന്നത് ഏതൊരു ക്രിക്കറ്റ് താരത്തിന്റെയും സ്വപ്‌നമാണ്. പരിമിധ ഓവര്‍ മത്സരങ്ങളില്‍ ചരിത്ര നേട്ടങ്ങളിലേക്കെത്തിയാലും ടെസ്റ്റില്‍ കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ ചരിത്ര പുസ്തകത്തില്‍ സ്ഥാനം പിടിക്കുക പ്രയാസമാണ്. ക്ഷമയും ക്ലാസും പ്രതിഭയും എല്ലാം ഒത്തിണങ്ങിയാല്‍ മാത്രമെ ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ചൊരു കരിയര്‍ സാധ്യമാകൂ. 10,000 റണ്‍സെന്ന മാജിക്കല്‍ സ്‌കോറിലേക്ക് ടെസ്റ്റ് കരിയര്‍ എത്തിക്കുക പ്രയാസമാണ്. ചുരുക്കം ചില താരങ്ങള്‍ക്ക് മാത്രമെ ഈ നേട്ടത്തിലേക്ക് എത്താന്‍ സാധിച്ചിട്ടുമുള്ളു. ടെസ്റ്റില്‍ വേഗത്തില്‍ 10,000 റണ്‍സ് നേടിയ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Top 5 Fastest Players to Score 10000 Runs in Test Cricket History
ബ്രയാന്‍ ലാറ

ബ്രയാന്‍ ലാറ

ടെസ്റ്റ് ഇതിഹാസമെന്ന് വിശേഷിപ്പിക്കാവുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ബ്രയാന്‍ ലാറയാണ് വേഗത്തില്‍ ഈ നേട്ടത്തിലെത്തിയവരില്‍ ഒരാള്‍. 195 ഇന്നിങ്‌സില്‍ നിന്നാണ് ലാറ ഈ മാജിക്കല്‍ സംഖ്യയിലേക്കെത്തിയത്. 2004ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ് ലാറയുടെ ഈ നേട്ടം. കരിയര്‍ അവസാനിക്കുമ്പോള്‍ 232 ഇന്നിങ്‌സില്‍ നിന്ന് 52.88 ശരാശരിയില്‍ 11953 റണ്‍സാണ് ലാറ നേടിയത്.ഇതില്‍ 34 സെഞ്ച്വറിയും 48 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 400 റണ്‍സ് ലാറയുടെ പേരില്‍ത്തന്നെയാണുള്ളത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസം ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കറും 195 ഇന്നിങ്‌സില്‍ നിന്നാണ് 10,000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കിയത്. 2005ല്‍ പാകിസ്താനെതിരെയായിരുന്നു സച്ചിന്‍ ഈ നേട്ടത്തിലെത്തിയത്. 200 ടെസ്റ്റില്‍ നിന്ന് 15921 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ശരാശരി 53.79. 51 സെഞ്ച്വറിയും ആറ് ഇരട്ട സെഞ്ച്വറിയും 68 അര്‍ധ സെഞ്ച്വറിയും സച്ചിന്റെ പേരിലുണ്ട്. ടെസ്റ്റില്‍ കൂടുതല്‍ റണ്‍സും സെഞ്ച്വറിയും സച്ചിന്റെ പേരില്‍ത്തന്നെയാണ്.

കുമാര്‍ സംഗക്കാര

കുമാര്‍ സംഗക്കാര

ശ്രീലങ്കയുടെ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ കുമാര്‍ സംഗക്കാരയും 195 ഇന്നിങ്‌സില്‍ നിന്നാണ് 10000 റണ്‍സ് പൂര്‍ത്തിയാക്കിയത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ സംഗക്കാര 2005ല്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ഈ നാഴികക്കല്ല് പിന്നിട്ടത്. ടെസ്റ്റില്‍ 57.40 എന്ന മികച്ച ശരാശരിയില്‍ 12400 റണ്‍സാണ് സംഗക്കാര നേടിയത്. 38 സെഞ്ച്വറിയും 11 ഇരട്ട സെഞ്ച്വറിയും 52 അര്‍ധ സെഞ്ച്വറിയും സംഗക്കാരയുടെ പേരിലുണ്ട്. 319 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

റിക്കി പോണ്ടിങ്

റിക്കി പോണ്ടിങ്

മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങാണ് രണ്ടാം സ്ഥാനത്ത്. 196 ഇന്നിങ്‌സില്‍ നിന്നാണ് അദ്ദേഹം നേട്ടത്തിലെത്തിയത്. 2008ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്. കരിയറില്‍ 51.85 ശരാശരിയില്‍ 13778 റണ്‍സാണ് പോണ്ടിങ് ടെസ്റ്റില്‍ നേടിയിട്ടുള്ളത്.41 സെഞ്ച്വറിയും ആറ് ഇരട്ട സെഞ്ച്വറിയും 62 അര്‍ധ സെഞ്ച്വറിയുമാണ് പോണ്ടിങ്ങിന്റെ പേരിലുള്ളത്.257 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

രാഹുല്‍ ദ്രാവിഡ്

രാഹുല്‍ ദ്രാവിഡ്

ഇന്ത്യയുടെ വന്മതില്‍ രാഹുല്‍ ദ്രാവിഡാണ് മൂന്നാമന്‍. 206 ഇന്നിങ്‌സില്‍ നിന്നാണ് ദ്രാവിഡ് ഈ നേട്ടത്തിലെത്തിയത്.2008 മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലൂടെയാണ് ദ്രാവിഡ് ഈ നേട്ടം പൂര്‍ത്തിയാക്കിയത്. 164 ടെസ്റ്റില്‍ നിന്ന് 13288 റണ്‍സാണ് ദ്രാവിഡ് നേടിയത്. 52.31 ആണ് ശരാശരി. 36 സെഞ്ച്വറിയും അഞ്ച് ഇരട്ട സെഞ്ച്വറിയും 63 അര്‍ധ സെഞ്ച്വറിയും ദ്രാവിഡിന്റെ പേരിലുണ്ട്. 270 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Story first published: Wednesday, June 2, 2021, 17:14 [IST]
Other articles published on Jun 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X