Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2019 ലോകകപ്പ് കളിക്കാന്‍ ഞാനുണ്ടാകും: ശ്രീശാന്ത് പറയുന്നു...

കൊച്ചി: ഓര്‍മയുണ്ടോ എസ് ശ്രീശാന്ത് താന്‍ ലോകകപ്പ് കളിക്കുമെന്ന് ആദ്യമായി പറഞ്ഞത്? ലോകകപ്പോ എന്ന് പറഞ്ഞ് ശ്രീശാന്തിന്റെ വാക്കുകളെ ചിലര്‍ പുച്ഛിച്ചു. ചിലര്‍ തമാശയായി ചിരിച്ചുതള്ളി. എന്നാല്‍ ശ്രീ ലോകകപ്പ് കളിച്ചു. ലോകകപ്പ് ഫൈനലുകളും കളിച്ചു. ഒന്നല്ല രണ്ട് ലോകകപ്പുകള്‍. അത് രണ്ടും ഇന്ത്യ ജയിക്കുകയും ചെയ്തു.

ഇപ്പോഴിതാ ക്രിക്കറ്റിലേക്ക് ഒരു തിരിച്ചുവരവിന് ഒരുങ്ങുന്ന ശ്രീശാന്ത് വീണ്ടും പറയുന്നു, അടുത്ത ലോകകപ്പ് താന്‍ കളിക്കും. കേരളം പോലെ ഒരു ഇട്ടാവട്ടത്തില്‍ നിന്നും കളി തുടങ്ങിയ ശ്രീ ആത്മവിശ്വാസവും പ്രതിഭയും കൊണ്ട് മാത്രമാണ് ലോകകപ്പ് ജേതാവായത്. അതേ ആത്മവിശ്വാസം തന്നെയാണ് ശ്രീയെക്കൊണ്ട് ഇതും പറയിപ്പിക്കുന്നത്. 2019 ലാണ് അടുത്ത ലോകകപ്പ്. കളിക്കുമോ ശ്രീ ആ ലോകകപ്പ്. ശ്രീശാന്തിന്റെ പ്രതീക്ഷകളിലേക്ക്...

ലോകകപ്പ് വിജയശില്‍പി

ലോകകപ്പ് വിജയശില്‍പി

2007 ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ശ്രീശാന്തിന്റെ ബൗളിംഗ് പ്രകടനം ക്രിക്കറ്റ് പ്രേമികള്‍ ഒരു കാലത്തും മറക്കില്ല. നാലോവറില്‍ വെറും 12 റണ്‍സ് മാത്രം വഴങ്ങി സാക്ഷാല്‍ ഗില്‍ക്രിസ്റ്റിനെയും മാത്യു ഹെയ്ഡനെയും ക്ലീന്‍ ബൗള്‍ ചെയ്തുവിട്ടു ശ്രീശാന്ത്. ഹെയ്ഡന്റെ വിക്കറ്റോടെയാണ് ഇന്ത്യ കളിയില്‍ തിരിച്ചെത്തിയത്. ഈ പ്രകടനം ആവര്‍ത്തിക്കാന്‍ ശ്രീശാന്തിന് കഴിയുമോ. ശ്രീയുടെ വാക്കുകള്‍ കേള്‍ക്കൂ..

കളിക്കും ഞാന്‍ ലോകകപ്പില്‍

കളിക്കും ഞാന്‍ ലോകകപ്പില്‍

2019 ലോകകപ്പില്‍ ഞാന്‍ കളിക്കും. ടീമില്‍ തിരിച്ചെത്താന്‍ വേണ്ടി എത്ര കാലം കാത്തിരിക്കാനും ഞാന്‍ തയ്യാറാണ്. കളിക്കാന്‍ അവസരം ലഭിക്കും വരെ പരിശീലനം തുടരുമെന്നും ശ്രീശാന്ത് പറഞ്ഞു.

വിലക്ക് നീക്കാന്‍ വളഞ്ഞ വഴിക്കില്ല

വിലക്ക് നീക്കാന്‍ വളഞ്ഞ വഴിക്കില്ല

ബി സി സി ഐയുടെ വിലക്ക് നീക്കാനായി രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തില്ലെന്നാണ് ശ്രീശാന്ത് പറയുന്നത്. കേന്ദ്രം ഭരിക്കുന്ന ബി ജെ പിയും കേരളം ഭരിക്കുന്ന കോണ്‍ഗ്രസും ശ്രീശാന്തിനോട് അനുഭാവം പ്രകടിപ്പിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

മുഖ്യമന്ത്രിയോട് നന്ദിയുണ്ട്

മുഖ്യമന്ത്രിയോട് നന്ദിയുണ്ട്

കോടതി കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ ശ്രീശാന്തിന്റെ വിലക്ക് തുടരുന്നത് ധാര്‍മികമായി ശരിയല്ലെന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. തനിക്ക് വേണ്ടി സംസാരിച്ച മുഖ്യമന്ത്രിയോടും എംപിമാരോടും നന്ദിയുണ്ടെന്ന് ശ്രീശാന്ത് എടുത്തുപറഞ്ഞു.

എളുപ്പമല്ല പക്ഷേ

എളുപ്പമല്ല പക്ഷേ

ആത്മവിശ്വാസമൊക്കെ നല്ലത് തന്നെ, എന്നാല്‍ ശ്രീശാന്തിനെതിരായ വിലക്ക് നീക്കാനാകില്ലെന്ന നിലപാടിലാണ് ബി സി സി ഐ. കോടതി കുറ്റവിമുക്തനാക്കിയെങ്കിലും അത് ബി സി സി ഐയെ ബാധിക്കില്ല. ബി സി സി ഐ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിലക്ക്. ആ വിലക്ക് തുടരും.

കളിക്കാനേ സാധ്യതയില്ല

കളിക്കാനേ സാധ്യതയില്ല

ഐ പി എല്‍ ഒത്തുകളി വിവാദത്തില്‍ പെട്ട താരങ്ങള്‍ ഇനി ക്രിക്കറ്റ് കളിക്കാനുള്ള സാധ്യത കുറവാണ് എന്നാണ് ബി സി സി ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ പറഞ്ഞത്. ബി സി സി ഐ അഴിമതി വിരുദ്ധ സമിതിയുടെ റിപ്പോര്‍ട്ട് താരങ്ങള്‍ക്ക് എതിരാണ് എന്ന കാരണമാണ് താക്കൂര്‍ പറയുന്നത്.

Story first published: Tuesday, August 4, 2015, 10:14 [IST]
Other articles published on Aug 4, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+