Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'മനോഹരമായ പ്രതിഭയുള്ളവന്‍'- ഓസ്‌ട്രേലിയയിലെ നടരാജന്റെ പ്രകടനത്തെക്കുറിച്ച് വില്യംസണ്‍

വെല്ലിങ്ടണ്‍: ഓസ്‌ട്രേലിയക്കെതിരായ പര്യടനത്തിലൂടെ ക്രിക്കറ്റ് കരിയറില്‍ വലിയ മാറ്റമുണ്ടായ താരമാണ് ഇന്ത്യയുടെ ടി നടരാജന്‍. കന്നി ഐപിഎല്‍ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടി തിളങ്ങിയ താരത്തെ നെറ്റ് ബൗളറായി ഇന്ത്യ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പരിഗണിച്ചപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിക്കാനുള്ള ഭാഗ്യമുണ്ടായി. തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിയാന്‍ മിടുക്കനായ നടരാജന്റെ ഓസ്‌ട്രേലിയയിലെ പ്രകടനത്തെ അഭിനന്ദിച്ചിരിക്കുകയാണ് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍.

'വളരെ മനോഹരമായ പ്രതിഭയുള്ള താരമാണ് നടരാജന്‍. മികച്ചൊരു ഐപിഎല്‍ സീസണ്‍ അവന് ലഭിച്ചു. അവസരങ്ങളുടെ വാതിലുകള്‍ ഓരോന്നായി അവനുവേണ്ടി തുറന്നു. ഒടുവില്‍ ഗാബയില്‍ കളിച്ചാണ് അവസാനിപ്പിച്ചത്. എന്തൊരു മികച്ച ജയമായിരുന്നു ഇന്ത്യയുടേത്. ഇത്രയും വിനയമുള്ള പ്രതിഭാശാലിയായ താരം വളരെ ചുരുങ്ങിയ സമയംകൊണ്ട് തന്നെ പക്വതയുള്ള ക്രിക്കറ്റ് താരമായി. വളരെ മത്സരങ്ങളുടെ പരിചയങ്ങളില്ലാതെയാണ് നടരാജന്റെ ഇത്രയും മനോഹരമായി കളിക്കുന്നത്'-വില്യംസണ്‍ പറഞ്ഞു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ വില്യംസണിന്റെ സഹതാരമാണ് നടരാജന്‍. യുഎഇ ഐപിഎല്ലില്‍ സീനിയര്‍ താരങ്ങള്‍ വലിയ പിന്തുണയാണ് നല്‍കിയത്. 16 വിക്കറ്റാണ് ഐപിഎല്ലില്‍ നടരാജന്‍ നേടിയത്. തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിയാനുള്ള മിടുക്കുകൊണ്ട് ഡെത്ത് ഓവറില്‍ നടരാജന്‍ മികവ് കാട്ടിയിരുന്നു. ഓസ്‌ട്രേലിയയില്‍ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം നടത്തിയതോടെ ഒരു പര്യടനത്തില്‍ത്തന്നെ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം നടത്തുന്ന താരമായി മാറാന്‍ നടരാജന് സാധിച്ചിരുന്നു.

kanewilliamson-tnatarajan

ഈ സീസണിലും നടരാജനെ ഹൈദരാബാദ് നിലനിര്‍ത്തിയിട്ടുണ്ട്. ഈ വര്‍ഷം ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ നടരാജിനും ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചേക്കും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ നടരാജനെ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ പരിമിത ഓവര്‍ പരമ്പരയില്‍ നടരാജനും ഇടം പിടിച്ചേക്കും. നിലവില്‍ മികച്ച ഇടം കൈയന്‍ പേസര്‍മാരുടെ അഭാവം ഇന്ത്യന്‍ നിരയിലുണ്ട്. അതിനുള്ള പരിഹാരമായാണ് ഇന്ത്യ നടരാജനെ കാണുന്നത്.

ടെസ്റ്റില്‍ നടരാജന് വലിയ അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യത കുറവാണെങ്കിലും പരിമിത ഓവര്‍ ടീമിലെ സ്ഥിര സാന്നിധ്യമാവാന്‍ നടരാജന് സാധിച്ചേക്കും. ടി20 ലോകകപ്പില്‍ ബൂംറ,ഭുവനേശ്വര്‍,നടരാജന്‍ പേസ് ബൗളിങ് കൂട്ടുകെട്ട് ഇറങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലൂടെ വളര്‍ന്ന നടരാജന് ഇത്തവണത്തെ ഐപിഎല്ലിലെ പ്രകടനം വളരെ നിര്‍ണ്ണായകമാണ്.

കെയ്ന്‍ വില്യംസണിന്റെ ക്യാപ്റ്റന്‍സിയില്‍ അവസാന ഏകദിന ലോകകപ്പില്‍ റണ്ണറപ്പായ ന്യൂസീലന്‍ഡ് ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും സീറ്റ് നേടിക്കഴിഞ്ഞു. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയാവും ന്യൂസീലന്‍ഡിന്റെ എതിരാളികളെ തീരുമാനിക്കുക.

Story first published: Thursday, February 4, 2021, 19:20 [IST]
Other articles published on Feb 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+