വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇനി ബ്രോഡിന്റെ 'ശിഷ്യന്‍'... ബിന്നിയുടെ വല്ല്യേട്ടന്‍, ദുബെയ്ക്ക് ദിന്‍ഡ അക്കാഡമിയിലേക്കു ക്ഷണം

34 റണ്‍സാണ് താരം വിട്ടുകൊടുത്തത്

Fans Welcome Shivam Dube To Dinda Academy After He Concedes 34 Runs In An Over | Oneindia Malayalam

ബേ ഓവല്‍: ന്യൂസിലാഡിനെതിരേ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ വഴങ്ങിയ റണ്‍മഴയുടെ പേരില്‍ ട്രോളിന് ഇരയായിരിക്കുകയാണ് ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍ ശിവം ദുബെ. കളിയില്‍ ഒരോവറില്‍ 34 റണ്‍സാണ് താരം കിവികള്‍ക്കു ദാനം ചെയ്തത്. ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ ഇന്ത്യന്‍ ബൗളറെന്ന നാണക്കേടും ഇതോടെ ദുബെയുടെ പേരിലായിരുന്നു. 32 റണ്‍സെന്ന മുന്‍ താരം സ്റ്റുവര്‍ട്ട് ബിന്നിയുടെ പേരിലായിരുന്ന നാണക്കേടാണ് ദുബെ തിരുത്തിയത്.

ബാഴ്‌സലോണയ്ക്ക് ജയം; ക്രിസ്റ്റിയാനോ ഗോളില്‍ യുവന്റസ്, ഇന്റര്‍മിലാനും മുന്നോട്ട്ബാഴ്‌സലോണയ്ക്ക് ജയം; ക്രിസ്റ്റിയാനോ ഗോളില്‍ യുവന്റസ്, ഇന്റര്‍മിലാനും മുന്നോട്ട്

അന്താരാഷ്ട്ര ടി20യില്‍ ഒരോവറില്‍ ഏറ്റവുമധികം റണ്‍സ് വിട്ടുകൊടുത്ത രണ്ടാമത്തെ ബൗളറായും ദുബെ മാറിയിരുന്നു. ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനാണ്‌ (36 റണ്‍സ്) നിലവില്‍ ലോക റെക്കോര്‍ഡ്. കിവീസിനെതിരേ വിട്ടു കൊടുത്ത റണ്‍സിന്റെ പേരില്‍ നിരവധി ട്രോളുകളാണ് ദുബെയ്‌ക്കെതിരേ വരുന്നത്.

കളിയുടെ 10ാം ഓവറില്‍

കളിയുടെ 10ാം ഓവറില്‍

കളിയുടെ പത്താമത്തെ ഓവറിലാണ് രോഹിത്തിനു പരിക്കേറ്റതിനെ തുടര്‍ന്നു ടീമിനെ നയിക്കാന്‍ അവസരം ലഭിച്ച ലോകേഷ് രാഹുല്‍ ദുബെയെ പന്തേല്‍പ്പിക്കുന്നത്. റോസ് ടെയ്‌ലറും ടിം സെയ്‌ഫേര്‍ട്ടും ചേര്‍ന്ന് ദുബെയെ കശാപ്പ് ചെയ്യുന്നതാണ് തുടര്‍ന്നു കണ്ടത്. ആദ്യ രണ്ടു പന്തിലും സിക്‌സര്‍ പറത്തിയ സെയ്‌ഫേര്‍ട്ട് മൂന്നാം പന്തില്‍ ബൗണ്ടറിയും നേടി. നാലാമത്തെ പന്തില്‍ സിംഗിള്‍.
അഞ്ചാമത്തെ പന്ത് നോ ബോള്‍. ഇതാവട്ടെ ടെയ്‌ലര്‍ ബൗണ്ടറിയിലെത്തിക്കുകയും ചെയ്തു. കിവികള്‍ക്കു ലഭിച്ചത് അഞ്ചു റണ്‍സ്. തുടര്‍ന്നുള്ള രണ്ടു ബോളുകളിലും ടെയ്‌ലര്‍ സിക്‌സര്‍ പായിച്ചതോടെ ഓവറില്‍ പിറന്നത് 34 റണ്‍സ് !!.

ദിന്‍ഡ അക്കാഡമി

ദിന്‍ഡ അക്കാഡമി

ദിന്‍ഡ അക്കാഡമിയിലേക്കു ദുബെയെ സ്വാഗതം ചെയ്യുകയാണ് ആരാധകര്‍. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ആരാധകര്‍ ഇന്ത്യയുടെ മുന്‍ പേസര്‍ അശോദ് ദിന്‍ഡയുടെ പേരില്‍ ദിന്‍ഡ അക്കാഡമിയെന്ന ഒരു സാങ്കല്‍പ്പിക അക്കാഡമിയുണ്ടാക്കിയത്.
കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ബൗളര്‍മാരെല്ലാം ഈ അക്കാഡമിയുടെ ഭാഗമാണെന്ന് ട്രോളുകയും ചെയ്തിരുന്നു. ഇപ്പോള്‍ ദുബെയെയും ഈ അക്കാഡമിയിലേക്കു ക്ഷണിച്ചിരിക്കുകയാണ് ആരാധകര്‍.

ദിന്‍ഡ അക്കാഡമിയിലെ താരങ്ങള്‍ ദുബെയോട്

ദിന്‍ഡ അക്കാഡമിയിലെ താരങ്ങള്‍ ദുബെയോട്

ഞങ്ങളോടൊപ്പം വരാമോ? ഞങ്ങളുടെ കൂട്ടുകാരാവാമോ? എന്നായിരുന്നു ഒരു ട്രോള്‍.

ദിന്‍ഡ കാണുന്നു

ദിന്‍ഡ കാണുന്നു

ഇന്ത്യ- ന്യൂസിലാന്‍ഡ് മല്‍സരത്തില്‍ ദുബെയുടെ ബൗളിങ് വീക്ഷിക്കുന്ന ദിന്‍ഡ

ദുബെയ്ക്കു സ്വാഗതം

ദുബെയ്ക്കു സ്വാഗതം

ദിന്‍ഡ അക്കാഡമിയിലെ പുതിയ അംഗം ശിവം ദുബെയ്ക്കു സ്വാഗതം

ഒന്നിനും കൊള്ളാത്തവര്‍

ഒന്നിനും കൊള്ളാത്തവര്‍

ദിന്‍ഡ, വിനയ് കുമാര്‍ എന്നിവരക്കം ഇന്ത്യയില്‍ നിന്നുള്ള ഒന്നിനും കൊള്ളാത്ത ബൗളര്‍മാര്‍ക്കു പറ്റിയ പറ്റിയ കിടിലന്‍ കൂട്ടാളിയാണ് ശിവം ദുബെ എന്നായിരുന്നു ഒരു ട്വീറ്റ്.

ഇപ്പോള്‍ ആജീവനാന്ത അംഗം

ഇപ്പോള്‍ ആജീവനാന്ത അംഗം

ശിവം ദുബെ, അന്ന് വെറുമൊരു ലോക്കല്‍ യുവ ബൗളര്‍. ഇപ്പോഴാവട്ടെ ആദരിക്കപ്പെടുന്ന ദിന്‍ഡ അക്കാഡമിയിലെ ആജീവനാന്ത മെമ്പറെന്നായിരുന്നു ഒരു ട്വീറ്റ്.

ഒരോവറില്‍ തന്നെ നേടിയെന്ന് ദുബെ

ഒരോവറില്‍ തന്നെ നേടിയെന്ന് ദുബെ

ദിന്‍ഡ: അക്കാഡമിയില്‍ ചേരണമെങ്കില്‍ രണ്ടോവറില്‍ 30ന് മുകളില്‍ റണ്‍സ് വഴങ്ങിയിരിക്കണം.
ദുബെ: ഞാന്‍ സമയം പാഴാക്കിയില്ല. എത്രയും പെട്ടെന്നു ഇവിടെ ചേരുന്നതിനു വേണ്ടി ഒരോവറില്‍ തന്നെ ഇത്രയും റണ്‍സ് വിട്ടുകൊടുത്തു.

ഗാര്‍ഡ് ഓഫ് ഹോണര്‍

ഗാര്‍ഡ് ഓഫ് ഹോണര്‍

ഒരോവറില്‍ 34 റണ്‍സ് വഴങ്ങിയ ശേഷം അക്കാഡമിയില്‍ ഗാര്‍ഡ് ഓഫ് ഹോണര്‍ സ്വീകരിക്കുന്ന ശിവം ദുബെ.

Story first published: Monday, February 3, 2020, 12:12 [IST]
Other articles published on Feb 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X