വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പ്ലീസ്, കംബാക്ക്! വിരമിച്ചവരില്‍ ഫാന്‍സ് ആഗ്രഹിക്കുന്നത് ഇവരുടെ മടങ്ങിവരവ്

അഞ്ചു കളിക്കാരെ അറിയാം

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്കു ആവേശമായി മാറിയ ഒരുപിടി ക്രിക്കറ്റര്‍മാരെ നമുക്ക് ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. നിലവില്‍ മല്‍സരരംഗത്തുള്ളവരും കളി മതിയാക്കി പോയവരുമെല്ലാം ഇക്കൂട്ടത്തിലുണ്ടാവും. വിരമിച്ച ചില കളിക്കാര്‍ ആരാധകര്‍ക്കു ഇപ്പോഴും മുമ്പത്തേതു പോലെ തന്നെ പ്രിയപ്പെട്ടവരാണ്. നേരത്തേ കളിക്കളത്തില്‍ നിറഞ്ഞു നിന്നപ്പോഴുള്ള അതേ ആരാധനയും ഇഷ്ടവും ഇവരോടു ഫാന്‍സ് കാത്തു സൂക്ഷിക്കുന്നു.

ഇന്ത്യ കൂടുതല്‍ തവണ തോല്‍പ്പിച്ച ടീമുകളെ അറിയുമോ? മൂന്നു പേര്‍ക്കെതിരേ സെഞ്ച്വറി വിജയംഇന്ത്യ കൂടുതല്‍ തവണ തോല്‍പ്പിച്ച ടീമുകളെ അറിയുമോ? മൂന്നു പേര്‍ക്കെതിരേ സെഞ്ച്വറി വിജയം

ഇതിനു പിന്നില്‍ കാരണങ്ങള്‍ പലതായിരിക്കാം. ഇവര്‍ വീണ്ടും കളിക്കളത്തിലേക്കു മടങ്ങിവന്നിരുന്നെങ്കിലെന്നു ആരാധകര്‍ ആഗ്രഹിക്കുകയും ചെയ്യും. ഈ തരത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു മടങ്ങിയെത്തണമെന്നു ഫാന്‍സ് ഏറ്റവുമധികം ആഗ്രഹിക്കുന്ന ചില താരങ്ങള്‍ ആരൊക്കെയാവുമെന്നു പരിശോധിക്കാം.

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സിന്റെ മടങ്ങിവരവ് ഇപ്പോഴും ആരാധകര്‍ സ്വപ്‌നം കാണുകയാണ്. മിസ്റ്റര്‍ 360യെന്നു ക്രിക്കറ്റ് പ്രേമികള്‍ വിശേഷിപ്പിച്ച അദ്ദേഹം ഹേറ്റേഴ്‌സില്ലാത്ത അപൂര്‍വ്വം താരങ്ങളിലൊരാളാണ്. ഇന്ത്യയില്‍പ്പോലും ഇവിടുത്തെ കളിക്കാരെപ്പോലെ തന്നെ ഇന്ത്യന്‍ ഫാന്‍സ് ഇഷ്ടപ്പെടുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്ന താരമാണ് എബിഡി.

2

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുമ്പോള്‍ മാത്രമല്ല ഐപിഎല്ലില്‍ കളിക്കുമ്പോഴും അദ്ദേഹത്തിനു ലഭിച്ച ആരാധകരുടെ സ്‌നേഹം അദ്ഭുതപ്പെടുത്തുന്നതായിരുന്നു. സൗത്താഫ്രിക്കയ്്ക്കു വേണ്ടി 114 ടെസ്റ്റുകളും 228 ഏകദിനങ്ങളും 78 ടി20കളും കളിച്ച ശേഷമാണ് എബിഡി വിരമിച്ചത്. ഇവയില്‍ നിന്നും 8765, 9577, 1672 എന്നിങ്ങനെ റണ്‍സ് നേടുകയും ചെയ്തു. 2021ലെ ഐപിഎല്ലില്‍ ആര്‍സിബിക്കായി കളിച്ച ശേഷമായിരുന്നു എബിഡി ക്രിക്കറ്റ് പൂര്‍ണമായി മതിയാക്കിയത്.

രോഹിത്തിനു ശേഷം ഇന്ത്യയുടെ ഭാവി നായകന്‍- അത് രാഹുലും ഹാര്‍ദിക്കുമല്ല!

ലസിത് മലിങ്ക

ലസിത് മലിങ്ക

ശ്രീലങ്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ലസിത് മലിങ്കയാണ് ആരാധകര്‍ക്കു അന്നും ഇന്നും പ്രിയങ്കരനായ മറ്റൊരു താരം. വ്യത്യസ്തമായ ബൗളിങ് ആക്ഷനിലൂടെയും ചുരുളന്‍ മുടി കൊണ്ടും ഒരു കാലത്തു ട്രെന്‍ഡായി മാറിയ ക്രിക്കറ്ററാണ് അദ്ദേഹം. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളര്‍മാരില്‍ ഒരാളാണ് അദ്ദേഹം. നിരന്തരം യോര്‍ക്കറുകളെറിയാന്‍ അസാധാരണ മിടുക്ക് തന്നെ മലിങ്കയ്ക്കുണ്ടായിരുന്നു.

4

2014ലെ ടി20 ലോകകപ്പില്‍ ശ്രീലങ്ക ജേതാക്കളായത് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു.
ലങ്കയ്ക്കു വേണ്ടി 30 ടെസ്റ്റുകളില്‍ നിന്നും 101ഉം 226 ഏകദിനങ്ങളില്‍ നിന്നും 338ഉം 84 ടി20കളില്‍ നിന്നും 107ഉം വിക്കറ്റുകള്‍ വീഴ്ത്തിയാണ് മലിങ്ക കള മതിയാക്കിയത്. ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ 2020 വരെ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിച്ചതോടെ ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളുടെയും മനം കവരാന്‍ മലിങ്കയ്ക്കു സാധിച്ചു.

IND vs WI: ബുംറയും ഷമിയുമില്ല, ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരന്‍ ആരാവും? ഇതാ മൂന്നു പേര്‍

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. തകര്‍പ്പന്‍ ഇടംകൈയന്‍ ബാറ്ററും വിക്കറ്റെടുക്കാന്‍ ശേഷിയുളള ഓഫ് സ്പിന്നറും കണ്ണഞ്ചിപ്പിക്കുന്ന ഫീല്‍ഡറുമായിരുന്നു റെയ്‌ന. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഒരു സമയത്ത്് ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യം കൂടിയായിരുന്നു അദ്ദേഹം. ഇന്ത്യക്കു വേണ്ടി വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ പല മാച്ച് വിന്നിങ് ഇന്നിങ്‌സുകളും റെയ്‌ന കളിച്ചിട്ടുണ്ട്.

6

ടി20യില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തായ ബാറ്റര്‍മാരില്‍ ഒരാളായിരുന്നു താരം. ഒരു ടി20 ബാറ്റര്‍ക്കു ആവശ്യമുള്ള എല്ലാ ഗുണങ്ങളും തികഞ്ഞ ഒരു കംപ്ലീറ്റ് പാക്കേജ് കൂടിയായിരുന്നു റെയ്‌ന. ആദ്യ ബോള്‍ മുതല്‍ തകര്‍ത്തടിക്കാനും അതുപോലെ ആങ്കറുടെ റോളില്‍ ടീമിനെ കരകയറ്റാനും അദ്ദേഹത്തിനു സാധിച്ചിരുന്നു.
ഇന്ത്യക്കു വേണ്ടി 18 ടെസ്റ്റുകളും 226 ഏകദിനങ്ങളും 78 ടി20കളും റെയ്‌ന കളിച്ചിട്ടണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മിന്നും താരമായിരുന്ന അദ്ദേഹത്തെ ആരാധകര്‍ വിശേഷിപ്പിച്ചിരുന്നത് ചിന്നത്തലയെന്നാണ്. 2018ലാണ് റെയ്‌ന അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്.

എംഎസ് ധോണി

എംഎസ് ധോണി

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയാണ് ആരാധകരുടെ പ്രിയങ്കരനായ മറ്റൊരു താരം. ധോണിയുടെ വിരമിക്കല്‍ ആരാധകരെ സംബന്ധിച്ച് വലിയ ഷോക്ക് തന്നെയായിരുന്നു. കഴിഞ്ഞ നാല്- അഞ്ചു വര്‍ഷത്തിനിടെയുള്ള വിരമിക്കലുകളില്‍ ഫാന്‍സിനെ ഏറ്റവുമധികം വേദനിപ്പിച്ചവയില്‍ ഒന്ന് തീര്‍ച്ചയായും ധോണിയുടേത് തന്നെയായിരിക്കും.

8

2019ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയായിരുന്നു അദ്ദേഹം അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഇപ്പോഴും ധോണി കളിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ കുപ്പായത്തില്‍ ഫാന്‍സ് അദ്ദേഹത്തെ മിസ്സ് ചെയ്യുന്നു.
ഇന്ത്യക്കു രണ്ടു ലോകകപ്പുകളും ഒരു ചാംപ്യസ് ട്രോഫിയുമടക്കം നിരവധി വമ്പന്‍ നേട്ടങ്ങള്‍ സമ്മാനിച്ചിട്ടുള്ള ക്യാപ്റ്റന്‍ കൂടിയാണ് ധോണി. 2004ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ അദ്ദേഹം ഇന്ത്യക്കു വേണ്ടി 90 ടെസ്റ്റുകളും 350 ഏകദിനങ്ങളും 98 ടി20കളും കളിച്ചിട്ടുണ്ട്.

Story first published: Wednesday, July 20, 2022, 20:17 [IST]
Other articles published on Jul 20, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X