Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 യില്‍ നിന്നും ധോണിയുടെ പുറത്താകല്‍; ആരാധകര്‍ക്ക് കലിപ്പ്, ഇനി കളി കാണില്ല

ടി20 യില്‍ നിന്നും ധോണിയുടെ പുറത്താകല്‍ | Oneindia Malayalam

ദില്ലി: വെസ്റ്റിന്‍ഡീസിനെതിരെയും ഓസ്‌ട്രേലിയയ്‌ക്കെതിരെയും നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ് പരമ്പരയില്‍ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ ഉള്‍പ്പെടുത്താത്തതില്‍ കലിപ്പ് തീര്‍ത്ത് ആരാധകര്‍. ധോണിയുടെ അപ്രതീക്ഷിത പുറത്താകലില്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകര്‍ പ്രതികരിച്ചത്. രാജ്യംകണ്ട ഏറ്റവും മികച്ച ക്യാപ്റ്റനെ ഇത്തരത്തില്‍ പുറത്താക്കിയത് നാണക്കേടാണെന്നാണ് ഇവരുടെ പക്ഷം.

ധോണി കളിക്കാനില്ലെങ്കില്‍ കളി കാണാനുമില്ലെന്ന് ഒരു ആരാധിക ട്വിറ്ററില്‍ കുറിച്ചു. ധോണിയെ തെരഞ്ഞെടുക്കാത്തത് നാണക്കേടാണെന്നാണ് മറ്റൊരു ആരാധകന്റെ പ്രതിഷേധം. ധോണിക്കുപകരം പന്തിനെ ഉള്‍പ്പെടുത്തിയാല്‍ കാണാം ഏതു തരത്തിലാണ് കളിക്കുന്നതെന്ന് എന്നു വേറൊരു ആരാധകരന്‍ പറയുന്നു. ധോണിക്കുവേണ്ടി ഇത്തരത്തില്‍ ആയിരക്കണക്കിന് ട്വീറ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യേക്ഷപ്പെടുന്നത്.

dhoni

ധോണിക്കു പകരം മറ്റൊരു വിക്കറ്റ് കീപ്പറെ പരീക്ഷിക്കാനാണ് ടി20യില്‍നിന്നും ഒഴിവാക്കിയതെന്നാണ് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് പറയുന്നത്. ഇന്ത്യ ഇതുവരെയായി ആകെ 104 ടി20 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 93 എണ്ണത്തിലും ധോണി കളിച്ചിട്ടുണ്ട്. 2007ല്‍ ഇന്ത്യ ആദ്യ ടി20 ലോകകപ്പ് നേടിയത് ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ്. 37.17 റണ്‍സ് ശരാശരിയില്‍ ധോണി 1,487 റണ്‍സും അന്താരാഷ്ട്ര ടി20 മത്സരങ്ങള്‍നിന്നായി നേടിയിട്ടുണ്ട്.

Story first published: Saturday, October 27, 2018, 12:00 [IST]
Other articles published on Oct 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+