Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുള്‍ കിരീടമേന്തി വിരാട് കോലി....ഐസിസിക്കെതിരെ കട്ടക്കലിപ്പില്‍ ഇന്ത്യന്‍ ആരാധകര്‍

ലണ്ടന്‍: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെതിരെ വാളോങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ ആരാധകര്‍. വിരാട് കോലിയുടെ ചിത്രവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം മുഴുവന്‍ ഉണ്ടായിരിക്കുന്നത്. ഐസിസിയുടെ ട്വിറ്റര്‍ പേജില്‍ വിരാട് കോലി സിംഹാസനത്തില്‍ മുള്‍ക്കിരീടവുമായി ഇരിക്കുന്ന ചിത്രം പുറത്തുവിട്ടിരുന്നു. ഇതാണ് ഒരേസമയം വിവാദങ്ങളും അഭിനന്ദനങ്ങളും ഏറ്റുവാങ്ങുന്നത്.

1

ക്രിക്കറ്റ് ആരാധകര്‍ ഈ ചിത്രത്തെ പുകഴ്ത്തിയെങ്കിലും ഐസിസിയുടെ സമീപനത്തില്‍ ഗുരുതരമായ പിശകുണ്ടെന്ന് ഇവര്‍ പറയുന്നു. ലോകകപ്പില്‍ പത്ത് ടീമുകള്‍ കളിക്കുന്നുണ്ട്. പിന്നെ കോലിയുടെ ചിത്രം മാത്രം കിരീടം ചൂടി നില്‍ക്കുന്ന രീതിയില്‍ കൊടുത്തത് തെറ്റാണെന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. മറ്റുള്ള ടീമുകള്‍ക്ക് ഇത് തെറ്റായ സന്ദേശം നല്‍കുമെന്ന് സോഷ്യല്‍ മീഡിയയും പറയുന്നു.

ഐസിസിയും ബിസിസിഐയും ഒന്നാണെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പരിഹാസം. ഐസിസിയെ നിയന്ത്രിക്കുന്നത് ബിസിസിഐ ആണെന്ന് ആരാധകര്‍ ഉന്നയിക്കുന്നു. ഇന്ത്യന്‍ ടീമിന്റെ ആരാധകരെ പോലെയാണ് പെരുമാറുന്നതെന്നായിരുന്നു മറ്റൊരു ആരോപണം. കുറച്ച് പക്വമായി പെരുമാറാനും, സത്യസന്ധമായി കാര്യങ്ങള്‍ പറയാനും സോഷ്യല്‍ മീഡിയ ഐസിസിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇന്ത്യ മാത്രമല്ല ലോകകപ്പില്‍ മത്സരിക്കുന്ന ടീമെന്നും ഇവര്‍ പറയുന്നു.

ചിലര്‍ ഇന്ത്യന്‍ ക്രിക്കറ്റ് കൗണ്‍സിലാണ് ഐസിസിയെന്നും പരിഹസിക്കുന്നുണ്ട്. നേരത്തെ ഇന്ത്യയുടെ മത്സരം വൈകി തുടങ്ങിയതിനും ആരാധകര്‍ ഐസിസിയെ പരിഹസിച്ചിരുന്നു. സുനില്‍ ഗവാസ്‌കര്‍ ഇതിനെതിരെ തുറന്നടിച്ചിരുന്നു. അതേസമയം ഇന്ത്യന്‍ ആരാധകര്‍ കോലിയുടെ ചിത്രം മികച്ചതാണെന്ന് അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ഐസിസി ഇത് ട്വീറ്റ് ചെയ്തതിലാണ് പ്രശ്‌നമുള്ളതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

Story first published: Wednesday, June 5, 2019, 21:23 [IST]
Other articles published on Jun 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+