വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വടി കൊടുത്ത് അടി വാങ്ങി... ബുംറയെ ഉപദേശിച്ച മഞ്ജരേക്കര്‍ക്കു പണി കിട്ടി, ട്രോള്‍ മഴ

ട്വിറ്ററിലൂടെയായിരുന്നു മഞ്ജരേക്കറുടെ ഉപദേശം

മുംബൈ: സോഷ്യല്‍ മീഡിയകളിലൂടെ ചില അനാവശ്യ അഭിപ്രായ പ്രകടനങ്ങള്‍ നടത്തി വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുള്ള വ്യക്തിയാണ് ഇന്ത്യയുടെ മുന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ഇപ്പോള്‍ പുതിയൊരു ഉപദേശത്തിന്റെ പേരില്‍ വടി കൊടുത്ത് അടി വാങ്ങിയിരിക്കുകയാണ് അദ്ദേഹം. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഉപദേശിച്ചതിന്റെ പേരിലാണ് മഞ്ജരേക്കര്‍ ആരാധകരുടെ പരിഹാസത്തിനു ഇരയായിരിക്കുന്നത്.

manj

ന്യൂസിലാന്‍ഡിനെതിരേ നടന്ന മൂന്നാം ടി20യില്‍ ബുംറ ബൗളിങില്‍ നിരാശപ്പെടുത്തിയിരുന്നു. നാലോവറില്‍ 45 റണ്‍സായയിരുന്നു പേസര്‍ വഴങ്ങിയത്. മല്‍സരം ടൈ ആയപ്പോള്‍ സൂപ്പര്‍ ഓവര്‍ എറിഞ്ഞതും ബുംറയായിരുന്നു. 17 റണ്‍സ് താരം വിട്ടുകൊടുക്കുകയും ചെയ്തു. ഇന്ത്യ സൂപ്പര്‍ ഓവറില്‍ ജയിച്ചെങ്കിലും ബുംറയെ ഉപദേശിക്കാന്‍ മഞ്ജരേക്കര്‍ മടിച്ചില്ല. ബുംറയെറിഞ്ഞ സൂപ്പര്‍ ഓവര്‍ കണ്ടിരുന്നു. വളരെ മികച്ച ബൗളറാണ് അദ്ദേഹം. വ്യത്യസ്ത ആംഗിളുകള്‍ സൃഷ്ടിച്ചെടുക്കാന്‍ ക്രീസിനെ കുറച്ചു കൂടി താരം ഉപയോഗിക്കേണ്ടിയിരുന്നുവെന്നുമാണ് മഞ്ജരേക്കര്‍ ട്വീറ്റ് ചെയ്തത്.

മൂന്ന് സൂപ്പര്‍ ഓവര്‍, എല്ലാത്തിലും കിവീസ് തോറ്റു... എല്ലാത്തിനും സാക്ഷി!! സ്തബ്ധനായി മുന്‍ താരംമൂന്ന് സൂപ്പര്‍ ഓവര്‍, എല്ലാത്തിലും കിവീസ് തോറ്റു... എല്ലാത്തിനും സാക്ഷി!! സ്തബ്ധനായി മുന്‍ താരം

ഇത് ആരാധകര്‍ ആയുധമാക്കുകയും ചെയ്തു. മഞ്ജരേക്കറിനെ പരിഹസിച്ചു കൊണ്ട് നിരവധി പ്രതികരണങ്ങളാണ് വന്നത്. നിങ്ങളാണല്ലേ ബുംറയ്ക്കു കുറുക്കുവഴികള്‍ നിര്‍ദേശിക്കുന്നത്. അവസാന മല്‍സരത്തിനു മുമ്പ് നിങ്ങള്‍ ആണല്ലേ താരത്തെ ഉപദേശിച്ചതെന്നായിരുന്നു ഒരു ട്വീറ്റ്.

bumrah

മഞ്ജരേക്കറുടെ കമന്ററി കേട്ടിരുന്നു. വളരെ മികച്ച കമന്റേറ്ററാണ് അദ്ദേഹം. കൂടുതല്‍ മികച്ച അനുഭവം സമ്മാനിക്കുന്നതിനായി അദ്ദേഹം മൈക്രോഫോണിലെ മ്യൂട്ട് ബട്ടണ്‍ ഉപയോഗിക്കണമെന്നായിരുന്നു മറ്റൊരു ആരാധകന്റെ പരിഹാസം. നിര്‍ത്തൂ, നിങ്ങള്‍ വെറുമൊരു ആവറേജ് താരം മാത്രമാണെന്ന് മറ്റൊരാള്‍ പ്രതികരിച്ചു.

ദയവു ചെയ്ത് മറ്റു രാജ്യങ്ങളിലെ ബൗളര്‍മാരെ കൂടി ഉപദേശിക്കൂ, അവര്‍ കൂടി അപമാനിതരാവട്ടെയെന്നായിരുന്നു മറ്റൊരു ട്വീറ്റ്.

ഒരു മോശം ദിവസമുണ്ടായാല്‍ കളിച്ചിരുന്ന കാലത്ത് വെറും ശരാശരി മാത്രമായിരുന്നവര്‍ ലോകത്തിലെ മികച്ച താരത്തിന് ഉപദേശകരായി മാറും. ഉപദേശം നല്‍കുന്നത് തെറ്റാണെന്നു പറയുന്നില്ല. പക്ഷെ ഉപദേശിക്കുന്നയാളുടെ വിശ്വാസ്യതയാണ് പ്രശ്‌നം. ഇതു തമാശയായാണ് തനിക്കു തോന്നിയതെന്നു ഒരാള്‍ ട്വീറ്റ് ചെയ്തു.

Story first published: Friday, January 31, 2020, 11:45 [IST]
Other articles published on Jan 31, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X