8 റണ്‍സിന് 8 വിക്കറ്റ് പോയി! ഇതാണോ മോര്‍ഗാ എട്ടിന്റെ പണി.. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് മെഗാ ട്രോൾ!
ബെംഗളൂരു: 119ന് 3, 119ന് 4, 119ന് 5, 123ന് 6, 127ന് 7, 127ന് 8, 127ന് 9, 127ന് 10 - ഇന്ത്യയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ വിക്കറ്റ് വീണ കഥയാണ്. ഫലത്തില്‍ എട്ട് റണ്‍സിന് എട്ട് വിക്കറ്റ്. ജയിക്കാന്‍ 203 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ട് 118ന് രണ്ട് എന്ന നിലയില്‍ നിന്നും 127ല്‍ ഓളൗട്ടായാല്‍ ട്രോളന്മാര്‍ അടങ്ങിയിരിക്കുന്നത് എങ്ങനെ. മൂത്രമൊഴിക്കാന്‍ പോയി തിരിച്ചുവന്നപ്പോഴേക്ക് കളി തീര്‍ന്നു എന്നൊക്കെയാണ് ട്രോളുകള്‍.
Read Also: എന്തുകൊണ്ട് വിരാട് കോലി ഓപ്പണിങ് ഇറങ്ങരുത് എന്ന് ഇപ്പോള്‍ മനസിലായോ?
ഇംഗ്ലണ്ടിന്റെ വിക്കറ്റുകള്‍ ചീട്ടുകൊട്ടാരം പോലെ വീണ് തീര്‍ന്നത് മാത്രമല്ല വേറെയുമുണ്ട് ട്രോളന്മാര്‍ക്ക് അര്‍മാദിക്കാന്‍ കാരണങ്ങള്‍. യുവരാജിന്റെ സിക്‌സറുകള്‍, ധോണിയുടെ ആദ്യത്തെ അര്‍ധസെഞ്ചുറി, ഇന്ത്യയുടെ പരമ്പര വിജയം.. എല്ലാം ആഘോഷിക്കുകയാണ് ആരാധകര്‍, ഇംഗ്ലണ്ടിന് മുട്ടന്‍ പണി കൊടുക്കുന്നത് ഇങ്ങനെ...

വേറെ ലെവലാണ്
റെയ്‌നയുടെ ഫീല്‍ഡിങും ധോണിയുടെ വിക്കറ്റ് കീപ്പിങും വേറെ ലെവലാണ്.

ഔട്ടായി വന്നതാണ് രാജാവേ
നിങ്ങളൊന്നും ഇത് വരെ കളിക്കാന്‍ ഇറങ്ങിയില്ലേ.. ഞങ്ങളെല്ലാം ഔട്ടായി വന്നതാണ് രാജാവേ

കരഞ്ഞോണ്ടാ പോയത്
അതെയോ എന്നാല്‍ ഞാന്‍ പോയി അവരെ ആശ്വസിപ്പിച്ചിട്ട് വരാം... ലെ മോദി

ചമ്മന്തിപ്പൊടി എവിടേ
മോര്‍ഗന്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ലെ കോപ്പല്‍. ഇതില്‍ ചമ്മന്തിപ്പൊടിയെവിടെ

എന്റെ യുവിയേട്ടാ
നിങ്ങളെ ഞങ്ങള്‍ കാണുന്നത് സ്വിച്ചിട്ടാല്‍ സിക്‌സറടിക്കുന്ന ഒരു മെഷീന്‍ ആയിട്ടാണ്

ധവാന്‍ അല്ലല്ലോ
ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങിയത് കോലി തന്നെയല്ലേ അല്ലാതെ ധവാന്‍ അല്ലല്ലോ

ബ്രോഡ് അല്ലേടാ
ക്രിസ് ജോര്‍ദാനെ കണ്ട യുവരാജ് സിംഗ്. നീ ബ്രോഡ് അല്ലേടാ

ലെ ബ്രോഡ്
ഇന്ത്യന്‍ പര്യടനം കഴിഞ്ഞ് ചെല്ലുന്ന ക്രിസ് ജോര്‍ദാനെ സ്വീകരിക്കുന്ന ബ്രോഡ്

ഇന്‍ലന്‍ഡ് എന്നാ
ഇന്‍ലന്‍ഡ് എന്ന് പറഞ്ഞാല്‍ പോലും യുവരാജ് ഇംഗ്ലണ്ട് എന്നേ കേള്‍ക്കൂ

ചറ പറാ ധവാന്‍
ഇംഗ്ലണ്ട് ടീം 119 റണ്‍സിന് ശേഷം ഒരു ധവാന്‍ രണ്ട് ധവാന്‍ ചറപറാ ധവാന്‍

യുവിയും ധോണിയും
സന്നാഹ മത്സരം മുതല്‍ ഫോമായാല്‍ രണ്ടാളും ഫോമാകും ഇല്ലെങ്കില്‍ രണ്ടാളും ഇല്ല

ആദ്യത്തെ ഫിഫ്റ്റി
ട്വന്റി 20യില്‍ ഒരു ഫിഫ്റ്റി പോലുമില്ല എന്നായിരുന്നു ഇതുവരെ ധോണിയെ കളിയാക്കിയിരുന്നത്

അഞ്ചെണ്ണം ആയേനെ
പ്രകോപിപ്പിക്കാന്‍ ഒരു ഫ്‌ലിന്റോഫ് ഇല്ലാതെ പോയി ഇല്ലെങ്കില്‍ യുവരാജ് അഞ്ചെണ്ണം പറത്തിയേനെ

ഇപ്പഴാ പറ്റിയത്
ഇത്രയും കാലമായിട്ടും ഇപ്പഴാ ഒന്ന് അടിക്കാന്‍ പറ്റിയത്. ഫിഫ്റ്റിയേ

ഒരൊറ്റ ഓവറില്‍
ഒരു ഓവര്‍ മാത്രം ബാറ്റ് ചെയ്ത് ആരാധകരുടെ മനസ് കീഴടക്കിയ യുവരാജ് വെറെ ലെവലാണ്

ഡെത്ത് ബൗളര്‍
ഭുമ്ര ഡെത്ത് ബൗളര്‍ ആണ്. ആദ്യത്തെ ഓവറുകളൊന്നും എറിയാന്‍ പാടില്ല.

എന്തിനാണ് ചേഞ്ച്
ടെസ്റ്റ് ജയിച്ചോ ഏകദിനം ജയിച്ചോ പിന്നെന്തിനാണ് ട്വന്റി 20യില്‍ മാത്രം ഒരു ചേഞ്ച്

യുവി പഴയ യുവി തന്നെ
ഇംഗ്ലണ്ട് പഴയ ഇംഗ്ലണ്ട് അല്ലായിരിക്കും പക്ഷേ യുവരാജ് പഴയ യുവരാജ് തന്നെയാണ്

ശീലമായിക്കോളും
ആദ്യമൊക്കെ കുറച്ച് ബുദ്ധിമുട്ടായിരിക്കും പിന്നെ ശീലമായിക്കോളും

കാണാന്‍ ഒരേപോലെ
ധോണിയുടെ ഹെലികോപ്ടര്‍, യുവരാജിന്റെ സിക്‌സര്‍ മഴ - 2007ഉം 2017ഉം ഒരേപോലെ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications