ഇംഗ്ലണ്ടില്‍ ഇന്ത്യ നന്നായി കളിച്ചെന്ന് പാണ്ഡ്യ; താരത്തിന് പറ്റുന്ന വേറെ പണി പറഞ്ഞ് ആരാധകര്‍
ദില്ലി: ഇംഗ്ലണ്ടില്‍നിന്നും ടെസ്റ്റ് പരമ്പരയില്‍ 1-4ന്റെ ദയനീയമായ തോല്‍വി വഴങ്ങിയ ഇന്ത്യ രാജ്യത്ത് തിരിച്ചെത്തിക്കഴിഞ്ഞു. അടുത്തദിവസം ആരംഭിക്കുന്ന ഏഷ്യാ കപ്പിനായി ചില താരങ്ങള്‍ തയ്യാറെടുപ്പിലാണ്. എന്നാല്‍, ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം ആരാധകര്‍ക്ക് നല്‍കിയത് നിരാശയായിരുന്നു. തോല്‍വിയേക്കാള്‍ മോശം പ്രകടനവുമായി തോല്‍വി ചോദിച്ചുവാങ്ങി മടങ്ങിയ താരങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ പൊങ്കാലയാണ്.

ഇതിനിടയിലാണ് ഇന്ത്യന്‍ ടീമിലെ സ്റ്റൈലിഷ് മാന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഇസ്റ്റഗ്രാം പോസ്റ്റ് എത്തുന്നത്. ഇംഗ്ലണ്ടില്‍ തോറ്റെങ്കിലും ഇന്ത്യ നന്നായി പൊരുതിയെന്നായിരുന്നു പാണ്ഡ്യയുടെ വിശദീകരണം. തോല്‍വിയുടെ കടുത്ത നിരാശയില്‍ കഴിയുന്ന ഇന്ത്യന്‍ ആരാധകരെ പ്രകോപിക്കാന്‍ ഇതുതന്നെ ധാരാണമാണ്. പാണ്ഡ്യയുടെ പോസ്റ്റ് കീഴില്‍ രൂക്ഷ വിമര്‍ശനമാണ് പിന്നീട് നടന്നത്.
പാണ്ഡ്യയ്ക്ക് പറ്റിയ പണി വേറെയാണെന്ന് ആരാധകര്‍ പറയുന്നു. ഇടയ്ക്കിടെ മുടിയുടെയും മറ്റും സ്റ്റൈലുകള്‍ മാറ്റി പരീക്ഷിക്കുന്ന പാണ്ഡ്യയ്ക്ക് റാപ്പര്‍ ജോലിയാണ് നല്ലതെന്നാണ് ഒരു ആരാധകന്റെ കണ്ടെത്തല്‍. മറ്റൊരാള്‍ പറയുന്നത് പാണ്ഡ്യയെ കാണാന്‍ ഗുണ്ടാത്തലവനെപോലെയുണ്ടെന്നാണ്. നിങ്ങള്‍ ആദ്യം നന്നായി ക്രിക്കറ്റ് കളിക്കൂ, ഇല്ലെങ്കില്‍ സ്‌റ്റൈല്‍ മാത്രമേ ബാക്കിയുണ്ടാകൂയെന്ന് വേറൊരാള്‍ പറഞ്ഞു. ഇംഗ്ലണ്ടിലെ നാലു ടെസ്റ്റുകളിലായി 31.29 റണ്‍സ് ശരാശരിയാണ് പാണ്ഡ്യയ്ക്കുള്ളത്. പത്തു വിക്കറ്റുകളും വീഴ്ത്തിയെങ്കിലും പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications