സമ്പൂര്‍ണ പരാജയം, എന്നിട്ടും കെ എല്‍ രാഹുല്‍ ഏകദിന ടി20 ടീമില്‍; ആരാധകര്‍ക്ക് ഞെട്ടല്‍

മുംബൈ: ഇന്ത്യന്‍ ടീമില്‍ ഫോമിലല്ലാത്ത പ്രധാന ബാറ്റ്‌സ്മാന്‍ ആരെന്നു ചോദിച്ചാല്‍ ആദ്യം വിരല്‍ ചൂണ്ടുന്നത് കെഎല്‍ രാഹുലിന് എതിരെ ആയിരിക്കും. ഓസ്‌ട്രേലിയയില്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഓപ്പണറെന്ന നിലയില്‍ സമ്പൂര്‍ണ പരാജയമാണ് ഈ യുവതാരം. എന്നാല്‍, വരാനിരിക്കുന്ന ഏകദിന, ടി20 പരമ്പരയില്‍ രാഹുല്‍ സ്ഥാനം പിടിച്ചതിന്റെ ഞെട്ടലിലാണ് ആരാധകര്‍.
തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും ഇത്രത്തോളം അവസരം നല്‍കിയ ഒരു താരം സമീപകാലത്ത് ഇന്ത്യന്‍ ടീമിലുണ്ടായിട്ടില്ല. 2, 44, 2, 0 എന്നിങ്ങനെയാണ് ഓസ്‌ട്രേലിയയിലെ നാല് ഇന്നിങ്‌സുകളില്‍നിന്നായി രാഹുലിന്റെ സ്‌കോര്‍. പുറത്താകാന്‍ ഓരോ പുതിയ കാരണങ്ങള്‍ കണ്ടെത്തുകയാണ് രാഹുലെന്ന ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബാംഗറിന്റെ വിലയിരുത്തല്‍ താരത്തിന്റെ പ്രകടനത്തിന്റെ ചൂണ്ടുപലകയാണ്.

വരാനിരിക്കുന്ന ലോകകപ്പ് ലക്ഷ്യമാക്കിയാണ് രാഹുലിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് സൂചന. എന്നാല്‍, രാഹുല്‍ രഞ്ജി ട്രോഫിയില്‍ കളിച്ച് ഫോം വീണ്ടെടുക്കുകയാണ് വേണ്ടതെന്നാണ് മുന്‍ താരം സുനില്‍ ഗാവസ്‌കറിന്റെ നിര്‍ദ്ദേശം. ഈ വര്‍ഷം ആകെ മൂന്ന് ഏകദിനങ്ങളില്‍മാത്രം കളിച്ചിട്ടുള്ള രാഹുലിന്റെ ഫോം ശരാശരിയിലും താഴെയാണ്.
ഇംഗ്ലണ്ടിനെതിരായ ടി20യില്‍ 54 പന്തില്‍ 101 റണ്‍സടിച്ചതാണ് സമീപകാലത്തെ മികച്ച പ്രകടനങ്ങളിലൊന്ന്. ഈ പ്രകടനത്തിനുശേഷം നടന്ന എട്ടു ട20 മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് 20 റണ്‍സില്‍ കൂടുതല്‍ എടുത്തത്. ഇത്രയും മോശമായ ഫോമില്‍ കളിക്കുന്ന താരത്തെ ടീമിലുള്‍പ്പെടുത്തിയത് എന്തിനാണെന്നാണ് ആരാധകരുടെ ചോദ്യം. സോഷ്യല്‍ മീഡിയയിലെങ്ങും രാഹുലിനെതിരായ ട്രോളുകളാണ്. ക്യാപ്റ്റന്‍ കോലിയുടെയും ടീം മാനേജ്‌മെന്റിന്റെയും ഇഷ്ടക്കാരനായതാണ് രാഹുലിന് തുണയാകുന്നെന്നാണ് റിപ്പോര്‍ട്ട്. ടീമിന് ഭാരമാകുന്ന ഒരു കളിക്കാരന് കൂടുതല്‍ അവസരം നല്‍കുന്നത് പ്രതിഭാധനരായ ഒട്ടേറെപേരെ തഴഞ്ഞാണെന്നതും ആരാധകരെ പ്രകോപിപ്പിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications