10/10, രോഹിത് പെര്‍ഫെക്ട് ക്യാപ്റ്റനെന്നു യുവി; സമ്മര്‍ദ്ദം താങ്ങില്ലെന്നു സോഷ്യല്‍ മീഡിയ!

ഐസിസി ട്രോഫിക്കു വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിക്കുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയായിരിക്കുമെന്നായിരുന്നു എല്ലാവരും ഉറച്ചു വിശ്വസിച്ചിരുന്നത്. പക്ഷെ ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യ ദയനീയ പരാജയമേറ്റു വാങ്ങി പുറത്തായതോടെ ഹിറ്റ്മാനിലുള്ള വിശ്വാസവും ഏറെക്കുറെ അസ്തമിച്ചിരിക്കുകയാണ്. ടി20 ലോകകപ്പില്‍ മാത്രമല്ല അതിനു മുമ്പുള്ള ഏഷ്യാ കപ്പിലും രോഹിത് നയിച്ച ടീം ഫൈനല്‍ പോലും കാണാതെ മടങ്ങിയിരുന്നു.

Also Read:നാലാം നമ്പറില്‍ ഇപ്പോഴും ഇന്ത്യക്കുറപ്പില്ല, ആരെ പരിഗണിക്കും? അവസരം തേടുന്ന അഞ്ചുപേര്‍Also Read:നാലാം നമ്പറില്‍ ഇപ്പോഴും ഇന്ത്യക്കുറപ്പില്ല, ആരെ പരിഗണിക്കും? അവസരം തേടുന്ന അഞ്ചുപേര്‍

അഞ്ചു ഐപിഎല്‍ ട്രോഫികള്‍

അഞ്ചു ഐപിഎല്‍ ട്രോഫികള്‍


ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ചു തവണ ചാംപ്യന്‍മാരാക്കി റെക്കോര്‍ഡിട്ട ക്യാപ്റ്റനാണ് രോഹിത്. പക്ഷെ ഈ മാജിക്ക് ഇന്ത്യന്‍ നായകനെന്ന നിലയില്‍ അദ്ദേഹത്തിനു ആവര്‍ത്തിക്കാനുമായിട്ടില്ല. സമീപകാലത്തെ ടീമിന്റെ മോശം പ്രകടനങ്ങളെ തുടര്‍ന്നു രോഹിത്തിന്റെ ക്യാപ്റ്റന്‍സിയും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. അതിനിടെ രോഹിത്തിനെ പെര്‍ഫെക്ട് ക്യാപ്റ്റനെന്നു വിശേഷിപ്പിച്ച ഇന്ത്യയുടെ മുന്‍ ഇതിഹാസം യുവരാജ് സിങ് വലിയ വിമര്‍ശനങ്ങളണ് നേരിടുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് അദ്ദേഹത്തിനെതിരേ ആഞ്ഞടിച്ചിരിക്കുന്നത്.

തുടക്കം ഗംഭീരം

തുടക്കം ഗംഭീരം

ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മുടെ തുടക്കം ഗംഭീരമായിരുന്നു. അദ്ദേഹത്തിനു കീഴില്‍ തുടരെ പരമ്പരകള്‍ ജയിച്ച് ടീം വിജയക്കുതിപ്പ് നടത്തി. പക്ഷെ വലിയ ടൂര്‍ണമെന്റുകളിലേക്കു വന്നപ്പോള്‍ അവിടെ രോഹിത്തിന്റെ ക്യാപ്റ്റന്‍സി തികഞ്ഞ പരാജയമായി മാറി. ഏഷ്യാ കപ്പ്, ടി20 ലോകകപ്പ് എന്നിവയിലെ തോല്‍വികള്‍ക്കു ശേഷം രോഹിത്തിനെ നേരത്തേ വാഴ്ത്തിയവരെല്ലാം വിമര്‍ശിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.
മുംബൈ ഇന്ത്യന്‍സിനെ നയിക്കുമ്പോള്‍ ഏതു സമ്മര്‍ദ്ദഘട്ടങ്ങളലും കൂളായി കാണപ്പെട്ടിരുന്ന അദ്ദേഹം പക്ഷെ ഇന്ത്യന്‍ ടീമില്‍ സഹതാരങ്ങളുടെ ഭാഗത്തു നിന്നും പിഴവ് സംഭവിക്കുമ്പോള്‍ പലപ്പോഴും നിയന്ത്രണം വിടുന്നതും പതിവു കാഴ്ചയാണ്.

Also Read: സച്ചിന്റെ വിവാദ പുറത്താവല്‍, ഗവാസ്‌കറടക്കം എന്നെ വന്നുകണ്ടു! അക്രമിന്റെ വെളിപ്പെടുത്തല്‍

യുവിയുടെ കമന്റ്

യുവിയുടെ കമന്റ്

രോഹിത് ശര്‍യുടെ ക്യാപ്റ്റന്‍സിക്കു റേറ്റിങ് നല്‍കിയാല്‍ 10ല്‍ എത്ര നല്‍കുമെന്നായിരുന്നു പ്രമുഖ സ്‌പോര്‍ട്‌സ് പോര്‍ട്ടലായ സ്‌പോര്‍ട്‌സ് കീഡയുടെ പോള്‍. ഇതിനു താഴെയായിരുന്നു യുവരാജ് സിങ് കമന്റ് ചെയ്തത്. 10ല്‍ 10ല്‍ നല്‍കുമെന്നായിരുന്നു യുവിയുടെ പ്രതികരണം. ഇതാണ് പലരെയും ചൊടിപ്പിച്ചത്. അവര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടു പ്രതികരിക്കുകയും ചെയ്തു.
നേരത്തേ മുംബൈ ഇന്ത്യന്‍സില്‍ രോഹിത്തിനു കീഴിലാണ് യുവി അവസാനമായി കളിച്ചത്. മാത്രമല്ല കളിക്കളത്തിനു പുറത്ത് വളരെ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് ഇരുവരും.

കോലിയോടുള്ള വെറുപ്പ്

കോലിയോടുള്ള വെറുപ്പ്

ഇന്ത്യയുടെ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയോടുള്ള യുവരാജ് സിങിന്റെ വെറുപ്പ് 10ല്‍ 10 ആണെന്നായിരുന്നു ഒരു പ്രതികരണം.
ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ സമ്മര്‍ദ്ദം താങ്ങാനുള്ള യുവരാജ് സിങിന്റെ കഴിവ് വെറും പൂജ്യമാണെന്നു ഒരു യൂസര്‍ ആഞ്ഞടിച്ചു

Also Read:2.5 ലക്ഷം വാടക വാങ്ങി 'ബിസിനസ് മാന്‍' രോഹിത്! 2.76 ലക്ഷത്തിന് വാടകയ്ക്ക് താമസിച്ച് കോലി

മുംബൈയുടെ ഉപദേശക റോള്‍

മുംബൈയുടെ ഉപദേശക റോള്‍

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഉപദേശ സ്ഥാനം യുവരാജ് സിങ് നോട്ടമിടുകയാണ്. ഇതാണ് ഈ പുകഴ്ത്തലിനു പിന്നിലെന്നു ഒു യൂസര്‍ ട്വീറ്റ് ചെയ്തു.
സമ്മര്‍ദ്ദ ഘട്ടങ്ങള്‍ ശാന്തനായി തുടരാനുള്ള കഴിവ് രോഹിത് ശര്‍മയ്ക്കില്ല. സമ്മര്‍ദ്ദത്തിനു അദ്ദേഹം കീഴടങ്ങുകയാണെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, December 6, 2022, 17:03 [IST]
Other articles published on Dec 6, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X