വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജു ടീമിലില്ല... ബിസിസിഐയ്ക്കു പൊങ്കാല!! എന്തു കൊണ്ട് പന്തിനെപ്പോലെ അവസരമില്ല?

ലങ്കയ്‌ക്കെതിരേയുളള മൂന്നാം ടി20യില്‍ മാത്രമാണ് താരത്തിനു അവസരം ലഭിച്ചത്

sanju

മുംബൈ: ന്യൂസിലാന്‍ഡിനെതിരേ വരാനിരിക്കുന്ന ടി20 പരമ്പരയില്‍ നിന്നും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ ഇന്ത്യ ഒഴിവാക്കിയിരുന്നു. ഇതേ തുടര്‍ന്നു വലിയ വിമര്‍ശനങ്ങളാണ് ബിസിസിഐയ്ക്കും സെലക്ഷന്‍ കമ്മിറ്റിക്കും നേരെ സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്നത്. ട്വിറ്ററിലൂടെ ബിസിസിഐയെയും സെലക്ടര്‍മാരെയും കടന്നാക്രമിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.

ഇന്ത്യ vs ഓസ്‌ട്രേലിയ: ഏകദിന പരമ്പര ആര്‍ക്ക്? ഇര്‍ഫാന്റെ പ്രവചനം തള്ളി പോണ്ടിങ്... കപ്പ് ഇവര്‍ നേടുംഇന്ത്യ vs ഓസ്‌ട്രേലിയ: ഏകദിന പരമ്പര ആര്‍ക്ക്? ഇര്‍ഫാന്റെ പ്രവചനം തള്ളി പോണ്ടിങ്... കപ്പ് ഇവര്‍ നേടും

കഴിഞ്ഞ മൂന്നു ടി20 പരമ്പരകളിലും ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു സഞ്ജു. പക്ഷെ ശ്രീലങ്കയ്‌ക്കെതിരേയുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ മാത്രമേ താരത്തിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നുള്ളൂ. ഈ കളിയില്‍ സഞ്ജു ആദ്യ പന്തില്‍ സിക്‌സര്‍ നേടിയെങ്കിലും രണ്ടാം പന്തില്‍ പുറത്താവുകയായിരുന്നു.

പന്തിനെപ്പോലെ അവസരം നല്‍കാത്തതെന്ത്?

പന്തിനെപ്പോലെ അവസരം നല്‍കാത്തതെന്ത്?

സഞ്ജുവിനെ വീണ്ടും ഒഴിവാക്കി... നിങ്ങള്‍ക്കു നാണക്കേട് തോന്നണം. പ്രതിഭയുള്ള യുവ ബാറ്റ്‌സ്മാനാണ് അദ്ദേഹം. എന്തു കൊണ്ട് റിഷഭ് പന്തിനെപ്പോലെ നിങ്ങള്‍ അവസരം നല്‍കുന്നില്ലെന്നായിരുന്നു ഒരു ട്വീറ്റ്.

അനീതിയുടെ ഇര

അനീതിയുടെ ഇര

വീണ്ടും അനീതിയുടെ ഇരയായിരിക്കുകയാണ് സഞ്ജു. ഒരു അവസരം നല്‍കി ഇപ്പോള്‍ ടീമിനു പുറത്താക്കിയിരിക്കുന്നു. വളരെ നല്ല സെലക്ഷന്‍.. എംഎസ്‌കെ പ്രസാദിന് അഭിനന്ദനങ്ങളെന്ന് മറ്റൊരാള്‍ പരിഹസിച്ചു.

നാണക്കേട് തോന്നുന്നു

നാണക്കേട് തോന്നുന്നു

സഞ്ജു സാംസണ്‍ ഇന്ത്യന്‍ സംഘത്തില്‍ സ്ഥാനം അര്‍ഹിച്ചിരുന്നു. ബിസിസിഐയെക്കുറിച്ച് നാണക്കേട് തോന്നുന്നുവെന്നായിരുന്നു മറ്റൊരു ട്വീറ്റ്.

സഞ്ജു എന്ത് തെറ്റ് ചെയ്തു?

സഞ്ജു എന്ത് തെറ്റ് ചെയ്തു?

സഞ്ജു എന്തു തെറ്റാണ് ചെയ്തത്? പന്ത് അത്ര നന്നായി ചെയ്തതും എന്താണ്? നിങ്ങള്‍ സഞ്ജുവിനെ തിരഞ്ഞെടുത്തു, പക്ഷെ അവസരം നല്‍കിയില്ല, ഇപ്പോള്‍ ഒഴിവാക്കുകയും ചെയ്തു. എന്തു കൊണ്ട്? സെലക്ഷന്‍ കമ്മിറ്റി എങ്ങനെയാണ് ചിന്തിക്കുന്നത്. കോലിയുടെ ടീമില്‍ ഓരോ താരത്തിനും കുറച്ചു സ്‌റ്റൈല്‍ വേണമെന്നു താന്‍ പല തവണ ശ്രദ്ധിച്ചിട്ടുണ്ട്. പന്ത്, രാഹുല്‍ ഇവരൊക്കെ ഇതിന് ഉദാഹരണമാണെന്നും മറ്റൊരാള്‍ തുറന്നടിച്ചു.

എന്തു ദുരന്തമാണിത്

എന്തു ദുരന്തമാണിത്

ഇതെന്ത് ദുരന്തമാണ്... സഞ്ജുവിനെ എന്തു കൊണ്ട് സംഘത്തില്‍ നിന്നൊഴിവാക്കി. എന്തിന്റെ അടിസ്ഥാനത്തിലാണ് ബിസിസിഐയുടെ സെലക്ഷനെന്നു മനസ്സിലാവുന്നില്ല. സഞ്ജുവിനെ ഒരു മല്‍സരത്തിനു ശേഷം ഒഴിവാക്കിയ നമ്മള്‍ എന്തുകൊണ്ട് ചില കളിക്കാര്‍ക്കു കഴിവ് തെളിയിക്കാന്‍ 15-20 മല്‍സരങ്ങള്‍ നല്‍കുന്നുവെന്നു മറ്റൊരാള്‍ പ്രതികരിച്ചു.

പന്തിനെ നിങ്ങള്‍ പിന്തുണയ്ക്കുന്നു

പന്തിനെ നിങ്ങള്‍ പിന്തുണയ്ക്കുന്നു

പന്തിന് ഇനിയും മല്‍സരങ്ങള്‍ വേണമെന്ന് പറഞ്ഞാണ് നിങ്ങള്‍ പിന്തുണയ്ക്കുന്നത്. എന്നാല്‍ ഒരിന്നിങ്‌സിനു ശേഷം സഞ്ജുവിനോട് പുറത്തുപോവാന്‍ നിങ്ങള്‍ ആവശ്യപ്പെടുന്നു. ഈ ഇന്നിങ്‌സിനു മുമ്പ് അവസരം നല്‍കാതെ അദ്ദേഹത്തെ നിങ്ങള്‍ ഒഫീഷ്യല്‍ വാട്ടര്‍ ബോയ് ആക്കുകയും ചെയ്തു. അവസരങ്ങള്‍ നല്‍കിയപ്പോഴെല്ലാം പരാജയമായി മാറിയ താരമാണ് പന്തെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തു.

പന്തിനെ നേരത്തേ പുറത്താക്കണമായിരുന്നു

പന്തിനെ നേരത്തേ പുറത്താക്കണമായിരുന്നു

കഴിവ് തെളിയിക്കാന്‍ സഞ്ജുവിന് ഒരവസരം മാത്രം നല്‍കിയത് അനീതിയാണ്. അങ്ങനെ ആയിരുന്നെങ്കില്‍ റിഷഭ് പന്തിനെ വളരെ മുമ്പ് തന്നെ നിങ്ങള്‍ പുറത്താക്കണമായിരുന്നു. എംഎസ്‌കെ പ്രസാദും സംഘവും എന്തു സെലക്ഷനാണ് നടത്തുന്നത്? എംഎസ്‌കെ പ്രസാദും സംഘവും എത്ര മല്‍സരം ഒരുമിച്ചു കളിച്ചു? ബിസിസിഐ ദയവ് ചെയ്തു ഇതൊന്നു വെളിപ്പെടുത്താമോയെന്നായിരുന്നു ഒരു ട്വീറ്റ്.

Story first published: Monday, January 13, 2020, 13:18 [IST]
Other articles published on Jan 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X