ചെന്നൈ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് തല ധോണിക്ക് ഐപിഎല്ലിലെ ആദ്യ രണ്ട് ആഴ്ചകൾ നഷ്ടമാകും എന്ന വാർത്ത സിഎസ്കെ പുറത്ത് വിട്ടത്. വർഷത്തിൽ ഒരിക്കൽ മാത്രം തങ്ങളുടെ ഇഷ്ട താരത്തെ കാണാൻ കാത്തിരിക്കുന്ന നിമിഷമാണ് ആരാധകർക്ക് നഷ്ടമായിരിക്കുന്നത്. ഇനി ചെന്നൈയുടെ തല എന്ന് തിരിച്ച് വരും എന്ന ചോദ്യങ്ങൾ ഉയർന്നുകൊണ്ടിരിക്കെ, എത്രയും വേഗം ധോണി തിരിച്ചുവണേ എന്ന പ്രാർത്ഥനകൾ സോഷ്യൽ മീഡിയയിൽ മുഴുവൻ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്.
ആരാധകർക്ക് ഹൃദയഭേദകം; സോഷ്യൽ മീഡിയയിൽ തരംഗമായി 'ഗെറ്റ് വെൽ സൂൺ തല'!
"എം.എസ്. ധോണി നിലവിൽ പുനരധിവാസത്തിലാണ് (Rehabilitation). അതിനാൽ ടാറ്റ ഐപിഎൽ 2026-ന്റെ ആദ്യ രണ്ടാഴ്ചകളിൽ അദ്ദേഹം ടീമിനൊപ്പമുണ്ടാകില്ല. വേഗത്തിൽ സുഖം പ്രാപിക്കട്ടെ തല!" - ശനിയാഴ്ച സിഎസ്കെ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഈ വാർത്ത വന്നതോടെ സോഷ്യൽ മീഡിയയിൽ ആരാധകർ വലിയ നിരാശയിലാണ്. "നിങ്ങൾ ഇല്ലാതെ ഐപിഎൽ എന്ത് ഐപിഎൽ?", "തിരിച്ചുവരുമ്പോൾ വിസിൽ പോട് ശബ്ദം ഇരട്ടിയാകും" എന്നിങ്ങനെ വൈകാരികമായ പ്രതികരണങ്ങളാണ് എക്സിൽ (X) നിറയുന്നത്.

യോഗ്‌രാജ് സിംഗിന്റെ അപ്രതീക്ഷിത പിന്തുണ!
ധോണിയുടെ വിരമിക്കലിനെക്കുറിച്ച് ചർച്ചകൾ സജീവമാകുന്നതിനിടെ, മുൻപ് ധോണിയെ രൂക്ഷമായി വിമർശിച്ചിട്ടുള്ള യുവരാജ് സിംഗിന്റെ പിതാവ് യോഗ്‌രാജ് സിംഗ് ധോണിക്ക് പിന്തുണയുമായി രംഗത്തെത്തി. "ധോണി ഇനിയും പത്ത് വർഷം കൂടി കളിക്കണം. അദ്ദേഹത്തിന്റെ ഫിറ്റ്‌നസും അർപ്പണബോധവും അതിശയിപ്പിക്കുന്നതാണ്. വിരമിക്കണം എന്ന് പറയാൻ ആർക്കും അധികാരമില്ല," എന്നാണ് യോഗ്‌രാജ് സിംഗ് വ്യക്തമാക്കിയത്.
കഴിഞ്ഞ സീസണിൽ ഋതുരാജ് ഗെയ്‌ക്‌വാദിന് പരിക്കേറ്റപ്പോൾ ടീമിനെ നയിച്ചത് ധോണിയായിരുന്നു. എന്നാൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് അന്ന് സിഎസ്കെ ഫിനിഷ് ചെയ്തത്. ഇത്തവണ സഞ്ജു സാംസണിന്റെ വരവോടെ കരുത്താർജ്ജിച്ച ചെന്നൈയ്ക്ക് ധോണിയുടെ അഭാവം വലിയ തിരിച്ചടിയാണ്. മാർച്ച് 30-ന് രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം.
എങ്കിലും ധോണിയുടെ അഭാവം സിഎസ്‌കെയ്ക്കു അത്ര വലിയ തിരിച്ചടിയാവാന്‍ സാധ്യതയില്ല. കാരണം ബാക്കപ്പ് റോള്‍ ഏറ്റെടുക്കാന്‍ ഇപ്പോള്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ടീമിന്റെ ഭാഗമാണ്. ഏഴാമനായി എംഎസ് ധോണിയുടെ റോളില്‍ നറുക്കുവീഴുക 19 കാരനായ കാര്‍ത്തിക് ശര്‍മയ്ക്കായിരിക്കും. കഴിഞ്ഞ മിനി താരലേലത്തിലാണ് 14.20 കോടി രൂപയ്ക്കു അദ്ദേഹത്തെ സിഎസ്‌കെ വാങ്ങിയത്. ധോണിയുടെ അഭാവത്തില്‍ വെടിക്കെട്ട് ബാറ്ററും കീപ്പറുമായ കാര്‍ത്തികിനെ പരീക്ഷിക്കാന്‍ സുവര്‍ണാവസരമാണ് സിഎസ്‌കെയ്ക്കു ലഭിച്ചിരിക്കുന്നത്. ഫിനിഷര്‍ റോളില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ കാര്‍ത്തികിനായേക്കും. എട്ടാമനായി കളിച്ചേക്കുക വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ അക്കീല്‍ ഹൊസെയ്‌നായിരിക്കും. ബൗളിങിനൊപ്പം ബാറ്റിങിലും ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം. ഒമ്പതില്‍ അഫ്ഗാനിസ്താന്റെ യുവ സ്പിന്നര്‍ നൂര്‍ അഹമ്മദിനെയോ, ഇന്ത്യന്‍ താരം രാഹു ചാഹറിനെയോ ആവും പരീക്ഷിക്കുന്നത്.