Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷറപ്പോവയുടെ വിലക്ക് ആഘോഷിച്ച് സച്ചിന്‍ ഫാന്‍സ്... ഇത് നാണക്കേട്!!!

സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആരാണ് എന്ന് ചോദിച്ച ദിവസം തനിക്കറിയാമായിരുന്നു, അവര്‍ മരുന്നടിക്കാരിയാണ് എന്ന് - മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലെ ഒരു പ്രതികരണമാണിത്. നിരോധിത ഉത്തേജക മരുന്നായ മെല്‍ഡോണിയം ഉപയോഗിച്ച് പിടിക്കപ്പെട്ടതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ സച്ചിന്‍ ആരാധകര്‍ എന്ന പേരില്‍ ചിലര്‍ ലോകത്തെ ഏറ്റവും പ്രശസ്ത കായികതാരങ്ങളില്‍ ഒരാളായ മരിയ ഷറപ്പോവയെ അധിക്ഷേപിക്കുന്നത്.

രണ്ട് വര്‍ഷം മുമ്പ് നടന്ന ഒരു സംഭവമാണ് ഇതിന് കാരണം. 2014 ജൂണ്‍ 29 ന് വിംബിള്‍ഡണില്‍ വെച്ചാണ് ഷറപ്പോവ പറഞ്ഞത് തനിക്ക് സച്ചിനെ അറിയില്ല, ആരാണ് സച്ചിന്‍ എന്ന്. മലയാളികള്‍ അടക്കമുള്ള സച്ചിന്‍ ആരാധകര്‍ അന്ന് ഷറപ്പോവയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പൊങ്കാല തീര്‍ത്തതാണ്. ഇപ്പോഴിതാ മരുന്നടി വിഷയം വന്നതോടെ വീണ്ടും ഫാന്‍സ് ആക്രമണം തുടങ്ങി. സാംപിളുകള്‍ കാണൂ...

ഇപ്പോ മനസിലായില്ലേ

ഇപ്പോ മനസിലായില്ലേ

ഇപ്പോള്‍ ഷറപ്പോവയ്ക്ക് മനസിലായില്ലേ ആരാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന്....

ഇത് കര്‍മഫലം

ഇത് കര്‍മഫലം

ഒരിക്കല്‍ ഷറപ്പോവ ചോദിച്ചു ആരാണ് സച്ചിന്‍ എന്ന്. ഇപ്പോഴിതാ വിലക്ക് കിട്ടി. കര്‍മഫലം - എന്താ ല്ലേ...

സച്ചിനാണ് ഇത്

സച്ചിനാണ് ഇത്

ഷറപ്പോവ - ആരാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. ആരാധകര്‍ - ഇന്ത്യയുടെ ഏറ്റവും വലിയ ഉത്തേജക മരുന്ന്.

ഇപ്പോ ഇഷ്ടം പോലെ സമയം

ഇപ്പോ ഇഷ്ടം പോലെ സമയം

ആരാണ് സച്ചിന്‍ എന്ന് മനസിലാക്കാന്‍ ഷറപ്പോവയ്ക്ക് ഇനി ഇഷ്ടം പോലെ സമയം കിട്ടും

അടുത്തത് ആര്

അടുത്തത് ആര്

സച്ചിന്‍ ആരാണെന്ന് ചോദിത്ത ഷറപ്പോവയ്ക്ക് പണികിട്ടി. അടുത്തത് ബ്രിട്ടീഷ് എയര്‍വേയ്‌സാണ്

Story first published: Friday, March 11, 2016, 13:59 [IST]
Other articles published on Mar 11, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+