സച്ചിന്‍ കേരളത്തിലേക്ക് വരരുതെന്ന് ആരാധകര്‍, എന്തായിരിക്കും കാരണം?
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് താരമാണ് സച്ചിന്‍. ക്രിക്കറ്റ് കളിക്കാനായി രണ്ട് തവണ സച്ചിന്‍ കൊച്ചിയിലെത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയ്ക്ക് എതിരെയും പാകിസ്താന് എതിരെയും ബാറ്റ് കൊണ്ടല്ല പന്ത് കൊണ്ടാണ് സച്ചിന്‍ തിളങ്ങിയത് എന്ന് മാത്രം. രണ്ട് കളിയില്‍ പത്ത് വിക്കറ്റ്. അങ്ങനെ കൊച്ചിയില്‍ സച്ചിന്‍ ആരാധകര്‍ പ്രിയ താരത്തെ കൊച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന് വിളിച്ചു. അത് പഴയ കഥ.
ക്രിക്കറ്റില്‍ തീരുന്നതല്ല സച്ചിന് കേരളത്തൊടുള്ള പ്രിയം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളത്തിന്റെ ടീമിനെ സച്ചിന്‍ സ്വന്തമാക്കി. ഇപ്പോഴിതാ ഹോക്കി ടീമിലാണ് നോട്ടം. ഇതൊന്നും പോരാതെ കൊച്ചിയില്‍ സച്ചിന്‍ വീടും വാങ്ങി. ഓണാഘോഷവും ടൂറിസവും മറ്റുമായി വരവും പോക്കും വേറെ. എന്നാല്‍ ഇതെല്ലാം കൂടി സച്ചിന് തന്ന പണി കൊടുക്കുമോ. കൊടുക്കും എന്നാണ് ഒരു വാട്‌സ് ആപ്പ് ഫോര്‍വേഡ് പറയുന്നത്.
തമാശയാണെങ്കിലും സംഗതി പരമസത്യമെന്ന് വായിച്ചവരും പറഞ്ഞുനടക്കുന്നുണ്ട്. കത്ത് ഇങ്ങനെ കാണൂ..

പ്രിയപ്പെട്ട സച്ചിന്‍ ടെണ്ടുല്‍ക്കര്‍
താങ്കള്‍ കേരളത്തിലേക്ക് എപ്പോഴും ഇങ്ങനെ വരരുത്. കേരളത്തിന്റെ പേരില്‍ ഫുട്‌ബോള്‍, ഹോക്കി ടീമുകള്‍ സ്വന്തമാക്കിയ തീരുമാനം പുനപരിശോധിക്കണം - എന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. അത് എന്തിനാണ് എന്ന് നോക്കൂ.

കാണും പോലല്ല കാര്യങ്ങള്‍
പ്രത്യേകിച്ച് ഞങ്ങളുടെ സര്‍ക്കാരുകളുമായി (ഇടതും വലതും) യാതൊരു ബന്ധവും പാടില്ല. കേരളം താങ്കള്‍ പുറമേ നിന്ന് കാണുന്ന പോലെ അത്ര മനോഹരമല്ല.

ആദ്യം പുകഴ്ത്തും, പിന്നെ...
ഞങ്ങളും ഇവിടുത്തെ മാധ്യമങ്ങളും സര്‍ക്കാരും ആദ്യം താങ്കളെ വാനോളം പുകഴ്ത്തും. പിന്നെപ്പിന്നെ താങ്കളുടെ പേരിലും കുംഭകോണം നടത്തി അപവാദ പ്രചരണം അഴിച്ചു വിട്ടു നാറ്റിക്കും..

കളിച്ച കളിയൊന്നും പോര സച്ചിന്‍
ഇതിന്റെ ഇടയില്‍ പിടിച്ചു നില്ക്കാന്‍ താങ്കള്‍ ഇത് വരെ കളിച്ച കളിയൊന്നും പോരാതെ വരും... കാരണം; ഞങ്ങളുടെ ടീമില്‍ ഒരു പി സി ജോര്‍ജ് എന്ന ബൗളര്‍ ഉണ്ട്.. അച്ചായന്റെ ഒരു ബോളില്‍ തന്നെ ഓഫ് സ്പിന്നും, ലെഗ് സ്പിന്നും, യോര്‍ക്കറും, ഗൂഗ്ലിയും എല്ലാം ചേര്‍ന്നതായിരിക്കും

കെ എം മാണിയെ അറിയാമോ
താങ്കള്‍ കെ എം മാണി എന്ന് കേട്ടിട്ടുണ്ടോ...? മാണി 'സാറേ' എന്ന് വിളിച്ചിരുന്ന ഞങ്ങള്‍ ഇപ്പോള്‍ വേറെ ചിലത് ആണ് വിളിക്കുന്നത് - അത് എന്താണെന്ന് കത്തില്‍ ഇല്ല

മോഹന്‍ലാലിനെയും വെറുതെ വിട്ടില്ല
മോഹന്‍ലാല്‍ എന്ന് കേട്ടിട്ടില്ലേ...? അങ്ങേരുടെ കളസവും ഞങ്ങള്‍ ഊരി. (അത് എങ്ങനെ എന്നും കത്തില്‍ ഇല്ല)

ശ്രീശാന്തിന് കിട്ടിയ പണി
ശ്രീശാന്തിന്റെ കാര്യം ഞാന്‍ പറയാതെ തന്നെ അങ്ങേക്ക് അറിയാമല്ലോ...(ആ ചോദ്യം ന്യായമാണ്. പക്ഷേ ശ്രീശാന്തിന് പണി കൊടുത്ത് മലയാളികള്‍ അല്ല)

സച്ചിന്‍ വരരുത് പ്ലീസ്
വീണ്ടും പറയുന്നു. പ്ലീസ് താങ്കളെ പോലെ ഒരു 'ദൈവതുല്യന്‍' ഇവിടെ വരരുത്.. ഞങ്ങളോട് സഹകരിക്കരുത്... ഇനി അഥവാ വന്നാല്‍ തന്നെ മൂന്നാര്‍, ആലപ്പുഴ മുതലായ സ്ഥലം കണ്ടു മടങ്ങിക്കോണം.. ആര്‍ക്കും മുഖം കൊടുക്കാതെ. - ഇതാണ് വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ആ കത്ത്. എഴുതിയത് ഏതോ ആരാധകന്‍ ആണ് എന്ന് വ്യക്തം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications