വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: മുംബൈ x സിഎസ്‌കെ പോര്- യുഎഇയില്‍ നിങ്ങള്‍ മിസ്സ് ചെയ്തത് എന്തൊക്കെ? എല്ലാമറിയാം

അടച്ചിട്ട സ്‌റ്റേഡിയത്തിലായിരുന്നു മല്‍സരം

അബുദാബി: മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഐപിഎല്‍ പൂരത്തിന് ഒടുവില്‍ യുഎഇയില്‍ കൊടിയേറിയിരിക്കുന്നു. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള ഉദ്ഘാടന മല്‍സരം തീര്‍ത്തും അപരിചിതമായ അന്തരീക്ഷത്തിലാണ് ഇത്തവണ നടന്നത്. കൊവിഡ് മഹാമാരിയാണ് ഐപിഎല്ലിന്റെ പകിട്ട് കുറച്ചത്. ടൂര്‍ണമെന്റിന്റെ 12 വര്‍ഷത്തെ ചരിത്രത്തില്‍ ഇതുപോലെയൊരു മല്‍സരത്തിന് താരങ്ങളോ കാണികളെ സാക്ഷിയായിട്ടില്ല. ഇനിയുള്ള മല്‍സരങ്ങളില്‍ പുതിയ അന്തരീക്ഷം എല്ലാവര്‍ക്കും പരിചിതമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

IPL 2020: കിരീടം ഡല്‍ഹിക്ക്, ഫൈനലില്‍ മുംബൈ മുട്ടുമടക്കും! രാജസ്ഥാന് അവസാന സ്ഥാനംIPL 2020: കിരീടം ഡല്‍ഹിക്ക്, ഫൈനലില്‍ മുംബൈ മുട്ടുമടക്കും! രാജസ്ഥാന് അവസാന സ്ഥാനം

IPL: സിഎസ്‌കെ ക്യാപ്റ്റനാവാനിരുന്നത് സെവാഗ്! ധോണിക്കു നറുക്കുവീഴാന്‍ കാരണം ബദ്രി പറയുന്നുIPL: സിഎസ്‌കെ ക്യാപ്റ്റനാവാനിരുന്നത് സെവാഗ്! ധോണിക്കു നറുക്കുവീഴാന്‍ കാരണം ബദ്രി പറയുന്നു

പക്ഷെ ഐപിഎല്ലിനെ 'ഐപിഎല്ലാക്കി' മാറ്റുന്ന പലതും നമുക്ക് ഉദ്ഘാടന മല്‍സരത്തില്‍ മിസ്സ് ചെയ്തു. അതുകൊണ്ടു തന്നെ മുമ്പ് ഐപിഎല്‍ ആസ്വദിച്ചതു പോലെയൊരു സംതൃപ്തി പലര്‍ക്കും ലഭിച്ചതുമില്ല. ഉദ്ഘാടന മല്‍സരത്തില്‍ മിസ്സ് ചെയ്ത പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നമുക്ക് നോക്കാം.

ഒഴിഞ്ഞ സ്‌റ്റേഡിയങ്ങള്‍

ഒഴിഞ്ഞ സ്‌റ്റേഡിയങ്ങള്‍

ഐപിഎല്ലിലെ ഏറ്റവും വലിയ ആകര്‍ഷണം കാണികള്‍ തന്നെയായിരുന്നു. നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയങ്ങളില്‍ കാണികളുയര്‍ത്തുന്ന ആരവങ്ങളും ആഘോഷ പ്രകടവങ്ങളും പ്ലക്കാര്‍ഡുകളുമൊന്നും യുഎഇയില്‍ കണ്ടില്ല. ഓരോ മല്‍സരവും കൂടുതല്‍ ആവേശകരമാക്കുന്നതില്‍ കാണികള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരങ്ങള്‍ക്കു പ്രചോദനമാവുന്നതും കാണികളുടെ പിന്തുണ തന്നെയായിരുന്നു. 50,000 മുതല്‍ 60000 വരെ കാണികള്‍ ഓരോ ഐപിഎല്‍ മല്‍സരത്തിനും ഒഴുകിയെത്താറുണ്ട്.
കാണികളുടെ അഭാവം നികത്തുന്നതിനായി ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സ് കൃത്രിമായ കാണികളുടെ ആര്‍പ്പുവിളികളും മറ്റും പുനര്‍ സൃഷ്ടിച്ചെങ്കിലും അവ പലപ്പോഴും കല്ലുകടിയായാണ് പ്രേക്ഷകര്‍ക്കു അനുഭവപ്പെട്ടത്. മാത്രമല്ല ഉചിതമല്ലാത്ത ചില സന്ദര്‍ഭങ്ങളില്‍ ഇതുപോലെയുള്ള ആരാധകരുടെ ബഹളം തിരുകിക്കയറ്റിയത് കാണികളെ അലോസരപ്പെടുത്തുകയും ചെയ്തു.

ചിയര്‍ലീഡേഴ്‌സ് എവിടെ?

ചിയര്‍ലീഡേഴ്‌സ് എവിടെ?

ഐപിഎല്ലിന്റെ മറ്റൊരു ആകര്‍ഷണമായിരുന്നു ചിയര്‍ലീഡേഴ്‌സ്. തങ്ങളുടെ ടീമിന്റെ ഓരോ നേട്ടവും നൃത്തച്ചുവടുകളോടെ ആഘോഷിക്കുന്ന ചിയര്‍ലീഡേഴ്‌സിനെയും യുഎഇയില്‍ കണ്ടില്ല. പകരം കാണികളൊഴിഞ്ഞ സ്റ്റാന്‍ഡ്‌സില്‍ സ്ഥാപിച്ച വലിയ ഡിജിറ്റല്‍ ബോര്‍ഡിലായിരുന്നു ചിയര്‍ ഗേള്‍സ് പ്രത്യക്ഷപ്പെട്ടത്.
കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ഐപിഎല്ലില്‍ ചിയര്‍ ഗേള്‍സും വേണ്ടെന്നു വച്ചത്.

താരങ്ങളുടെ ആഹ്ലാദപ്രകടനം

താരങ്ങളുടെ ആഹ്ലാദപ്രകടനം

കളിക്കാരുടെ ആഘോഷ പ്രകടനങ്ങളാണ് ഇത്തവണ മിസ്സ് ചെയ്ത മറ്റൊരു കാര്യം. താരങ്ങള്‍ അവരുടെ വികാരങ്ങളും പാഷനുമെല്ലാം പുറത്തെടുക്കുന്ന വേദികള്‍ കൂടിയാണ് ഗ്രൗണ്ടുകള്‍. അവര്‍ അവിടെ ഇവയെല്ലാം ഉള്ളിലൊതുക്കി നിശബ്ധരാവുമ്പോള്‍ അത് കാണികളുടെ ആവേശം കൂടിയാണ് ഇല്ലാതെയാക്കുന്നത്.
കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ഐസിസിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കളിക്കളത്തിലെ ആഹ്ലാദ പ്രകടനങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിയത്. അതിനാല്‍ തന്നെ മുമ്പത്തെ സീസണുകള്‍ പോലെ വിക്കറ്റെടുത്തപ്പോഴും മറ്റും കൂട്ടം ചേര്‍ന്നുള്ള ആഹ്ലാദ പ്രകടനവും കെട്ടിപ്പിടുത്തവുമൊന്നും ഉദ്ഘാടന മല്‍സരത്തില്‍ കാണാനായില്ല.

നിശബ്ധമായ ഡഗൗട്ടുകള്‍

നിശബ്ധമായ ഡഗൗട്ടുകള്‍

ടീമിന്റെ ഓരോ നേട്ടത്തിലും ഡഗൗട്ടില്‍ ആഹ്ലാദപ്രകടനം നടത്തുന്ന താരങ്ങളെയും സപ്പോര്‍ട്ട് സ്റ്റാഫുമാരെയും മുംബൈ- ചെന്നൈ ആദ്യ മല്‍സരത്തില്‍ കണ്ടില്ല. പകരം ഇത്തവണ അനുസരണയുള്ള കുട്ടികളെപ്പോലെയിരിക്കുന്ന താരങ്ങളെയും സപ്പോര്‍ട്ട് സ്റ്റാഫുമാരെയുമാണ് ഉദ്ഘാടന മല്‍സരത്തിനിടെ കണ്ടത്.
മാത്രമല്ല എല്ലാവരും സാമൂഹിക അകലം പാലിച്ചായിരുന്നു ഡഗൗട്ടില്‍ നിലയുറപ്പിക്കുകയും ചെയ്തത്. ഇവരുടെ ഓരോ ആഘോഷപ്രകടനങ്ങളും ഒപ്പിയെടുക്കാറുള്ള ക്യാമറാക്കണ്ണുകള്‍ പലപ്പോഴും ഇവിടേക്കു എത്തി നോക്കിയപ്പോള്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ എല്ലാവരും ഇരിക്കുന്നതായിരുന്നു പ്രേക്ഷകര്‍ക്കു കാണാനായത്.

Story first published: Sunday, September 20, 2020, 18:25 [IST]
Other articles published on Sep 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X