ആരാധകനോട് രാജ്യം വിട്ടുപോകാന്‍ കോലി പറഞ്ഞത് ശരിയോ?; സെവാഗും സഹീര്‍ ഖാനും പ്രതികരിക്കുന്നു

ദില്ലി: ഇന്ത്യന്‍ കളിക്കാരെ ഇഷ്ടമല്ലെന്ന് പറഞ്ഞ ആരാധകനോട് രാജ്യം വിട്ടുപോകുന്നതാണ് നല്ലതെന്ന് മറുപടി നല്‍കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പരാമര്‍ശം ഏറെ വിവാദത്തിനിടയാക്കിയിരുന്നു. പലഭാഗത്തുനിന്നും കോലിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. സംഭവത്തില്‍ കോലി പിന്നീട് വിശദീകരണം നല്‍കിയെങ്കിലും വിവാദത്തിന്റെ അലകള്‍ കെട്ടടങ്ങിയിട്ടില്ല.
കളിക്കളത്തില്‍ മിന്നിത്തളങ്ങുന്ന കോലി അനാവശ്യമായി ഒരു വിവാദത്തിലേക്കാണ് ഇപ്പോള്‍ എടുത്തുചാടിയിരിക്കുന്നത്. സമകാലികരില്‍ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആയാണ് കോലി വിലയിരുത്തപ്പെടുന്നത്. സമീപകാലത്ത് ഒട്ടേറെ ബാറ്റിങ് റെക്കോര്‍ഡുകളും കോലി തകര്‍ത്തിരുന്നു. ഇതിനിടെ കോലി നടത്തിയ മോശം പരാമര്‍ശം അദ്ദേഹത്തിന്റെ മാന്യതയ്ക്ക് നിരക്കാത്തതാണെന്നാണ് വലിയൊരു വിഭാഗത്തിന്റെയും അഭിപ്രായം.

സഹീര്‍ഖാന്റെ വിശദീകരണം
ഇപ്പോഴിതാ, മുന്‍താരം സഹീര്‍ ഖാനും ഇതേക്കുറിച്ചു പ്രതികരിക്കുന്നു. വിരാട് കോലിക്കും ആരാധകര്‍ക്കും സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഒരുപോലെയാണെന്ന് സഹീര്‍ ഖാന്‍ പറഞ്ഞു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടെ എല്ലാവര്‍ക്കും സ്വാതന്ത്ര്യം ഒരുപോലെയാണ്. വിരാട് കോലി വിഷയത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. കാരണം താന്‍ പറഞ്ഞതിനെക്കുറിച്ച് വ്യക്തത വരുത്തണമെന്ന് താരത്തിന് തോന്നിയതകൊണ്ടാണെന്നും സഹീര്‍ വ്യക്തമാക്കി.

വിവാദത്തെക്കുറിച്ച് വിരേന്ദര്‍ സെവാഗ്
സമാന രീതിയിലുള്ള പ്രതികരണമാണ് വിരേന്ദര്‍ സെവാഗും നടത്തിയത്. എല്ലാവര്‍ക്കും ഇഷ്ടമുള്ളത് പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് സെവാഗ് പറഞ്ഞു. തങ്ങളോടും ഇഷ്ടതാരങ്ങളെക്കുറിച്ച് ചോദിക്കാറുണ്ട്. ചിലപ്പോള്‍ അത് റോജര്‍ ഫെഡറര്‍, ബ്രയാന്‍ ലാറ, ആദം ഗില്‍ക്രിസ്റ്റ് എന്നൊക്കെയാകും. ആരാധകര്‍ക്കും അതുപോലെ പറയാന്‍ സ്വാതന്ത്ര്യമുണ്ട്. മാധ്യമങ്ങളാണ് ഇത്തരം വിഷയങ്ങള്‍ വിവാദമാക്കുന്നതെന്നാണ് സെവാഗിന്റെ പക്ഷം.

ഇന്ത്യയില്‍ ജീവിക്കേണ്ടെന്ന് കോലി
തന്റെ മുപ്പതാം പിറന്നാളിനോടനുബന്ധിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ കഴിഞ്ഞദിവസം ഒരു ആപ് പുറത്തിറിക്കിയിരുന്നു. ഇതുവഴി തെരഞ്ഞെടുത്ത ട്വീറ്റുകള്‍ക്ക് മറുപടി നല്‍കവെയായിരുന്നു കോലി വിവാദ പരാമര്‍ശം നടത്തിയത്. വിരാട് കോലിയുടെയും ഇന്ത്യന്‍ താരങ്ങളുടെയും ബാറ്റിങ് ഇഷ്ടമല്ലെന്ന് പറഞ്ഞ ക്രിക്കറ്റ് ആരാധകന്‍ ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹനല്ലെന്നായിരുന്നു കോലി പറഞ്ഞത്.

കോലിയുടെ വിശദീകരണം
സംഭവം വിവാദമായതോടെ വിരാട് കോലി വിശദീകരണവുമായി രംഗത്തെത്തി. ആരാധകന്റെ വിമര്‍ശനത്തിന്റെ ചെറിയൊരു ഭാഗത്തിന് മാത്രമായാണ് തന്റെ മറുപടിയെന്ന് കോലി ട്വീറ്റിലൂടെ പറഞ്ഞു. ക്രിക്കറ്റ് ആരാധകന്‍ പറഞ്ഞ വാചകത്തിലെ ഈ ഇന്ത്യന്‍ കളിക്കാരെക്കാള്‍ മറ്റു രാജ്യങ്ങളിലെ കളിക്കാരെ ഇഷ്ടപ്പെടുന്നു എന്നതിനായിരുന്നു തന്റെ മറുപടി. അങ്ങിനെയെങ്കില്‍ വേറെ രാജ്യത്ത് ജീവിച്ചുകൂടെയെന്നാണ് താന്‍ പറഞ്ഞതെന്ന് കോലി വ്യക്തമാക്കി.

കോലിക്കെതിരെ നടന്‍ സിദ്ധാര്‍ഥ്
കോലിയുടെ പരാമര്‍ശം വിവരക്കേടാണെന്നാണ് നടന്‍ സിദ്ധാര്‍ഥ് പ്രതികരിച്ചത്. കിങ് കോലിയായി തുടരാന്‍ ഭാവിയില്‍ കാര്യങ്ങള്‍ പറയുമ്പോള്‍ കുറേക്കൂടി മാന്യത പുലര്‍ത്തണമെന്ന് സിദ്ധാര്‍ഥ് പറഞ്ഞു. എന്തായിരിക്കും ദ്രാവിഡ് പറയുക എന്ന് ആലോചിക്കാന്‍ നിങ്ങള്‍ പഠിക്കണമെന്നും സിദ്ധര്‍ഥ് പറഞ്ഞു. കൂടാതെ ഒട്ടേറെ ആരാധകരും കോലിയെ വിമര്‍ശിച്ച് രംഗത്തെത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications