വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Break the beard: നരച്ച താടിയെടുക്കൂ, ചുള്ളനായി തിരിച്ചുവരൂ... ധോണിയോട് അഭ്യര്‍ഥിച്ച് ആരാധകന്‍

ധോണിയുടെ പ്രായം ചെന്ന ലുക്ക് അടുത്തിടെ വൈറലായിരുന്നു

മുംബൈ: പ്രിയ ക്യാപ്റ്റന്‍ എംഎസ് ധോണിക്കു പ്രായമായി കാണാന്‍ ഒരു ആരാധകനും ആഗ്രഹിക്കുന്നുണ്ടാവില്ല. അതും ഇപ്പോഴും മല്‍സരരംഗത്തുള്ള ധോണിയെ വയസ്സനെപ്പോലെ കണ്ടാല്‍ അവര്‍ എങ്ങനെ സഹിക്കും? ലോക്ക്ഡൗണ്‍ കാലത്ത് നരച്ച താടിയോടയുള്ള ധോണിയുടെ പുതിയ ലുക്ക് ആരാധകര്‍ക്കു വലിയ ഷോക്ക് തന്നെയായിരുന്നു. 38 വയസ്സ് മാത്രമേയുള്ളൂവെങ്കിലും 50 കഴിഞ്ഞ ഒരാളെപ്പോലെയായിരുന്നു ധോണി കാണപ്പെട്ടത്. മകള്‍ സിവയ്‌ക്കൊപ്പം കളിക്കുന്ന ധോണിയുടെ വീഡിയോ ഭാര്യ സാക്ഷിയായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

കൈഫിനൊപ്പം ചേര്‍ന്ന് പാര്‍ഥീവും... രാഹുലിനെക്കൊണ്ട് താങ്ങില്ല, സ്ഥിരം വിക്കറ്റ് കീപ്പറാക്കരുത്!!കൈഫിനൊപ്പം ചേര്‍ന്ന് പാര്‍ഥീവും... രാഹുലിനെക്കൊണ്ട് താങ്ങില്ല, സ്ഥിരം വിക്കറ്റ് കീപ്പറാക്കരുത്!!

ജിങ്കാന്‍ മഞ്ഞക്കുപ്പായം അഴിച്ചു, ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത പോസ്റ്റര്‍ ബോയിയായ് സഹല്‍ അബ്ദുല്‍ സമദ്ജിങ്കാന്‍ മഞ്ഞക്കുപ്പായം അഴിച്ചു, ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത പോസ്റ്റര്‍ ബോയിയായ് സഹല്‍ അബ്ദുല്‍ സമദ്

ഇപ്പോഴിതാ ധോണിയോട് നരച്ച താടിയെല്ലാം ഷേവ് ചെയ്ത് പഴയ ചുറുചുറുക്കോടെ കളിക്കളത്തിലേക്കു മടങ്ങിയെത്താന്‍ അഭ്യര്‍ഥിച്ചിരിക്കുകയാണ് ഒരു കടുത്ത ആരാധകന്‍. ധോണി സൂപ്പര്‍ ഫാനെന്ന ട്വിറ്റര്‍ പേജിലാണ് ആരാധകന്റെ വികാരനിര്‍ഭരമായ ഈ അഭ്യര്‍ഥന. ഓരോ ധോണി ഫാനും പറയാന്‍ ആഗ്രഹിച്ച കാര്യം തന്നെയാണ് ഇയാള്‍ ആവശ്യപ്പെട്ടത് എന്നതിനാല്‍ തന്നെ ഈ അഭ്യര്‍ഥന വൈറലാവുകയും ചെയ്തിരിക്കുകയാണ്.

ഇത് അഭ്യര്‍ഥന

ഇതൊരു സാധാരണ പോസ്റ്റായി കാണരുത്, അഭിനന്ദനമറിയിക്കുന്ന പോസ്റ്റുമല്ല ഇത്. തന്റെ ആരാധനാ പാത്രത്തോട് ഒരു പാഷണേറ്റായ ആരാധകന്റെ അഭ്യര്‍ഥനയാണിത്.
മഹി, ഞാന്‍ നിങ്ങളുടെ എത്ര വലിയ ഫാനാണെന്നു നിങ്ങള്‍ക്കു ഒരു പക്ഷെ മനസ്സിലാവില്ല. നിങ്ങള്‍ കളിക്കുന്നത് കാണാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ജീവിക്കുന്നത്. കരിയറിലെ എല്ലാ ഉയര്‍ച്ചകളിലൂടെയും താഴ്ചകളിലൂടെയും നിങ്ങള്‍ കടന്നുപോയപ്പോള്‍ ഞാന്‍ ഒപ്പമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ നിങ്ങള്‍ക്കു പ്രായമായെന്നും ക്ഷീണിതനാണെന്നും വിരമിക്കണമെന്നുമെന്നാം പുതിയ ഫോട്ടോ കണ്ട ശേഷം ആളുകള്‍ ആവശ്യപ്പെടുന്നത് കേള്‍ക്കുമ്പോള്‍ വളരെ ദുഖം തോന്നുന്നു. നിങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ ഈ തരത്തില്‍ അഭിപ്രായപ്രകടനം നടത്തുന്നത് സഹിക്കാനാവുന്നില്ല. എന്നെ സംബന്ധിച്ചും, അതുപോലെയുള്ള മറ്റു ആരാധകരെ സംബന്ധിച്ചും നിങ്ങളാാണ് ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനും ലോകത്തിലെ മികച്ച ക്രിക്കറ്ററും.
അതുകൊണ്ട് വിമര്‍ശിക്കുന്നവരുടെയും നിങ്ങളെ സംശയിക്കുന്നവരുടെയും വായടപ്പിക്കണം. അതിനു വേണ്ടി സുമുഖനായ പഴയ ക്യാപ്റ്റന്‍ കൂളിനെ ഞങ്ങള്‍ക്കു വേണം. മഹി, പ്ലീസ്, പ്ലീസ്, പ്ലീസ്... നിങ്ങള്‍ ഷേവ് ചെയ്യണം, ഹേറ്റേഴ്‌സിന്റെ വായടപ്പിക്കണം. മഹി വിന്നിങ് സ്‌ട്രോക്ക് കളിക്കൂ.
സുഹൃത്തുക്കളെ, ടേക്ക് ദി വിന്നിങ് സ്‌ട്രോക്കെന്നത് ട്രെന്‍ഡിങാക്കി മാറ്റണമെന്നും ഇത് ധോണിയിലെത്തിച്ച് ക്ലീന്‍ ഷേവ് ലുക്കില്‍ അദ്ദേഹത്തെ മടക്കിക്കൊണ്ടു വരാന്‍ ശ്രമിക്കണം. ബ്രേക്ക് ദി ബിയേര്‍ഡ് മഹി എന്നും ആരാധകന്‍ ആവശ്യപ്പെട്ടു.

അമ്മയുടെ പ്രതികരണം

ധോണിയുടെ പ്രായമേറിയ ലുക്കിനെക്കുറിച്ച് അമ്മയും ഒരു മാധ്യമത്തോടു പ്രതികരിച്ചിരുന്നു. ഫോട്ടോയില്‍ കാണുന്നതു പോലെ അവന് അത്ര വലിയ പ്രായമൊന്നും ആയിട്ടില്ല. അവന്റെ പുതിയ ലുക്ക് ഞാനും കണ്ടിരുന്നു. ഒരമ്മയെ സംബന്ധിച്ച് മക്കള്‍ ഒരിക്കലും പ്രായമുള്ളവരാവില്ലെന്നും ധോണിയുടെ അമ്മ ദേവകി ദേവി പറഞ്ഞിരുന്നു.
ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ധോണി കളിക്കുമോയെന്ന കാര്യത്തില്‍ തനിക്കു ഉറപ്പില്ലെന്നും അവര്‍ പ്രതികരിച്ചിരുന്നു. മാത്രമല്ല എപ്പോഴാണ് കളി നിര്‍ത്തേണ്ടത് എന്നതിനെക്കുറിച്ചു അവനു നന്നായി അറിയാമെന്നും മറ്റാരുടെയും ഉപദേശം ആവശ്യമില്ലെന്നും അമ്മ വ്യക്തമാക്കിയിരുന്നു.

ധോണിയുടെ ഭാവി

കൊറോണവൈറസിനെ തുടര്‍ന്നു ഐപിഎല്ലിന്റെ 13ാ സീസണ്‍ ബിസിസിഐ അനിശ്ചിതകാലത്തേക്കു മാറ്റിവച്ചതു മുതല്‍ ധോണിയുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഐപിഎല്‍ ഇനി ഉപേക്ഷിക്കപ്പെടുകയാണെങ്കില്‍ ദേശീയ ടീമിലേക്കു ഇനിയൊരു മടങ്ങിവരവ് അദ്ദേഹത്തിനുണ്ടാവില്ലെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, ഐപിഎല്‍ നടന്നാലും ഇല്ലെങ്കിലും ടി20 ലോകകപ്പില്‍ കൂടി ധോണി ഇന്ത്യക്കായി കളിക്കണമെന്നാണ് മറ്റു ചിലര്‍ ആവശ്യപ്പെട്ടത്. ധോണിക്കു തന്റെ കഴിവ് തെളിയിക്കാന്‍ ഇനി ഐപിഎല്ലിന്റെ ആവശ്യമില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഭാവിയെക്കുറിച്ച് 38കാരനായ ധോണി ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ജൂലൈയ്ക്കു ശേഷം ഇന്ത്യക്കുവേണ്ടി മാത്രമല്ല മറ്റൊരു ടീമിനു വേണ്ടിയും ഒരു മല്‍സരം പോലും ധോണി കളിച്ചിട്ടില്ല. ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിന്റെ സെമി ഫൈനലിലാണ് അദ്ദേഹം അവസാനമായി കളിച്ചത്.

Story first published: Thursday, May 21, 2020, 13:13 [IST]
Other articles published on May 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X