Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത് ശര്‍മയെ ഒറ്റ വാക്കില്‍ എങ്ങനെ വിശേഷിപ്പിക്കും? അക്തറിന്റെ മാസ് മറുപടി

കറാച്ചി: ആധുനിക ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് രോഹിത് ശര്‍മ. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ നട്ടെല്ലായ അദ്ദേഹം സമീപകാലത്തായി ടെസ്റ്റിലും സജീവമായിട്ടുണ്ട്. ആക്രമണകാരിയായ ഓപ്പണറായതിനാല്‍ത്തന്നെ ആരാധകര്‍ ഹിറ്റ്മാന്‍ എന്ന് വിളിക്കുന്ന രോഹിത് ശര്‍മ നിലവില്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോഴിതാ മുന്‍ പാക് പേസര്‍ ഷുഹൈബ് അക്തറും ഒരു ആരാധകനും ട്വിറ്ററില്‍ രോഹിത് ശര്‍മയെക്കുറിച്ച് നടത്തിയ സംഭാഷണം വൈറലായിരിക്കുകയാണ്.

രോഹിത് ശര്‍മയെ ഒറ്റ വാക്കില്‍ വിവരിക്കാമോ എന്നാണ് സുമ്മി എന്ന പേരിലുള്ള ട്വിറ്ററില്‍ നിന്ന് അക്തറിനോട് ചോദ്യം ഉയര്‍ന്നത്. ഇതിന് അക്തര്‍ നല്‍കിയ മറുപടി 'മാര്‍ക്കറ്റില്‍ ഇതിന് പറ്റിയ വാക്ക് കണ്ടെത്തിയാല്‍ നിന്നെ അറിയിക്കാമെന്നാണ്'. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി രോഹിത് ശര്‍മ കൈയടി നേടിയിരുന്നു. ഇന്ത്യ സെമിയില്‍ പുറത്തായെങ്കിലും രോഹിതിന്റെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.

shoaibakhtarandrohit

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായ രോഹിത് ഇത്തവണയും ടീമിനെ കിരീടത്തിലേക്ക് നയിച്ചിരുന്നു. മുംബൈയുടെ അഞ്ചാം ഐപിഎല്‍ കിരീടമാണ് ഇത്തവണ യുഎഇയില്‍ നേടിയത്. എന്നാല്‍ ടൂര്‍ണമെന്റിനിടെ പരിക്കേറ്റ രോഹിത് ഓസ്‌ട്രേലിയക്കെതിരായ ഏകദിന,ടി20 പരമ്പരകള്‍ കളിച്ചിരുന്നില്ല. എന്നാല്‍ ആദ്യ ടെസ്റ്റിന് ശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങിയതോടെ ടെസ്റ്റ് ടീമിലേക്ക് രോഹിതിന് പരിഗണിക്കുകയായിരുന്നു.

ആദ്യ രണ്ട് ടെസ്റ്റിലും കളിക്കാതിരുന്ന രോഹിത് സിഡ്‌നി വേദിയാവുന്ന മൂന്നാം ടെസ്റ്റില്‍ ഓപ്പണറായെത്തും. ചേതേശ്വര്‍ പുജാരയെ മാറ്റി വൈസ് ക്യാപ്റ്റനായി രോഹിതിനെ നിയമിച്ചത് അദ്ദേഹം കളിക്കുമെന്ന ശക്തമായ സൂചനയാണ് നല്‍കുന്നത്. ആദ്യ രണ്ട് ടെസ്റ്റിലും ഇന്ത്യയുടെ ഓപ്പണര്‍മാര്‍ക്ക് മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. രോഹിത് എത്തുന്നതോടെ ഓപ്പണിങ്ങിലെ പ്രശ്‌നങ്ങള്‍ പരിഹാരമാവുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

എന്നാല്‍ ഇന്ത്യക്ക് പുറത്ത് ആദ്യമായാണ് ടെസ്റ്റ് ഓപ്പണറായി രോഹിത് കളിക്കാന്‍ പോകുന്നത്. ഓസ്‌ട്രേലിയക്കെതിരേ ഇതിന് മുമ്പ് അഞ്ച് ടെസ്റ്റ് മത്സരം മാത്രം കളിച്ച രോഹിതിന്റെ ശരാശരി 31 മാത്രമാണ്. ഈ മുന്‍ കണക്കുകള്‍ രോഹിതിന് പ്രതീക്ഷ നല്‍കുന്നതല്ലെങ്കിലും നിലവിലെ ഫോമില്‍ അദ്ദേഹത്തിന് ശോഭിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ആരാധകര്‍. പരിക്കിന്റെ ഇടവേള അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

Story first published: Monday, January 4, 2021, 15:31 [IST]
Other articles published on Jan 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+