For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എംഎസ് ധോണിയെക്കുറിച്ച് ഒരു വാക്കില്‍ പറയാമോ? റാഷിദ് ഖാന്റെ മറുപടി ഏറ്റെടുത്ത് ആരാധകര്‍

കാബൂള്‍: ലോക ക്രിക്കറ്റിലെ മികച്ച നായകന്മാരുടെ പട്ടികയെടുത്താല്‍ അതിലൊരാള്‍ എംഎസ് ധോണിയായിരിക്കും. നായകനായും ഫിനിഷറായും വിക്കറ്റ് കീപ്പറായും അത്ഭുതപ്പെടുത്തിയ ധോണി മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിയ ഏക നായകനാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും നിലവില്‍ ഐപിഎല്ലില്‍ അദ്ദേഹം കളിതുടരുന്നുണ്ട്.

ഇപ്പോഴിതാ ധോണിയെ ഒറ്റവാക്കില്‍ പറയാമോ എന്ന ആരാധകന്റെ ചോദ്യത്തിന് അഫ്ഗാനിസ്ഥാന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ റാഷിദ് ഖാന്‍ നല്‍കിയ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ധോണിയെക്കുറിച്ച് പറയാന്‍ ഒരുവാക്ക് മതിയാവില്ലെന്നാണ് റാഷിദ് ഖാന്‍ ആരാധകന് മറുപടി നല്‍കിയത്. ധോണിയോടുള്ള തന്റെ ആരാധന നേരത്തെ തന്നെ റാഷിദ് ഖാന്‍ വ്യക്തമാക്കിയതാണ്.

rashidkhanandmsdhoni

റാഷിദ് ഖാന്റെ മറുപടിക്ക് നിരവധി പേരാണ് ലൈക്കും കമന്റും നല്‍കിയിരിക്കുന്നത്. ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കെതിരായ മത്സരം നടക്കുമ്പോള്‍ ധോണിയോട് റാഷിദ് ഉപദേശങ്ങള്‍ തേടിയിരുന്നു.22കാരനായ റാഷിദ് ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ്. 69 ഐപിഎല്ലില്‍ നിന്ന് 85 വിക്കറ്റാണ് റാഷിദ് നേടിയത്. അഫ്ഗാനിസ്ഥാനായി അഞ്ച് ടെസ്റ്റില്‍ നിന്ന് 34വിക്കറ്റും 74 ഏകദിനത്തില്‍ നിന്ന് 140 വിക്കറ്റും 51 ടി20യില്‍ നിന്ന് 95 വിക്കറ്റും റാഷിദിന്റെ പേരിലുണ്ട്.

കഴിഞ്ഞ ദിവസം താന്‍ കണ്ട ഏറ്റവും മികച്ച ഫിനിഷര്‍ എംഎസ് ധോണിയാണെന്ന് ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറും അഭിപ്രായപ്പെട്ടിരുന്നു. സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്‌പ്പെടാതെ മത്സരം പൂര്‍ത്തിയാക്കാനുള്ള ധോണിയുടെ മികവിനെയാണ് മില്ലര്‍ പ്രശംസിച്ചത്. ധോണി ഒറ്റയ്ക്ക് ഇന്ത്യയെ വിജയതീരത്തെത്തിച്ച മത്സരങ്ങള്‍ നിരവധിയാണ്. സമ്മര്‍ദ്ദത്തിന് അടിമപ്പെടാത്തതാണ് ധോണിയെ ക്യാപ്റ്റന്‍ കൂളെന്ന വിശേഷണത്തിന് അര്‍ഹനാക്കിയത്.

2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായതോടെ ധോണി ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. 2019 ആഗസ്റ്റ് 15നാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും ധോണി വിരമിക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.

90 ടെസ്റ്റില്‍ നിന്ന് 4876 റണ്‍സും 350 ഏകദിനത്തില്‍ നിന്ന് 10773 റണ്‍സും 98 ഐപിഎല്ലില്‍ നിന്ന് 1617 റണ്‍സുമാണ് ധോണിയുടെ പേരിലുള്ളത്. 211 ഐപിഎല്ലില്‍ നിന്നായി 4669 റണ്‍സും ധോണിയുടെ പേരിലുണ്ട്.

Story first published: Friday, June 4, 2021, 13:19 [IST]
Other articles published on Jun 4, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+