വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സാധാരണ ജോലിയില്‍ നിന്ന് സൂപ്പര്‍ ക്രിക്കറ്റ് താരത്തിലേക്ക്; അറിയാം ആ അഞ്ച് പ്രമുഖരെ

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ സൂപ്പര്‍ താര പരിവേഷത്തിലേക്കെത്തിയ പല താരങ്ങളും ചെറുപ്പം മുതല്‍ ക്രിക്കറ്റിലേക്ക് ജീവിതം അര്‍പ്പിച്ച് വളര്‍ന്നുവന്നവരാണ്. തങ്ങളുടെ കരിയര്‍ ക്രിക്കറ്റാണെന്ന് മാത്രം ചിന്തിച്ച് അധ്വാനിച്ച് മികച്ച താരമായി മാറിയവരാണ് ഇതില്‍ കൂടുതല്‍ പേരും. എന്നാല്‍ അല്ലാതെ സാധാരണ ജോലിയില്‍ നോക്കി അതിനിടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വന്ന നിരവധി താരങ്ങളുമുണ്ട്. അത്തരത്തില്‍ സാധാരണ ജോലിയില്‍ നിന്ന് അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രമുഖരായി മാറിയ ചില താരങ്ങളും അവരുടെ ക്രിക്കറ്റ് താരം ആകുന്നതിന് മുമ്പുള്ള ജോലിയും എന്താണെന്ന് നോക്കാം.


എം എസ് ധോണി

എം എസ് ധോണി

ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്‍. മൂന്ന് ഐസിസി കിരീടങ്ങള്‍ സ്വന്തമാക്കിയ ഏക നായകന്‍. വിക്കറ്റിന് പിന്നില്‍ പകരം വെക്കാനില്ലാത്ത പ്രതിഭ. എണ്ണിയാലൊടുങ്ങാത്ത റെക്കോഡുകള്‍. ധോണിയുടെ ക്രിക്കറ്റിലെ നേട്ടങ്ങള്‍ ഇങ്ങനെ നീളുന്നു. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ നായകനെന്ന നിലയില്‍ ജേതാക്കളാക്കിയതോടെ ധോണി സൂപ്പര്‍ താരമായി മാറി. ക്രിക്കറ്റ് താരമായി മാറുന്നതിന് മുമ്പ് വെസ്റ്റ് ബംഗാളിലെ കാണ്‍പൂരില്‍ റെയില്‍വേയിലെ ടിക്കറ്റ് കളക്ടറായിരുന്നു ധോണി.

നതാന്‍ ലിയോണ്‍

നതാന്‍ ലിയോണ്‍

ഓസ്‌ട്രേലിയയുടെ നിലവിലെ ഏറ്റവും മികച്ച സ്പിന്‍ ബൗളറാണ് നതാന്‍ ലിയോണ്‍. 396 ടെസ്റ്റ് വിക്കറ്റുകള്‍ ഇതിനോടകം അക്കൗണ്ടിലുള്ള ലിയോണ്‍ ആധുനിക ക്രിക്കറ്റിലെ മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ്. നിരവധി തവണ ഓസ്‌ട്രേലിയക്കൊപ്പം മാച്ച് വിന്നിങ് പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ക്രിക്കറ്റ് താരമാവുന്നതിന് മുമ്പ് അഡ്‌ലെയ്ഡിലെ ഗ്രൗണ്ട് സ്റ്റാഫായാണ് ലിയോണ്‍ ജോലി ചെയ്തിരുന്നത്. അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുവേണ്ടി പിച്ച് തയ്യാറാക്കുന്നതായിരുന്നു ലിയോണിന്റെ ഉത്തരവാദിത്തം. അവിടെ നിന്നാല്‍ ഇന്ന് അദ്ദേഹം സൂപ്പര്‍ താരമായി മാറിയത്.

മാര്‍നസ് ലാബുഷെയ്ന്‍

മാര്‍നസ് ലാബുഷെയ്ന്‍

ഓസ്‌ട്രേലിയന്‍ ടീമിന്റെ നിലവിലെ ബാറ്റിങ് നട്ടെല്ലാണ് മാര്‍നസ് ലാബുഷെയ്ന്‍. അവസാന വര്‍ഷം സ്റ്റീവ് സ്മിത്തിനെ മറികടന്ന് മികച്ച ടെസ്റ്റ് താരത്തിനുള്ള ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പുരസ്‌കാരം ലാബുഷാനെയ്ക്കായിരുന്നു. ഇന്ത്യക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലും തിളങ്ങുന്ന ലാബുഷെയ്ന്‍ ക്രിക്കറ്റ് താരം ആകുന്നതിന് മുമ്പ് ഹോട്ട് സ്‌പോട്ട് ക്യാമറ കൈകാര്യം ചെയ്യുന്ന ജോലിയാണ് നോക്കിയിരുന്നത്. 2010ല്‍ ബ്രിസ്ബണില്‍ പീറ്റര്‍ സിഡില്‍ ഹാട്രിക്ക് നേടിയപ്പോള്‍ ക്യാമറ കൈകാര്യം ചെയ്തത് ലാബുഷാനെയായിരുന്നു. ചാനല്‍ 9വേണ്ടിയാണ് അദ്ദേഹം ജോലി ചെയ്തത്.

ഷെയ്ന്‍ ബോണ്ട്

ഷെയ്ന്‍ ബോണ്ട്

മുന്‍ കിവീസ് സൂപ്പര്‍ പേസര്‍ ഷെയ്ന്‍ ബോണ്ടിനെ അറിയാത്ത ക്രിക്കറ്റ് പ്രേമികളുണ്ടാവില്ല. ക്രിക്കറ്റില്‍ നീണ്ട കരിയര്‍ ലഭിച്ചില്ലെങ്കിലും തന്റേതായ അടയാളപ്പെടുത്തലുകള്‍ നടത്താന്‍ പേസ് ബൗളറെന്ന നിലയില്‍ ബോണ്ടിന് സാധിച്ചിരുന്നു. 2003 ലെ ഏകദിന ലോകകപ്പില്‍ 17 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ന്യൂസീലന്‍ഡ് ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച പേസര്‍മാരിലൊരാളായ ബോണ്ട് ക്രിക്കറ്റ് താരമാവുന്നതിന് മുമ്പ് ട്രോഫിക് പോലീസിലായിരുന്നു.

ഷെല്‍ഡോന്‍ കോട്രല്‍

ഷെല്‍ഡോന്‍ കോട്രല്‍

ബാറ്റ്‌സ്മാനെ പുറത്താക്കിയാല്‍ സല്യൂട്ട് ചെയ്ത് മടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഷെല്‍ഡോന്‍ കോട്രല്‍ ആധുനിക ക്രിക്കറ്റിലെ മികച്ച ബൗളര്‍മാരില്‍ ഒരാളാണ്. വിന്‍ഡീസിനുവേണ്ടി 34 ഏകദിനത്തില്‍ നിന്ന് 49 വിക്കറ്റ് നേടിയ അദ്ദേഹം വിവിധ ക്രിക്കറ്റ് ലീഗുകളിലും സജീവമാണ്. ക്രിക്കറ്റ് താരം ആകുന്നതിന് മുമ്പ് ജമൈക്കയിലെ പട്ടാളക്കാരനായിരുന്നു കോട്രല്‍. അതിനാലാണ് അദ്ദേഹം വിക്കറ്റ് നേട്ടം സല്യൂട്ട് നല്‍കി ആഘോഷിക്കുന്നത്.

Story first published: Monday, January 18, 2021, 14:17 [IST]
Other articles published on Jan 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X