Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തകര്‍ത്തടിച്ച് ഫഖര്‍ സമാന്‍; പാക് ക്രിക്കറ്റില്‍ ചരിത്രമെഴുതി; ആദ്യ ഡബിള്‍ സെഞ്ച്വറി

ബുലാവായോ: പാക്കിസ്ഥാന്റെ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ സ്ഥാനം പിടിച്ച് ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ഫഖര്‍ സമാന്‍. സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടിയാണ് പാക് ചരിത്രത്തില്‍ ഇടം പിടിച്ചത്. അന്താരാഷ്ട്ര ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ പാക് താരമായി ഇതോടെ ഫഖര്‍ സമാന്‍.

pak

156 പന്തുകള്‍ നേരിട്ട ഫഖര്‍ 210 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് പാക്കിസ്ഥാന്‍ അടിച്ചുകൂട്ടിയത്. ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടില്‍ പുതിയൊരു ലോക റെക്കോര്‍ഡും ഈ മത്സരത്തില്‍ പിറന്നു. ഇമാം ഉല്‍ ഹഖും, ഫഖര്‍ സമാനും ചേര്‍ന്ന് 304 റണ്‍സാണ് ആദ്യ വിക്കറ്റില്‍ നേടിയത്. ഓപ്പണിങ് വിക്കറ്റില്‍ 300 റണ്‍സില്‍ അധികം നേടുന്ന ആദ്യ താരങ്ങള്‍ കൂടിയായി ഇമാമും ഫഖര്‍ സമാനും.

fakhar

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്റെ ആദ്യ വിക്കറ്റ് 304 റണ്‍സിനാണ് സിംബാബ്‌വേയ്ക്ക് നേടാനായത്. ഇമാം ഉള്‍ ഹഖ് 113 പന്തില്‍ 122 റണ്‍സ് നേടി. ശ്രീലങ്കയുടെ ഉപുല്‍ തരംഗയും സനത് ജയസൂര്യയും ചേര്‍ന്ന് നേടിയ 286 റണ്‍സെന്ന ഓപ്പണിങ് കൂട്ടുകെട്ട് ഇനി പാക്കിസ്ഥാന്റെ പേരിലായിരിക്കും.

പാക് ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോറിന് ഉടമകൂടിയായി ഫഖര്‍ സമാന്‍. നേരത്തെ 1997ല്‍ സയീദ് അന്‍വര്‍ ഇന്ത്യയ്‌ക്കെതിരെ നേടിയ 194 റണ്‍സ് ആയിരുന്നു ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യയുടെ രോഹിത് ശര്‍മ ഏകദിനത്തില്‍ മൂന്നു തവണ 200 റണ്‍സ് കടന്നിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരേന്ദര്‍ സെവാഗ്, ക്രിസ് ഗെയില്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എന്നിവരാണ് ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയ മറ്റുള്ളവര്‍.

Story first published: Friday, July 20, 2018, 18:07 [IST]
Other articles published on Jul 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+