For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഫഖര്‍ സമാന്‍ വീണ്ടും; ലോക റെക്കോര്‍ഡുമായി പാക് താരം

ബുലാവായോ: ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ പാക്കിസ്ഥാന്‍ കളിക്കാരനെന്ന ഖ്യാതി നേടിയതിന്റെ തൊട്ടടുത്ത മത്സരത്തില്‍ ലോക റെക്കോര്‍ഡ് സ്വന്തം പേരിലാക്കി ഫഖര്‍ സമാന്‍. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന താരമെന്ന ബഹുമതിയാണ് ഫഖര്‍ സ്വന്തമാക്കിയത്. വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് ഇനി ഫഖര്‍ സമാന് സ്വന്തമായി.

Fakhar-Zaman

1980ലാണ് റിച്ചാര്‍ഡ്‌സ് 21 മത്സരങ്ങളില്‍നിന്നായി 1000 റണ്‍സ് തികച്ചത്. ഇതിനുശേഷം 368 കളിക്കാര്‍ 1000 റണ്‍സ് കടന്നുപോയെങ്കിലും ആര്‍ക്കും റെക്കോര്‍ഡ് ഭേദിക്കാനായില്ല. ഫഖര്‍ സമാന്‍ റെക്കോര്‍ഡ് തകര്‍ത്തതാകട്ടെ കേവലം 18 മത്സരങ്ങളില്‍ നിന്നാണെന്നത് യുവതാരത്തിന്റെ മികവ് വിളിച്ചോതുന്നു.

സിംബാബ്‌വെയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തിലാണ് ഫഖര്‍ സമാന്റെ നേട്ടം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്താനുവേണ്ടി ഇമാം ഉള്‍ ഹഖ് 168 റണ്‍സ് നേടി. ഫഖര്‍ സമാന്‍ 85 റണ്‍സുമായി പുറത്തായി. സീരീസിലാകെ 600 ലധികം റണ്‍സാണ് ഫഖര്‍ സമാനും ഇമാം ഉള്‍ ഹഖും ചേര്‍ന്ന ഓപ്പണിങ് സഖ്യം നേടിയത്.

രണ്ടു ടീമുകള്‍ തമ്മിലുള്ള ഏകദിന പരമ്പരയില്‍ ഇത്രയധികം റണ്‍സ് ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടിലുണ്ടാക്കുന്നത് ഇതാദ്യമായാണ്. നാലാം ഏകദിനത്തില്‍ 304 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി ഇരുവരും മറ്റൊരു ലോക റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. യുവ താരങ്ങളുടെ ബാറ്റിങ് മികവില്‍ സമീപകാലത്ത് ക്രിക്കറ്റില്‍ വലിയ നേട്ടങ്ങളാണ് പാക്കിസ്ഥാന്‍ എത്തിപ്പിടിച്ചത്.

Story first published: Sunday, July 22, 2018, 17:26 [IST]
Other articles published on Jul 22, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+